2015 ജനുവരി 24, ശനിയാഴ്‌ച

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചുണ്ടയലിക്കാട്ട് ജോസ് ചാക്കോ ഭാര്യ മറിയാമ്മ ജോസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകന്‍ ജിമ്മിയെ സുല്‍ത്താന്‍ ഖാബൂസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

മകളുടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഏതാനും ദിവസം മുമ്പാണ് ഇവര്‍ മസ്‌കറ്റില്‍ തിരിച്ചെത്തിയത്. മസ്‌കറ്റ് വാദി കബീറില്‍ അലുമിനിയം വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു ജോസ്.

അഭിപ്രായങ്ങളൊന്നുമില്ല: