2015 ഫെബ്രുവരി 4, ബുധനാഴ്‌ച

സര്‍ക്കാരിന് പൂര്‍ണതൃപ്തി; പണം തിരികെ വാങ്ങില്ല: മുഖ്യമന്ത്രി

 


തിരുവനന്തപുരം• ദേശീയ ഗെയിംസിന്‍റെ നടത്തിപ്പില്‍ സര്‍ക്കാരിന് പൂര്‍ണതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തില്‍ എല്ലാവരും തൃപ്തി രേഖപ്പെടുത്തി. എല്ലാവരുമായി സഹകരിച്ചു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഗെയിംസ് ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞതെല്ലാം ശരിയാണ്. തിരുത്തപ്പെടേണ്ട പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ എനിക്കും ബോധ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മോഹന്‍ലാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് ഖേദമുണ്ട്. മോഹന്‍ലാലിന് പ്രതിഫലമായി നല്‍കിയ പണം സര്‍ക്കാര്‍ തിരിച്ചുവാങ്ങില്ല. അദ്ദേഹത്തെ ക്ഷണിക്കാന്‍ വൈകി. താന്‍ നിര്‍ബന്ധിച്ചിട്ടാണ് മോഹന്‍ലാല്‍ പരിപാടി ഏറ്റെടുത്തത്. അപ്പോള്‍ തന്നെ സമയക്കുറവിന്‍റെ കാര്യം അദ്ദേഹം പറഞ്ഞിരുന്നു. ലാലിന് കൊടുത്തപണം തിരികെ വാങ്ങില്ല. കരാറടിസ്ഥാനത്തിലാണ് എല്ലാ പരിപാടികളും നടത്തിയത്. മോഹന്‍ലാലിന്‍റെ സംഭാവനകള്‍ എല്ലാവരും അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിചേ്ചര്‍ത്തു. ഉദ്ഘാടന ചടങ്ങിലെ ചെലവ് 15 കോടി രൂപയാണ്. ഇതു കൂടുതലല്ല. അവിടെതിക്കും തിരക്കും ഉണ്ടായത് ശരി. വിശിഷ്ടാതിഥികളുടെ കസേരയില്‍ പോലും പലരും കയറി ഇരുന്നു. മന്ത്രിമാര്‍ക്കു പോലും സീറ്റ് കിട്ടിയില്ല. ഗെയിംസ് വിലേ്ലജ് ഒരുക്കിയത് രാജ്യത്തിനു മാതൃകയായിട്ടാണ്.ദേശീയ ഗെയിംസിന്‍റെ സമാപനച്ചടങ്ങ് മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും. ചെലവ് വെട്ടിച്ചുരുക്കിലെ്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: