2015 ഫെബ്രുവരി 17, ചൊവ്വാഴ്ച

രാജ്യത്ത് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കും: നരേന്ദ്ര മോദി

rajyath vishvasa svathanthryam urappakkum: narendhra modhi
ന്യൂഡല്‍ഹി• സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതു വിശ്വാസവും സ്വീകരിക്കാന്‍ വ്യക്തിപരമായ അവകാശമുണ്ട്. മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്കാരമാണ്. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടിലെ്ലന്നും മോദി പറഞ്ഞു. മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും പ്രധാനമന്ത്രി അപലപിച്ചു. ഡല്‍ഹിയില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍റെ ദേശീയതല ആഘോഷ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണു കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും അവകാശവും നല്‍കും. മതസ്വാതന്ത്ര്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോദി പറഞ്ഞു.വിശുദ്ധരായ ചാവറ കുര്യാക്കോസ്ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും ജീവിതം ക്രിസ്ത്യന്‍ സമുദായത്തിനു മാത്രമല്ല മറ്റു ജനങ്ങള്‍ക്കും മാതൃകയാണ്. എല്ലാ മതങ്ങളിലും സത്യമുണ്ട്. പരസ്പര ബഹുമാനത്തോടെയും സംയമനത്തോടെയും എല്ലാ മത വിഭാഗങ്ങളും പ്രവര്‍ത്തിക്കമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ആത്മാര്‍ഥതയോടെ കാണുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പക്ഷേ, ഇതു നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നേക്കാമെന്നും അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: