2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്കും



മസ്കത്ത്: ഒമാനില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. കസ്റ്റംസ് ക്ളര്‍ക്ക്, കസ്റ്റംസ് ക്ളിയറന്‍സ് ക്ളര്‍ക്ക്, കസ്റ്റംസ് ക്ളിയറന്‍സ് ഏജന്‍റ്, കസ്റ്റംസ് ക്ളിയറന്‍സ് ബ്രോക്കര്‍ എന്നീ തസ്തികകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.
മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഇതുസംബന്ധിച്ച മന്ത്രാലയ വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണ് നടപടി.
ഈ തസ്തികകളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിലവില്‍ തുടരാമെങ്കിലും തൊഴില്‍ പെര്‍മിറ്റിന്‍െറ കാലാവധി പൂര്‍ത്തിയായാല്‍ പിന്നീട് പുതുക്കി നല്‍കില്ല.
സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഒമാനികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നാല് തസ്തികകള്‍ കൂടി സ്വദേശിവത്കരണത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. പ്രവാസികളില്‍ നിന്നുള്ള മത്സരങ്ങളില്‍നിന്ന് സംരക്ഷണം നല്‍കാനും പുതിയ തീരുമാനം സഹായിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: