2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ട്രെയിന്‍ അപകടം: മൂന്നു മലയാളികളടക്കം ഒന്‍പത് പേര്‍ മരിച്ചു


 dreyin apakadam: munnu malayalikaladakkam onpath per

ബെംഗളൂരു • ബെംഗളൂരു_എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി മൂന്നു മലയാളികളടക്കം ഒന്‍പതു പേര്‍ മരിച്ചു. 28 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗ്ലൂരുവില്‍ സ്ഥിര താമസമാക്കിയ ഫോര്‍ട്ടു കൊച്ചി സ്വദേശി ആന്‍റണി ഇട്ടീര(57) തൃശൂര്‍ സ്വദേശിയായ അമല്‍(9), വേണു ഗോപാല്‍ എന്നിവരാണ് മരിച്ച മലയാളികളെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹം ഇന്നു തന്നെ നാട്ടില്‍ എത്തിക്കും. അമലിന്‍റെ അമ്മ ഷര്‍മ്മിളയെ ഗുരുതര പരുക്കുകളോടെ ആനയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 11 പേരും ആശുപത്രിയിലുണ്ട്. അപകടത്തില്‍പ്പെട്ട രണ്ടു ബോഗികളിലായി 116 മലയാളികളാണ് യാത്ര ചെയ്‌യാന്‍ റിസര്‍വ് ചെയ്തിരുന്നത്. ബെംഗളൂരുവിനടുത്ത് ഹൊസൂര്‍ ആനയ്ക്കലില്‍ ഇന്നു രാവിലെ 7.30നായിരുന്നു അപകടം. ട്രെയിനിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ഡി_8, ഡി_9 ബോഗികള്‍ പരസ്പരം ഇടിച്ചുകയറിയ നിലയിലാണ്. ഈ രണ്ട് ബോഗികളിലായി കേരളത്തിലേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്ത 116 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡി_8 കോച്ചിലെ ഒന്നുമുതല്‍ 48വരെസീറ്റിലുള്ളവര്‍ക്കാണ് ഗുരുതര അപകടം സംഭവിച്ചത്. റയില്‍വേ ട്രാക്കില്‍ കിടന്ന പാറകഷണത്തില്‍ തട്ടിയതാണ് അപകടകാരണമെന്ന് സൂചന. എന്നാല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു. അപകടത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി റയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. അപകടത്തെക്കുറിച്ച്‌ റയില്‍വെ സുരക്ഷാ കമ്മീഷന്‍ അന്വേഷിക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപവീതവും നിസാര പരുക്കേറ്റവര്‍ക്ക് ഇരുപതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കും. സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ ്വന്ഥണ്മ;്വന്ഥണ്മ;ഹൊസൂര്‍ ട്രെയിന്‍ അപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഭവസ്ഥലത്തെത്തി. ദുരന്തനിവാരണ വകുപ്പും നോര്‍ക്കയും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.അപകടത്തില്‍പെട്ട മലയാളികളെയും അവരുടെ ബന്ധുക്കളെയും സഹായിക്കാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധനങ്ങളാണ് തയ്‌യാറാക്കിയിട്ടുള്ളത്. ദുരന്തനിവാരണ വകുപ്പം നോര്‍ക്കയും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിനും അടൂര്‍ പ്രകാശിനുമാണ്. മലപ്പുറം കലക്ടര്‍ കെ.ബിജു, എറണാകുളം റേഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍, നോര്‍ക്ക് ഡെവലപ്പ്‌മെന്‍റ് ഒാഫിസര്‍ ട്രീസാ തോമസ് എന്നിവര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.ആനക്കലിലേക്ക് കെഎസ്‌ആര്‍ടിസി പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.അപകടസ്ഥലത്ത് നിന്ന് യാത്രക്കാരെ നാട്ടിലേക്കോ, ബെംഗളൂരുവിലോക്കോ എത്തിക്കാനും ബന്ധുക്കള്‍ക്ക് പോകാനും ബസ്സുകള്‍ തയ്‌യാറാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. അടിയന്തിര ചികില്‍സ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: