2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

റോക്കറ്റ് സാങ്കേതിക വിദ്യ തിരുത്തിയെഴുതാന്‍ ഒരു മലയാളി


 Image result for rocket

.ശാസ്ത്രസാങ്കേതിക വിദ്യയില്‍ മലയാളികള്‍ അധികമാരും ചെന്നെത്താത്ത വ‍ഴിയിലാണ്​ഷാസിന്‍ ഷൗകത്​. ഉപഗ്രഹങ്ങളിലേക്കുള്ള യാത്ര സാധ്യമാക്കുന്ന ന്യൂക്ലിയര്‍ തെര്‍മല്‍ റോക്കറ്റിന്​ആണവ വികിരണം ഇല്ലാത്ത പുതിയ ഇന്ധനം ഉപയോഗിക്കണമെന്ന ആശയവുമായാണ്​ഈ കണ്ണൂര്‍ക്കാരന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്​. റോക്കറ്റിന്റെ ആശയം വര്‍ഷങ്ങള്‍ക്ക്‌ മുമ്ബ് കണ്ടെത്തിയിട്ടുണ്ടെങ്കിലും യുറേനിയത്തിന്​പകരം മറ്റൊരു ഇന്ധനം ഉപയോഗിക്കണമെന്ന ആശയം പുതുതായി അവതരിപ്പിക്കപ്പെടുന്നത്​ആദ്യമായിട്ടായിരുന്നു.അതും ഒരു മലയാളി വിദ്യാര്‍ത്ഥിയിലൂടെ. ഇന്ത്യയില്‍ സുലഭമായ തോറിയം ഇന്ധനമാക്കി ആണവ വികിരണം സംബന്ധമായ തകരാറുകള്‍ ഇല്ലാതാക്കാമെന്ന് ഷാസിന്‍ പേപ്പര്‍ അവതരിപ്പിച്ചു. ചൈനയിലെ ബീജിങ്ങില്‍ നടന്ന അന്താരാഷ്ട്ര ആസ്​ട്രോ നോട്ടിക്കല്‍ കോണ്‍ഫറന്‍സിലാണ്​ഷാസിന്‍ ഈ ആശയം പരിചയപ്പെടുത്തി വ്യത്യസ്തനായത്​. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളജ്​ഓഫ്​എഞ്ചിനീയറിങ്​സ്ഥാപനത്തില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ഷാസിന്‍ ശാസ്ത്രമേഖലക്ക്‌ തന്റേതായ സംഭാവനകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്​. പഠനത്തിന്വേണ്ടിയെടുത്ത ലോണിന്റെ ബാധ്യത അലട്ടുന്നത്​കൊണ്ട് ചെറിയ കാലം ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്​. ഇതിന്​വേണ്ടി ദുബൈയില്‍ ജോലി തേടിയെത്തിരിക്കുകയാണ്​ഷാസിന്‍. തന്റെ ശാസ്ത്രസ്വപ്​നങ്ങള്‍ക്ക്‌ ചിറക്​മുളക്കുമെന്ന പ്രതീക്ഷ ഈ പ്രതിഭാശാലിയുടെ കൂടെയുണ്ട്. തലശേരി സ്വദേശിയായ ഷാസിന്​പഠനരംഗത്തെ മികവിനും മറ്റും നിരവധി ഉപഹാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: