തിരുവനന്തപുരം• ലാലിസത്തിന്‍റെ അവതരണത്തിനു കൈപ്പറ്റിയ പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചു. സ്പീഡ് പോസ്റ്റ് വഴി ചെക്കായാണ് പണം തിരികെ നല്‍കിയത്. 1.63 കോടി രൂപയാണ് മോഹന്‍ലാല്‍ ഗെയിംസ് സിഇഒയ്ക്ക് അയച്ചത്. ലാലിസത്തെപ്പറ്റി വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, മോഹന്‍ലാലില്‍ നിന്ന് പണം തിരികെ വാങ്ങേണ്ടതിലെ്ലന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാന്യമല്ലാത്ത നടപടിയാണെന്ന വിലയിരുത്തലിലാണ് തീരുമാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ