2015 ഫെബ്രുവരി 21, ശനിയാഴ്‌ച

29 സ്ത്രീകളെ ബലാത്സംഗം ചെയ്ത ദക്ഷിണാഫ്രിക്കക്കാരന് 1535 വര്‍ഷം ജയില്‍ശിക്ഷ

29 sthreekale balathsangam cheytha dhakshinaphrikkakkaran 1535
അഞ്ചു വര്‍ഷത്തിനിടെ 29 സ്ത്രീകളെ ബലാത്സംഗം ചെയ്ത ദക്ഷിണാഫ്രിക്കക്കാരനായ 35 കാരന് 1535 വര്‍ഷം തടവ്. 2007 മുതല്‍ 2012 വരെയുള്ള കാലളവില്‍ പീഡനം നടത്തിയ ആല്‍ബര്‍ട്ട് മൊരാക്കെയ്ക്കാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതി അത്യപൂര്‍വ്വ ശിക്ഷ വിധിച്ചത്. തംബീസ പ്രവിശ്യയില്‍പ്പെട്ട സ്ത്രീകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 29 ബലാത്സംഗ കുറ്റങ്ങള്‍ക്ക് 29 വര്‍ഷവും കൊലപാതക ശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 360 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 30 ബലാത്സംഗം, 41 തട്ടിക്കൊണ്ടുപോകല്‍, 24 മോഷണം തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയത്. ഇതില്‍ 144ലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൊരാക്കെ ദയയുടെ കണിക പോലും അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: