യു എ ഇയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉന്നം വെച്ച് അറബ്സൈബര് ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡെസേര്‍ട്ട് ഫാല്‍കണെന്ന പേരിലുള്ള സൈബര്‍ കുറ്റവാളികള്‍ അമ്ബത്രാജ്യങ്ങളിലായി മൂവായിരത്തോളം ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സൈനിക-മാധ്യമ സ്ഥാപനങ്ങളെ ഉന്നം വെച്ചാണ്ആക്രമണമെന്നും വെളിപ്പെടുത്തല്‍.പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം മറ്റ്ചില രാജ്യങ്ങളെയും ലക്ഷ്യം വെച്ചാണ്ഡെസേര്ട്ട് ഫാല്‍കണെന്ന പേരിലറിയപ്പെടുന്ന സൈബര്‍ കുറ്റവാളി സംഘം ആക്രമണം നടത്തുന്നത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ലബനാന്‍, തുര്‍ക്കി, ഫ്രാന്‍സ്, അമേരിക്ക, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇവരുടെ സൈബര്‍ ആക്രമണം കാസ്പേര്‍സ്കി ലാബുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎഇയില്‍ മാധ്യമ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്ബത്രാജ്യങ്ങളിലായി മൂവായിരത്തിലധികം ഇരകള്‍ ആക്രമണത്തിനിരയായതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന്ഫയലുകള് ഇവരുടെ ആക്രമണത്തില്‍ മോഷണം പോയിട്ടുണ്ട്.വിലമതിക്കാനാവാത്ത വിവരങ്ങളാണ്ഡെസേര്ട്ട് ഫാല്‍കണ്‍ നടത്തിയ സൈബര്‍ ആക്രമണത്തിലൂടെ ഉണ്ടായതെന്ന് കാസ്പര്‍സ്കി ലാബ്സെക്യൂരിറ്റി എക്സ്പേര്‍ട്ട് ഡിമിത്രി ബെസ്തുഷേ വ്യക്തമാക്കി. മുപ്പത്അറബ്വംശജരുള്പ്പെടുന്ന ശക്തമായ സംഘമാണ്മെയിലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കയറിപറ്റി ആക്രമണം നടത്തുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്സംഘം ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച
ഗള്‍ഫ് രാജ്യങ്ങള്‍ സൈബര്‍ ആക്രമണത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ