2015 ഫെബ്രുവരി 17, ചൊവ്വാഴ്ച

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച ബസ് ഡേ


 Image result for KSRTC BUS DAY

തിരുവനന്തപുരം • സേവ് കെഎസ്‌ആര്‍ടിസി ക്യാംപയിന്‍റെ ഭാഗമായി വെള്ളിയാഴ്ച ബസ് ഡേയായി ആചരിക്കുന്നു. പരമാവധി യാത്രക്കാരെ കെഎസ്‌ആര്‍ടിസി ബസുകളിലേക്ക് ആകര്‍ഷിച്ച്‌ വരുമാനം വര്‍ധിപ്പിക്കുകയാണ് എംപേ്ളായീസ് അസോസിയേഷന്‍റെ ലക്ഷ്യം.വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സേവ് കെഎസ്‌ആര്‍ടിസി വിജയമായ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് കെഎസ്‌ആര്‍ടിസിയോടുള്ള അടുപ്പം കൂട്ടാന്‍ ബസ് ഡേ ആചരിക്കുന്നത്. ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന് എന്നതാണ് സന്ദേശം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി വെള്ളിയാഴ്ച കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്‌യണമെന്നാണ് ആഹ്വാനം.1938 ഫെബ്രുവരി 20ന് രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്ക് നടത്തിയ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്‍റെ ആദ്യ ബസ് യാത്രയിലൂടെയാണ് സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നത്. ഇതിന്‍റെ ഒാര്‍മ പുതുക്കി വെള്ളിയാഴ്ച രാവിലെ സമൂഹത്തിലെ പ്രമുഖര്‍ കിഴക്കേ കോട്ടയില്‍ നിന്ന് കവടിയാറിലേക്കുള്ള പ്രത്യേക ബസില്‍ യാത്ര ചെയ്‌യുംബസ് ഡേയ്ക്ക് മുന്നോടിയായി തന്പാനൂര്‍ ബസ് ടെര്‍മിനലില്‍ കെഎസ്‌ആര്‍ടിസി യുടെ ചരിത്രം വിശദമാക്കുന്ന ഫോട്ടോ പ്രദര്‍ശനവുംആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: