വെറും ഒരു ഫോണായിരുന്ന മൊബൈല്‍ ഫോണിനെ ജനസൗഹൃദമാക്കിയത് വാട്സ്‌ആപ്, വൈബര്‍ തുടങ്ങിയ ആപ്കളാണ്. ഇനിയിപ്പോള്‍ സ്മാര്‍ട് ഫോണുകളില്‍ പുതുപുത്തന്‍ ആപ്കളായ പോക്കറ്റ്സും ചില്ലറും ഉണ്ടെങ്കില്‍ കൈവെള്ളയില്‍വച്ച് അനായാസം പണമിടപാടുകള്‍ നടത്താം. പാസ് ബുക്കും ചെക്ക് ബുക്കിനുമപ്പുറം ഇത്തരം ആപ്സുകളും പരിചയപ്പെട്ടാല്‍ മാത്രമേ പണമിടപാടുകള്‍ സുഗമമാകൂ.അനായാസം പണം നല്‍കാം ഒരു ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മറ്റ് ഏതൊരു ബാങ്കിന്‍റെ ശാഖകളിലുള്ള ആരുടെ അക്കൗണ്ടുകളിലേക്കും മൊബൈല്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് ഇപ്പോള്‍ തന്നെ പണം കൈമാറ്റം ചെയ്‌യാമെങ്കിലും പണംസ്വീകരിക്കുന്ന ബാങ്കിന്‍റെ പേര്, ശാഖയുടെ ഐഎഫ്‌എസ് കോഡ്, അക്കൗണ്ട് നന്പര്‍ എന്നിവയൊക്കെ കൃത്യമായി അറിഞ്ഞെങ്കില്‍ മാത്രമേ ഇടപാടുകള്‍ സാധ്യമാകുകയുള്ളൂ. കൈയിലിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലേയ്ക്ക് ഗൂഗിള്‍ പ്ളേ സ്‌റ്റോറില്‍ നിന്ന് പോക്കറ്റ്സും ചില്ലറും ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ ഫോണിന്‍റെ അഡ്രസ് ബുക്കില്‍ പേരും നന്പറുമുണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലാതെ തന്നെ ആര്‍ക്കുവേണമെങ്കിലും പണം കൈമാറാം. കൂട്ടുകാര്‍ക്ക് പണം നല്‍കാനും മൊബൈല്‍ ഫോണ്‍റീചാര്‍ജ് ചെയ്‌യാനും സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌യാനും എന്നുവേണ്ട കൂട്ടുകാരുമൊത്ത് ആഘോഷിച്ച ഹോട്ടല്‍ ബില്ലിന്‍റെ പണം ഷെയര്‍ ചെയ്ത് വാങ്ങിയെടുക്കാനും പോക്കറ്റ്സും ചില്ലറും സഹായിക്കും.ചില്ലര്‍: ഒരു മൊബൈല്‍ ബാങ്ക് നാഷനല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍റര്‍ ബാങ്ക് മൊബൈല്‍ പേയ്‌മെന്‍റ് സര്‍വീസ് ശൃംഖല ഉപയോഗിച്ച് പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ചില്ലര്‍ പ്രവര്‍ത്തിക്കുന്നത്.നിലവില്‍ എച്ച്‌ഡിഎഫ്സി ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ പണമിടപാടുകളാണ് ചില്ലര്‍ സാധ്യമാക്കുക. മൊബൈല്‍ ഫോണ്‍ എച്ച്‌ഡിഎഫ്സി ബാങ്കില്‍ റജിസ്റ്റര്‍ ചെയ്‌യുകയും അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയുമാണ് ആദ്യം ചെയേ്‌യണ്ടത്. പണം സ്വീകരിക്കേണ്ട വ്യക്തിയുടെ മൊബൈല്‍ നന്പര്‍ മാത്രം മതി പണം അയച്ചു കൊടുക്കാന്‍. പണം സ്വീകരിക്കുന്ന മൊബൈല്‍ നന്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന എച്ച്‌ഡിഎഫ്സിയുടെയോ മറ്റേതെങ്കിലും ബാങ്കിന്‍റെയോ അക്കൗണ്ടില്‍ നിമിഷങ്ങള്‍ക്കകം പണം വന്നുചേരും. ഇനിയിപ്പോള്‍ സമീപത്തെവിടെയെങ്കിലും ഉള്ള ഒരാള്‍ക്ക് പണം നല്‍കാന്‍ മൊബൈല്‍ നന്പര്‍ അറിയിലെ്ലങ്കില്‍കൂടി, അവരുടെ മൊബൈലില്‍ ചില്ലര്‍ ആപ് ഉണ്ടെങ്കില്‍ എളുപ്പമാണ്. നിങ്ങളുടെ മൊബൈലിലെ ചില്ലര്‍ തേടിപ്പിടിച്ച് തരുന്ന ലിസ്റ്റില്‍ നിന്ന് അന്വേഷിക്കുന്ന വ്യക്തിയെ തിരഞ്ഞെടുത്ത് പണമയയ്ക്കാം. എച്ച്‌ഡിഎഫ്സി ബാങ്കിനെ കൂടാതെ മറ്റു പ്രമുഖ ബാങ്കുകളും ചില്ലര്‍ ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ്.പോക്കറ്റ്സ് ഒരു ഇ_വാലറ്റ് ഒരു വെര്‍ച്വല്‍ പ്രീപെയ്ഡ് വാലറ്റായിട്ടാണ് ഐസിഐസിഐ ബാങ്കിന്‍റെ സ്വന്തം മൊബൈല്‍ ആപ്ളിക്കേഷനായ പോക്കറ്റ്സ് പ്രവര്‍ത്തിക്കുന്നത.് പണം നല്‍കേണ്ടുന്നവരുടെ മൊബൈലിലുള്ള ഐസിഐസിഐ ബാങ്കിന്‍റെ പോക്കറ്റിലേക്ക് അയയ്ക്കുന്ന പണം അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐസിഐസിഐ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് വരവു വയ്ക്കും.മറ്റുള്ളവരുടെ മൊബൈല്‍ നന്പറിലേക്കോ ഇ_മെയില്‍ അക്കൗണ്ടിലേക്കോ അതുമലെ്ലങ്കില്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്കോ അയയ്ക്കുന്ന പണം മൂന്നു ദിവസത്തിനുള്ളില്‍ മാറ്റാവുന്ന ഇലക്‌ട്രോണിക് കൂപ്പണായിട്ടായിരിക്കും ലഭിക്കുക. പണം അയച്ച ആളിന്‍റെ മൊബൈല്‍ നന്പറിലേക്ക് ലഭിക്കുന്ന നാലക്ക പാസ്‌കോഡ് പണം സ്വീകരിക്കേണ്ടുന്ന ആള്‍ക്ക് നല്‍കിയാല്‍ കൂപ്പണ്‍ പണമാക്കാം. പണം സ്വീകരിക്കുന്നത് ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലൂടെ ആണെങ്കില്‍ ഉടന്‍ ലഭിക്കും. മറ്റ് ബാങ്കുകളുടെ അക്കൗണ്ടുള്ളവര്‍ക്ക് ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറായി പണം ലഭിക്കാന്‍ ഒരു ദിവസത്തെ താമസമുണ്ടാകും.ഇടപാട് പരിധി ശുദ്ധ മൊബൈല്‍ പണമിടപാടു സേവനമായ ചില്ലറില്‍ ഒരു ദിവസം പരമാവധി 10 ഇടപാടുകളിലായി ആകെ 5,000 രൂപയുടെ കൈമാറ്റമേ അനുവദിക്കുന്നുള്ളു. ഒരൊറ്റ ഇടപാടില്‍ കൈമാറുന്ന പരമാവധി തുക 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പ്രീപെയ്ഡ് സേവനമായ പോക്കറ്റ്സില്‍ ഒരുമാസം പരമാവധി ലോഡ് ചെയ്‌യാവുന്നത് 10,000 രൂപയാണ്. മൊബൈല്‍ നന്പര്‍, ഇ_മെയില്‍, ഫെയ്സ്ബുക്ക് എന്നിവയിലൂടെ ഒറ്റ ഇടപാടില്‍ കൈമാറാവുന്ന തുക 5,000 രൂപയില്‍ കവിയാന്‍ പാടില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് കുറവ് ചെയ്ത് കൈമാറ്റം നടത്തുന്പോള്‍ ഒരു ദിവസം10,000 രൂപ വരെ ഇടപാടുകള്‍ നടത്താം. സിനിമാ ടിക്കറ്റ് ബുക്കുചെയ്‌യുന്നതിനും പ്രീപെയ്ഡ് മൊബൈല്‍ ചാര്‍ജ് ചെയ്‌യുന്നതിനും മറ്റും തുകയില്‍ പരിധികളേര്‍പ്പെടുത്തിയിട്ടുണ്ട്.
2015 ഫെബ്രുവരി 15, ഞായറാഴ്‌ച
ചില്ലറ ഇടപാടുകള്‍ക്ക് പോക്കറ്റ്സും ചില്ലറും

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ