2015 ഫെബ്രുവരി 4, ബുധനാഴ്‌ച

നീന്തല്‍ക്കുളത്തില്‍ മെഡലുറപ്പിച്ച്‌ കേരളം


 

നീന്തലില്‍ ഇന്ന് നടന്ന ആറിനങ്ങളിലും കേരളം ഫൈനലില്‍ കടന്നു. 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈയിലും അമ്ബത് മീറ്റര്‍ ബ്രസ്റ്റ്‍സ്‍ട്രോക്ക്‌, 4x200 മീറ്റര്‍ റിലേ മ‍ത്സരങ്ങളിലാണ് കേരളാ താരങ്ങള്‍ ഫൈനലില്‍ കടന്നത്. ഹീറ്റ്സ് മ‍ത്സരങ്ങളില്‍ തന്നെ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ട്രിപ്പിള്‍ സ്വര്‍ണം നേടിയ സാജന്‍ പ്രകാശ് ഇന്ന് ഫൈനലില്‍ മ‍ത്സരിക്കാനിറങ്ങുന്നുണ്ട്. വനിതകളുടെ ബീച്ച്‌ വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. അതേസമയം, പുരുഷ വിഭാഗം ഹോക്കിയില്‍ കേരളം ഉത്തര്‍പ്രദേശിനോട് 5-2 ന് പരാജയപ്പെട്ടു. ദേശീയ ഗെയിംസ് നാലാം ദിനത്തിലെ ആദ്യ സ്വര്‍ണം മണിപ്പൂരാണ് സ്വന്തമാക്കിയത്. വനിതകളുടെ 90 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ ഒ ഗീതാദേവിയാണ് സ്വര്‍ണം നേടിയത്. മിസോറാമിന്റെ താന്‍ഷിമി വെളളിയും ആന്ധ്രയുടെ ജി അരുണാദേവി വെങ്കലവും നേടി. പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ആസാമിന്റെ ജമീര്‍ ഹുസൈനാണ് സ്വര്‍ണം. സര്‍വീസസിന്റെ വീരേന്ദര്‍ സിങ് വെളളിയും മധ്യപ്രദേശിന്റെ നോഗേന്ദര്‍ സിങ് വെങ്കലവും നേടി. ദേശീയഗെയിംസിന്റെ മൂന്നാം ദിനം ചരിത്രനേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കേരളം നാലാം ദിനവും കുതിപ്പ് തുടരുകയാണ്. ഷൂട്ടിംഗില്‍ ആദ്യമായി മെഡല്‍ നേടിയ കേരളം വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഡൈവിംഗിലും സ്വര്‍ണം നേടി. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ കേരളം വെളളി നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി ടെന്നിസില്‍ വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഓരോ വീതം വെളളിയും വെങ്കലവുമാണ് മൂന്നാംദിനം കേരളത്തിന്റെ സമ്ബാദ്യം. ഇതോടെ മൊത്തം ആറ് സ്വര്‍ണവും ഏ‍ഴു വീതം വെളളിയും വെങ്കലവുമായി കേരളം മെഡല്‍ നിലയില്‍ നാലാം സ്ഥാനത്തേക്ക്‌ കയറി. 16 സ്വര്‍ണവുമായി സര്‍വീസസാണ് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത്. ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ആറ് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. വനിതകളുടെ ബീച്ച്‌ വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. തൃശൂരില്‍ നടക്കുന്ന ഭാരോദ്വഹന മ‍ത്സരങ്ങളിലും കണ്ണൂരില്‍ നടക്കുന്ന ഗുസ്തി മ‍ത്സരങ്ങളിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: