റോം • ചോക്‌ലേറ്റ് സാമ്രാജ്യത്തിന്‍റെ അധിപന്‍ മൈക്കല്‍ ഫെറേറോ (89) നിത്യതയുടെ മധുരലോകത്തില്‍.
ന്യുടെല്ലാ ചോക്‌ലേറ്റ് ക്രീമിന്‍റെയും ഫെറേറോ റോചെ്ചര്‍, കിന്‍ഡര്‍ എഗ്, ടിക് ടാക് മിഠായികളുടെയും മാധുര്യം ലോകമെങ്ങും പകര്‍ന്ന ഫെറേറോ മാസങ്ങള്‍ നീണ്ട രോഗത്തെ തുടര്‍ന്നാണു മൊണാക്കോയിലെ വസതിയില്‍ അന്തരിച്ചത്. ലോകത്തെ ഏറ്റവും പണക്കാരനായ ചോക്‌ലേറ്റ് വ്യവസായി എന്നാണ് ഫോബ്സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതിസന്പന്നരുടെ 2013ലെ ഫോബ്സ് പട്ടികയില്‍ മുപ്പതാം സ്ഥാനക്കാരനായിരുന്ന ഫെറേറോ ഇറ്റലിയിലെ ഏറ്റവും വലിയ പണക്കാരനുമായിരുന്നു_ ആസ്തിമൂല്യം 2000 കോടിയിലേറെ ഡോളര്‍. അദ്ദേഹത്തിന്‍റെ ഫാക്ടറികള്‍ ഇപ്പോള്‍ 53 രാജ്യങ്ങളിലുണ്ട്.
വര്‍ഷം 3.65 ലക്ഷം ടണ്‍ ചോക്‌ലേറ്റ് നിര്‍മിക്കുന്നു. ഇറ്റലിയിലെ ഒരു ചെറുകിട മിഠായി കന്പനിയെ ലോകമാകെയുള്ള നാവുകളില്‍ മധുരം പകരുന്ന വിധം വളര്‍ത്തിയ ഫെറേറോ 1946ലാണ് ആദ്യഫാക്ടറി സ്ഥാപിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ചെറിയതോതില്‍ പേസ്ട്രി ഉണ്ടാക്കി വിറ്റിരുന്ന പിതാവ് പീട്രോ ആണ് വ്യവസായത്തിനു തുടക്കമിട്ടത്. കൊക്കോയ്ക്ക് ദൗര്‍ലഭ്യമുണ്ടായിരുന്നതിനാല്‍ നാട്ടില്‍സുലഭമായിരുന്ന ഹെയ്സല്‍നട്ട് കൂടി ചേര്‍ത്ത് 1964ല്‍ ഫെറേറോ നടത്തിയ പരീക്ഷണമാണു പില്‍ക്കാലത്തു ന്യൂടെല്ലാ എന്നപേരില്‍ ഹിറ്റ് ആയി മാറിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ