2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ ഹാളില്‍ പൂട്ടിയിട്ടതായി പരാതി


 

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ ഹാളില്‍ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് പുതിയറ ഹില്‍ടോപ്പ് പബ്ലിക്ക് സ്കൂളിലെ കുട്ടികളെയാണ് പൂട്ടിയിട്ടത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെന്‍റിലേഷന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത റൂമില്‍‍ ഇരുന്ന കുട്ടികളില്‍ ചിലരെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. സ്കൂള്‍ അടച്ചുപൂട്ടുകയായാണെന്ന മാനേജ്മെന്‍‍റിന്‍റെ നോട്ടീസ് കിട്ടിയതിനാലാണ് ഫീസ് അടക്കാത്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു. മുപ്പത്തിയാറായിരം രൂപയാണ് നാലാം ക്ലാസിലേക്ക് ഒരു വര്‍ഷത്തെ ഫീസായി അടക്കേണ്ടത്. അനധികൃതമായി ഫീസ് വര്‍ധിപ്പിച്ചതിനെതിരെയും നേരത്തെ ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു തിരുവന്തപുരം ആസ്ഥാനമായുള്ള മനാര്‍ഹുദാ ട്രെസ്റ്റിന്‍റേതാണ് സ്കൂള്‍. രാവിലെ സ്കൂളിലെത്തിയ രക്ഷിതാക്കളാണ് ഹാളിലെ വാതിലുകളടച്ചതെന്നാണ് മാനേജ്മെന്‍റ് പറയുന്നത് രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ മെഡിക്കല്‍കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവ്യവസായിക്കെതിരെ കര്‍ശന നിയമ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. പുഴയ്ക്കലില്‍ സുരക്ഷാ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ഏഴുവയസുകാരനെക്കൊണ്ട് ആഡംബര വാഹനമോടിപ്പിക്കുകയും വനിതാ എസ്‌ഐയെ വാഹനത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി അബ്ദുള്‍ നിസ്സാമിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കി തലക്കടിച്ച്‌ വീഴ്ത്തി അഞ്ച് പവന്റെ മാല കവര്‍ന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഈ സംഭവം പുറത്തറിയുന്നത് പ്രതിയെ മലപ്പുറം വളാഞ്ചേരി പൊലീസ് മറ്റൊരു മോഷണക്കേസില്‍ പിടികൂടിയപ്പോഴാണ്. എന്‍ എസ് എസ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ചങ്ങനാശ്ശേരി ഇരുപത്തിയൊന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ 90 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സൂര്യാ നായര്‍ വിജയിച്ചത്. നിതാഖത്ത് മൂലം തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി . ഈട് നല്‍കാതെ വായ്പ നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനമാണ് പാഴ്വാക്കായത്. കോര്‍പ്പറേഷന്‍ വിഭജിക്കാനുള്ള നീക്കം രാഷ്ട്രീയ തര്‍ക്കമായി മാറുന്നു. വിഭജനത്തിനെ എതിര്‍ത്ത് ഇടത് പക്ഷവും അനുകൂലിച്ച്‌ യുഡിഎഫും രംഗത്തെത്തി. വിഭജന നീക്കത്തിനെതിരെ മനുഷ്യചങ്ങല തീര്‍ത്ത് ഇടതുപക്ഷം സമരത്തിന് തുടക്കമിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: