പട്ന• പീഡന സംഭവം മറക്കാന്‍ യുവതിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്‍റെ വിധി. ബിഹാറിലെ നവാഡ ജില്ലയിലെ പഞ്ചായത്താണ് യുവതിയോടാണ് 31,000 രൂപ വാങ്ങി പീഡന സംഭവം മറന്നേക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രതിയും പഞ്ചായത്തംഗവും കൂടിയായ യുവാവ് രൂപ നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.നവാഡ ജില്ലയിലെ ഉന്നത കുടുംബത്തിലെ യുവാവാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം തടവില്‍ വച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് സംഭവം പഞ്ചായത്തിനു മുന്നില്‍ എത്തി. പെണ്‍കുട്ടിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്ത് വിധിച്ചു. പെണ്‍കുട്ടിയോട് സംഭവത്തെക്കുറിച്ച് മറക്കാനും ഉപദേശിച്ചു. എന്നാല്‍ പ്രതി രൂപ നല്‍കാന്‍ തയാറായില്ല. സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടത്. ഈ മാസമാദ്യം കാത്തിഹാര്‍ ജില്ലയിലെ പഞ്ചായത്തും പീഡന സംഭവം പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ പീഡനത്തിനിരയായ മഹാദലിത് യുവതിക്ക് 41,000 രൂപ നല്‍കാന്‍ വിധിച്ചിരുന്നു. ഇതിലും പ്രതിപഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം കിഷാന്‍ഗജ് ജില്ലയിലെ പഞ്ചായത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു സഹോരന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയപ്പോള്‍ പെണ്‍കുട്ടിയോട് 50,000 വാങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ ഉപദേശിച്ചിരുന്നു.
2015 ഫെബ്രുവരി 17, ചൊവ്വാഴ്ച
പീഡനം മറക്കാന്‍ യുവതിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്‍റെ വിധി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ