വ്യാജ പേരില്‍ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്നതായി സംശയം ബലപ്പെടുന്നു. ഇതിനെതിരെ ശക്തമായ ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന്നിര്ദശം നല്‍കി. ഫലസ്ഥീനില്‍ നിര്മിച്ചത്എന്ന വ്യാജ ലേബലൊട്ടിച്ച് മത നാമങ്ങളില്‍ ഇസ്രയേല്‍ ഈത്തപ്പഴവും മറ്റും സൗദിയിലേക്ക് കയറ്റി അയക്കുന്നതായി ഫലസ്ഥീന്‍ അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രാലയം ജാഗ്രതാ നിര്‍ദശം നല്‍കിയത്. ഇസ്രയേല്‍ ഫലസ്തീനില്‍ തുടരുന്ന അധിനിവേശത്തിലും നരമേധത്തിലും പ്രതിഷേധിച്ച് യൂറോപ്യന്‍ മാര്‍ക്കററുകളില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്മറികടക്കുന്നതിനാണ് സൗദി മാര്‍ക്കറ്റില്‍ ഉത്പന്നങ്ങളെത്തിക്കാന്‍ അനധികൃത മാര്‍ഗം കണ്ടെത്തുന്നത്. കൂടാതെ ഫലസ്തീന് ഉത്പന്നങ്ങള്‍ക്ക് സൗദിയില്‍ കസ്ററംസ്തീരുവയില് ഇളവ്നല്കുന്നതും ഇസ്രയേലിനെ സൗദി വിപണിയിലേക്ക് ആകര്‍ഷിച്ച ഘടകമാണ്. സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും അറബ്ലീഗ്അംഗ രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിരോധം കുതന്ത്രങ്ങളുപയോഗിച്ച് മറികടക്കാനാണ്ഇസ്രയേല്‍ ശ്രമിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് മേല്‍ വിശുദ്ധനഗരം, ഖുബ്ബത്തുസഖ്റ തുടങ്ങിയ മുസ്ലിം മതനാമങ്ങള്‍ നല്‍കി സൗദിയിലേക്ക് കയററുമതി ചെയ്യുന്നുവെന്ന് സൗദിയിലുള്ള അറബ്ലീഗ്പ്രതിനിധികളില് നിന്നും വിദേശ മന്ത്രാലയത്തിന്വിവരം ലഭിച്ചിരുന്നു. സൗദി വിപണിയില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങളുടെ കടന്നുകയററം ഫലസ്തീന് ഉല്‍പന്നങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അറബ്ലീഗ്പ്രതിനിധികള് ചൂണ്ടിക്കാട്ടി. ഇതെ തുടര്‍ന്ന് വിദേശ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദശം പരിഗണിച്ച് വാണിജ്യ മന്ത്രാലയം സൗദി ചേംബര്‍ കൗണ്സിലിന്പ്രത്യേക സര്‍ക്കുലര്‍ അയച്ചു. ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ രാജ്യത്തേക്ക് വ്യാജപേരുകളില്‍ കടത്തുന്ന വിദേശ കമ്ബനികളെ നിരീക്ഷിക്കുന്നതിനും ലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടികളെടുക്കുന്നതിനും ജാഗ്രത പുലര്‍ത്തിവരുന്നുണ്ട്. അത്തരം കമ്ബനികളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടിയെടുക്കുന്നതിനും സൗദിയില്‍ നിയമമുണ്ട്. ഇതെല്ലാം കുതന്ത്രത്തിലൂടെ മറികടക്കാനാണ് ഇസ്രയേലിന്റെ പുതിയ ശ്രമം.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
ഇസ്രയേലിന്റെ വ്യാജ ഉത്പന്ന കയറ്റുമതിക്കെതിരെ ജാഗ്രത വേണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ