2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി

lokakapp drophi kochiyilethi
കൊച്ചി: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി. ടൂര്‍ണമെന്റിന് 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യുവും ചലച്ചിത്രതാരം നിവിന്‍ പോളിയും കോശി കെ വര്‍ഗ്ഗീസും ചേര്‍ന്നാണ് ട്രോഫി സ്വീകരിച്ചത്. 14 ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ റോഡ് ഷോയില്‍ ആയിരകണക്കിന് പേരാണ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങിയത്. ഇന്ത്യാ പര്യടനത്തിന് ശേഷം ട്രോഫി മത്സര വേദിയായ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. മാര്‍ച്ച്‌ 29ന് ക്രിക്കറ്റ് ലോകത്തെ രാജക്കാന്മാര്‍ ശിരസ്സിലേറ്റുന്ന സ്വര്‍ണക്കപ്പ് കണ്‍മുന്നില്‍ വന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റിന് 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോകകപ്പ് കൊച്ചിയിലെത്തിയത്. പതിനാലു ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പേരാണ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങിയത്. ഇന്ത്യാ പര്യടനത്തിന് ശേഷം ട്രോഫി മത്സര വേദിയായ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. മുപത്തിയേഴ് ലക്ഷം രൂപ വിലമതിക്കുന്ന ട്രോഫിയുടെ നീളം 64സെന്റി മീറ്ററാണ്. 11 കിലോ ഗ്രാമാണ് ഭാരം. ലോകകപ്പ് ഫൈനലിന് ചാമ്ബ്യന്മാര്‍ക്ക് നല്‍കിയ ശേഷം ട്രോഫി തിരികെ വാങ്ങി ദുബൈയിലെ ഐസിസി ആസ്ഥാനത്ത് സൂക്ഷിക്കുകയാണ് പതിവ്.

അഭിപ്രായങ്ങളൊന്നുമില്ല: