2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ഇല്ലാക്കഥ പറഞ്ഞു; സൂപ്പര്‍ അവതാരകനു 'പണി' കിട്ടി


 illakkatha paranyu; suppar avatharakanu 'pani' kitti

ന്യൂയോര്‍ക്ക് • ലക്ഷക്കണക്കിനു പേര്‍ കണ്ടുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ ഷോയില്‍ ഇമ്മാതിരി ഗുണ്ടുവച്ചു കാച്ചിയാല്‍ പണി ഇങ്ങനെ വരും! എന്‍ബിസി ചാനല്‍ സംപ്രേഷണം ചെയ്‌യുന്ന യുഎസിലെ ഏറ്റവും ജനപ്രിയ വാര്‍ത്താ പരിപാടികളിലൊന്നായ 'നൈറ്റ്ലി ന്യൂസിന്‍റെ അവതാരകനായ ബ്രയാന്‍ വില്യംസിനാണു നുണക്കഥ പറഞ്ഞതിന്‍റെ പേരില്‍ അവധിയെടുത്തു വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായത്. ഇറാഖ് യുദ്ധകാലത്തു താന്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തപ്പെട്ടു എന്നായിരുന്നു വില്യംസ് തന്‍റെ ഷോയിലും ചില അഭിമുഖങ്ങളിലും ആവര്‍ത്തിച്ചുപറഞ്ഞത്. എന്നാല്‍, ഇതു സത്യമല്ലെന്ന് അക്കാലത്ത് ഇറാഖിലുണ്ടായിരുന്ന സൈനികരടക്കമുള്ളവര്‍ വ്യക്തമാക്കിയതോടെ 'വയസ്സായില്ലേ ഒാര്‍മത്തെറ്റുപറ്റിയതാണെന്നു പറഞ്ഞു രക്ഷപ്പെടാനായി വില്യംസിന്‍റെ ശ്രമം. പക്ഷേ അതൊന്നും തൊണ്ടതൊടാതെ വിഴുങ്ങാന്‍ എന്‍ബിസി തയാറായില്ല. അവര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണ്. അതോടെ, കുറച്ചുനാളത്തേക്കു 'നൈറ്റ്ലി ന്യൂസില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു വില്യംസും അറിയിച്ചു. ഒരുകോടിയോളം അമേരിക്കക്കാര്‍ ഒാരോ രാത്രിയും 'നൈറ്റ്ലി ന്യൂസ് കാണുന്നുണ്ടെന്നാണു കണക്ക്. 10മില്യന്‍ യുഎസ് ഡോളറാണ് (62 കോടിയോളം രൂപ) വില്യംസിന്‍റെ വാര്‍ഷിക വരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല: