സൂററ്റ്• യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്വന്തം പേരു തുന്നിയ സ്യൂട്ട് 4.31 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള ഡയമണ്ട് വ്യവസായിയായ ഹിതേഷ് ലാല്‍ജിഭായ് പട്ടേലാണ് വന്‍തുക മുടക്കി ഈ വിവാദ കോട്ട് സ്വന്തമാക്കിയത്. ഈ കോട്ടിനായി ഹിതേഷ് നേരത്തെ 3.61 കോടി രൂപ ലേലം വിളിച്ചിരുന്നു. ഇതൊരു ഡയമണ്ട് തന്നെയാണ്. ഇതിന്‍റെ മൂല്യം എനിക്കറിയാം. _ ഹിതേഷ് പറഞ്ഞു. കോട്ട് തന്‍റെ ഓഫിസില്‍ തന്നെ സൂക്ഷിക്കുമെന്നും ഹിതേഷ് അറിയിച്ചു. സ്യൂട്ടിന് കിട്ടിയ തുക ഗംഗാ നദിയുടെ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ ഗുജറാത്ത് ആസ്ഥാനമായുള്ള സന്നദ്ധ സംഘടന അറിയിച്ചു.സ്വന്തം പേരു തുന്നിയ സ്യൂട്ട് ധരിച്ച മോദിയുടെ നടപടി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിമര്‍ശനം നേരിട്ടിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിക്കു പിന്നിലും ഈ വിലയേറിയ സ്യൂട്ട് ഒരു കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവിധ ഉപഹാരങ്ങളോടൊപ്പം ഈ കോട്ടു കൂടി ലേലത്തിന് വയ്ക്കാന്‍ മോദി തീരുമാനിച്ചത്. സ്യൂട്ടിന് പുറമെ മോദിക്കു ലഭിച്ച സ്വര്‍ണത്തിലും, വെള്ളിയിലും, മരത്തിലും തീര്‍ത്ത വിവിധ വസ്തുക്കളും ലേലത്തിന് വച്ചിരുന്നു.
2015 ഫെബ്രുവരി 20, വെള്ളിയാഴ്‌ച
മോദിയുടെ പേരു തുന്നിയ സ്യൂട്ടിന് 4.31 കോടി രൂപ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ