ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മുമ്ബ് ചില പാര്‍ട്ടികള്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ ദില്ലിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കെജ്രിവാള്‍ ആര്‍എസ്‌എസ് നോമിനിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് പറഞ്ഞു. അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബാണ് ആം ആദ്മി പാര്‍ട്ടിയെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‍താവന. എല്ലാ തെരഞ്ഞെടുപ്പുകളിലും ചില പാര്‍ട്ടികള്‍ സൗജന്യവൈദ്യുതി എന്ന വാഗ്ദാനം നല്‍കാറുണ്ട് എന്ന പരാമര്‍ശത്തിലൂടെയാണ് മോദി എഎപിയെ ലക്ഷ്യം വച്ചത്. എന്നാല്‍ ദില്ലിക്കാര്‍ക്ക് വൈദ്യുതി കുറഞ്ഞ നിരക്കില്‍ നല്‍കേണ്ടതുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ഇതിന് പ്രധാനമന്ത്രിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും സഹായം വേണമെന്നും എഎപി ആവശ്യപ്പെട്ടു. ഇതിനിടെ കെജ്രിവാളിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന്ദ്വിഗ്‍വിജയ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആര്‍എസ്‌എസ് അജണ്ടയുടെ ഭാഗമാണ് കെജ്‍രിരിവാള്‍. ആര്‍എസ്‌എസിന്റെ വര്‍ഗ്ഗീയ അജണ്ടയെ കുറിച്ച് കെജ്രിവാള്‍ ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ലെന്നും ദ്വിഗ്‍വിജയ് സിംഗ് കുറ്റപ്പെടുത്തി. നിലനില്‍പ്പിനായി പൊരുതുന്ന പാര്‍ട്ടിയുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി എഎപി പ്രതികരിച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ക്ക് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തുടക്കമിട്ടു. എയിംസില്‍ നിന്ന് മോദി സര്‍ക്കാര്‍ മാറ്റിയ ഉദ്യോഗസ്ഥന്‍ സഞ്ജീവ് ചതുര്‍വേദിയെ ദില്ലിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവിയാക്കാന്‍ അനുമതി തേടി കെജ്രിവാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതും.
2015 ഫെബ്രുവരി 15, ഞായറാഴ്‌ച
ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് മോദി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ