തായ്‌പെയ് • തായ്‌വാനില്‍ ട്രാന്‍സ്‌ഏഷ്യ എയര്‍വെയ്സിന്‍റെ വിമാനം തകര്‍ന്ന് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായി സൂചന. തായ്‌പെയില്‍ നിന്നും കിന്‍മെനിലേക്ക് പോവുകയായിരുന്ന എടിആര്‍_72 വിമാനമാണ് ന്യൂ തായ്‌പെയ് സിറ്റിയിലുള്ള കീലങ് നദിക്കു മുകളില്‍ വച്ച് തകര്‍ന്ന് വീണത്.അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. 58 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 31 പേര്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. തായ്‌പേയില്‍ നിന്ന് കിന്‍മെന്‍ ദ്വീപിലേക്കു പോകുകയായിരുന്നു വിമാനം തകര്‍ന്ന് റോഡില്‍ ഇടിച്ചിട്ടാണ് നദിയില്‍ വീണത്. തായ്‌പേയിലെ സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. വിമാനം റോഡില്‍ ഇടിച്ചപ്പോള്‍ ഒരു കാറും തകര്‍ന്നു. കഴിഞ്ഞ ജൂലൈയില്‍ ട്രാന്‍സ്‌ഏഷ്യ എയര്‍വേയ്സിന്‍റെ മറ്റൊരു വിമാനമായ ജിഇ 222 വിമാനം തകര്‍ന്ന് 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വിമാനത്തിന്‍റെ നന്പരും എടിആര്‍-72 എന്നാണ്. തായ്‌പേയില്‍ നിന്ന്യാത്രക്കാരുമായി തായ്‌വാന്‍ കടലിടുക്കില്‍ സ്ഥിതി ചെയ്‌യുന്ന പെന്‍ഗു ദ്വീപിലേക്കു പുറപ്പെട്ട വിമാനമായിരുന്നു അന്നു തകര്‍ന്നത്.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
തായ്‌വാനില്‍ വിമാനം തകര്‍ന്ന് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായി സൂചന

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ