ഓര്‍ക്കുട്ടിനു പിന്നാലെ ഗൂഗിളിന്റെ പ്രമുഖ ചാറ്റിങ് സേവനമായ ജി-ടോക്കും ഇനി ഓര്‍മ. ഇന്നാണ് ഗൂഗിള്‍ ടോക്കിന്റെ അന്ത്യദിനം. ഇവരുടെ തന്നെ ചാറ്റിങ് സേവനമായ ഹാങ് ഔട്ടിലേക്ക് കൂടുമാറാനാണ് ജി-ടോക്ക് പ്രേമികളോടുള്ള ഗൂഗിളിന്റെ ഉപദേശം. ഹാങ് ഔട്ടില്‍ മികച്ച സേവനം ലഭ്യമായതിനാലാണ് ജി-ടോക്കിനെ പന്‍വലിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. വിന്‍ഡോസ് ഡെസ്‌ക് ടോപ്പില്‍ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ചാറ്റിങ് സേവനമായിരുന്നു ജി-ടോക്ക്. എന്നാല്‍ ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ രംഗത്തെത്തിയപ്പോള്‍ ജി-ടോക്കിന്റെ ഉപയോഗം കുറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. കൂടാതെ ഗൂഗിളിന്റെ തന്നെ ഹാങ് ഔട്ടിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തി തുടങ്ങിയതോടെയാണ് ജി-ടോക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇന്ന് അര്‍ധരാത്രി വരെ പഴയതുപോലെ ജി-ടോക്ക് ഉപഭോക്‌താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഹാങ് ഔട്ടിനെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് ഗൂഗിളിന്റെ നീക്കം. സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ കൈമാറാന്‍ഹാങ്‌ഔട്ടാണ് കൂടുതല്‍ ഫലപ്രദമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ഇത് വഴി വാട്‌സ് ആപിന് ഒരു വെല്ലുവിളി ഉയര്‍ത്തുക എന്നതും കമ്ബനിയുടെ ലക്ഷ്യമാണ്.
2015 ഫെബ്രുവരി 17, ചൊവ്വാഴ്ച
ഗൂഗിള്‍ ടോക്കിന് ചരമഗീതം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ