2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രിയം യുഎഇയുടെ വിമാനങ്ങളോട്


 

ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ ക‍ഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രചെയ്​തത്​യുഎഇയുടെ വിമാനങ്ങളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനങ്ങളെ പിന്നിലാക്കിയാണ്​യാത്രക്കാര്‍ യുഎഇയുടെ വിമാനങ്ങളെ തെരഞ്ഞെടുത്തത്​. യുഎഇ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്​സ്​, ഇത്തിഹാദ്​, ഫ്ലൈദുബൈ എന്നീ വിമാനങ്ങളിലാണ്​ഇന്ത്യയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്ക്‌ ഇന്ത്യന്‍ യാത്രികര്‍ ഏറെ ഉപയോഗിച്ചത്​. ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ്​എയര്‍വേസിലാണ്​ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്​. 55,59,438 യാത്രക്കാര്‍ ജെറ്റ്​എയര്‍വേസില്‍ സഞ്ചരിച്ചു. 49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ്​ദേശീയ വിമാനകമ്ബനിയായ എയര്‍ ഇന്ത്യയുള്ളത്​. തൊട്ടുപിറകെ എമിറേറ്റ്​സില്‍ 48,34,229 പേര്‍ യാത്ര ചെയ്​തു. എമിറേറ്റ്​സിലും ഫ്ലൈദുബൈയിലും യാത്രചെയ്​തവരുടെ എണ്ണമെടുക്കുമ്ബോള്‍ എയര്‍ ഇന്ത്യയുമായി നേരിയവ്യത്യാസമാണുള്ളത്​. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിരുന്നു. ഇതിനോടനുബന്ധിച്ച്‌ തന്നെയാണ്​ഇന്ത്യന്‍ യാത്രികരുടെ ഇഷ്ടം യുഎഇയുടെ വിമാനങ്ങളാണെന്ന കണക്കും പുറത്തുവന്നത്​. 2014ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്​ത വിമാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ അഞ്ചെണ്ണവും ഗള്‍ഫ്​വിമാനങ്ങളാണ്​. വിദേശ വിമാനകമ്ബനികള്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നത്​കൊണ്ടാണ്​ദേശീയ വിമാനത്തെക്കാളും വിദേശ വിമാനങ്ങളെ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നതെന്ന നിരീക്ഷണവും ശക്തമാണ്​.

അഭിപ്രായങ്ങളൊന്നുമില്ല: