2015 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അതിരുകള്‍ മായിചെ്ചാരു മാംഗല്യം: ഇന്ത്യന്‍ വധുവിന് പാക്ക് വരന്‍


ജയ്പൂര്‍ • വിവാഹബന്ധം രണ്ടു കുടംബങ്ങളെ മാത്രമല്ല രണ്ടു രാജ്യങ്ങളെയും തമ്മില്‍ ഒന്നിപ്പിക്കും. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുന്പോള്‍ വിവാഹത്തിന്‍റെ പകിട്ട് പതിന്മടങ്ങ് വര്‍ധിക്കും. ജയ്പൂരാണ് അത്യപൂര്‍വമായ ഈ വിവാഹത്തിന് വേദിathirukal mayichecharu mangalyam: inthyan vadhuvin pakkയായത്. രജപുത്ര രാജവംശത്തിലെ ഇളമുറക്കാരായ രണ്ടു പേര്‍ തമ്മിലുള്ള വിവാഹമാണ് രണ്ടു രാജ്യങ്ങള്‍ ഒന്നിച്ച വിവാഹമെന്ന നിലയില്‍ രാജ്യത്തിന്‍റെയൊട്ടാകെ ശ്രദ്ധ പിടിച്ചു പറ്റിയത്. പാക്കിസ്ഥാനിലെ സോധ രജപുത്ര വംശജനായ കര്‍ണി സിങ്ങും, ജയ്പൂരിലെ കണോട്ട രജപുത്ര രാജവംശത്തിലെ പദ്മിനി സിങ് രാത്തോറുമായിരുന്നു വധൂവരന്മാര്‍. ഒരു പാക്കിസ്ഥാനി യുവാവിനെ വിവാഹം ചെയ്‌യുന്നതിനെക്കുറിച്ച്‌ തുടക്കത്തില്‍ തനിക്കു വിശ്വാസം വന്നിലെ്ലന്നും എന്നാല്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കുറിച്ചു മനസ്സിലാക്കാന്‍ സമയമെടുക്കുമെന്നും വധു പദ്മിനി പറഞ്ഞു. വീസ ലഭിച്ചാലുടന്‍ താന്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്നും പദ്മിനി കൂട്ടിചേ്ചര്‍ത്തു. അക്ബറിന്‍റെ പിതാവായ ഹുമയൂണ്‍ രാജാവിനും മറ്റും താമസ സങ്കേതം നല്‍കിയത് സോധ രജപുത്രരാണ്. 1540ലെഷേര്‍ഷാ സൂരിയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ഇത്. വിഭജനത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു പലായനം ചെയ്തപ്പോള്‍ സോധാ രജപുത്രര്‍ പാക്കിസ്ഥാനില്‍ തന്നെ നിന്നു. രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ഹിന്ദു ഭൂരിപക്ഷമുള്ള ഥര്‍പാര്‍ക്കറിലാണ് സോധ രജപുത്രര്‍ താമസിക്കുന്നത്. വരന്‍ കര്‍ണിയുടെ പിതാവ് പിഡിപി (പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) നേതാവാണ്. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നതും ഇന്ത്യക്കാരിയെയാണ്. സ്വന്തം വംശത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നത് രജപുത്രര്‍ക്കു നിഷിദ്ധമാണ്. അതിനാല്‍ തന്നെ സോധ രജപുത്ര വംശത്തില്‍ നിരവധിപ്പേര്‍ വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യക്കാരെയാണ്. കര്‍ണിയുടെ പിതാമഹനായ റാണാ ചന്ദ്ര സിങ് പിപിപിയുടെ സ്ഥാപക നേതാക്കളിലൊരാളും മന്ത്രിയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: