അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ പെട്രോള്‍ വിലകുറക്കാന്‍ യുഎഇ ഒരുങ്ങുന്നു. വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്വേണ്ടി ഇതുസംബന്ധിച്ച നിര്‍ദശം മന്ത്രിസഭയില്‍ വെക്കുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ്അല്‍ മസ്രൂയി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനോട് വ്യക്തമാക്കി. കഴിഞ്ഞ മാസം ഊര്‍ജ മന്ത്രാലയത്തിന്കീഴില് നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്ദശമാണ്മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിക്കുക. എനര്‍ജി സബ്സിഡികളെ കുറിച്ചും എല്ലാ തട്ടിലുള്ള പൗരന്മാര്‍ക്കും സബ്സിഡിയുടെ ഗുണം ലഭ്യമാക്കുന്നത്സംബന്ധിച്ചും നിര്‍ദശം പരിശോധിക്കുന്നുണ്ടെന്ന് സുഹൈല്‍ മുഹമ്മദ്പറഞ്ഞു. യുഎഇയിലുള്ള പ്രവാസികള്‍ക്ക് സബ്സിഡിയുടെ ഗുണം ലഭിക്കുന്ന കാര്യത്തെ കുറിച്ച് മന്ത്രി ഒന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലെ പെട്രോള്‍ റീട്ടെയിലേസ്നഷ്ടത്തിലാണ്ഓടുന്നതെന്നും നാല്ഓയില് കമ്ബനികളുടെ നഷ്ടം 2014ല്‍ ആറര ബില്യന്‍ ദിര്‍ഹത്തോളമാണെന്നും അദഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ എണ്ണവില കുത്തനെ കൂടിയപ്പോള്‍ യുഎഇസര്‍ക്കാര്‍ രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ്മന്ത്രാലയത്തിന്റെ പുതിയ നീക്കം.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
പെട്രോള്‍ വിലകുറക്കാന്‍ യുഎഇ ഒരുങ്ങുന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ