കൊല്ലം • കഞ്ചാവ് വില്‍പനക്കാരായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും കൂട്ടാളിയും കൊല്ലത്ത് അറസ്റ്റിലായി. തമിഴ്നാട് മാര്‍ത്താണ്ഡത്തെ പ്രമുഖ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തിരുവനന്തപുരം നെയ്‌യാറ്റിന്‍കര സ്വദേശി വിഷ്ണു, സഹായി മനോജ് എന്നിവരാണ് പിടിയിലായത്. കൊല്ലം എന്‍എന്‍കോളജിന് സമീപം മൂന്ന് കിലോ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്‍റെ കുടുങ്ങിയത്. എഞ്ചിനീയറിങ്ങിന് ചേര്‍ന്നതു മുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിഷ്ണു മനോജിന്‍റെ ബൈക്കിലാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് വിഷ്ണു കഞ്ചാവ് വാങ്ങിരുന്നത്. ഇതു ചെറിയ പാക്കറ്റുകളിലാക്കി കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ വില്‍പന നടത്തി വന്‍ ലാഭം നേടുകയായിരുന്നു പ്രതികള്‍. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെറിമാന്‍റ് ചെയ്തു.
2015 ഫെബ്രുവരി 15, ഞായറാഴ്‌ച
കഞ്ചാവ് വില്‍പ്പനക്കാരനായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി കൊല്ലത്ത് അറസ്റ്റില്‍
കൊല്ലം • കഞ്ചാവ് വില്‍പനക്കാരായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും കൂട്ടാളിയും കൊല്ലത്ത് അറസ്റ്റിലായി. തമിഴ്നാട് മാര്‍ത്താണ്ഡത്തെ പ്രമുഖ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തിരുവനന്തപുരം നെയ്‌യാറ്റിന്‍കര സ്വദേശി വിഷ്ണു, സഹായി മനോജ് എന്നിവരാണ് പിടിയിലായത്. കൊല്ലം എന്‍എന്‍കോളജിന് സമീപം മൂന്ന് കിലോ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്‍റെ കുടുങ്ങിയത്. എഞ്ചിനീയറിങ്ങിന് ചേര്‍ന്നതു മുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിഷ്ണു മനോജിന്‍റെ ബൈക്കിലാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് വിഷ്ണു കഞ്ചാവ് വാങ്ങിരുന്നത്. ഇതു ചെറിയ പാക്കറ്റുകളിലാക്കി കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ വില്‍പന നടത്തി വന്‍ ലാഭം നേടുകയായിരുന്നു പ്രതികള്‍. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെറിമാന്‍റ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ