2015 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

കുട്ടികള്‍ക്ക് വേണ്ടി കിഡ്സ് ആപ്പുമായി യൂട്യൂബ്


 Image result for youtube kids

വാഷിങ്ടണ്‍• കുട്ടികള്‍ക്കു വേണ്ടിയുള്ള പുതിയ ആപ്ളിക്കേഷനുമായി യൂട്യൂബ്. യൂട്യൂബ് കിഡ്സ് എന്നാണ് പേര്. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ആപ്പ് സൗജന്യമായി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഡിസൈന്‍, വലിയ ഐക്കണുകള്‍, കുറഞ്ഞ സ്‌ക്രോളിങ് സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നതിന്‍റെ സമയം നിയന്ത്രിക്കാന്‍ മാതാപി താക്കള്‍ക്ക് ഈ ആപ്ളിക്കേഷന്‍ സൗകര്യമൊരുക്കും. യൂട്യൂബിന്‍റെ മൊ ബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ കിഡ്സ് ആപ്പ്. കുട്ടികളുടെ പ്രായത്തിനു കാണാന്‍ കഴിയുന്നു വിഡിയോകള്‍ മാത്രമേ ആപ്പിലുണ്ടാകൂ. അതിനനുസരിച്ചുള്ള ചാനലുകളും, പേ്ളലിസ്റ്റുകളുമായി രിക്കും ഉണ്ടാകുക. കുട്ടികളുടെ വിനോദ വ്യവസായ സമ്മേളനത്തോടനുബന്ധിച്ചായി രിക്കും പുതിയ ആപ്പ് പുറത്തിറക്കുകയെന്ന് യൂട്യൂബ് വക്താവ് സ്ഥിരീ കരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: