2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

മസ്കത്തില്‍ ഷെയറിംഗ് ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചു


 

മസ്കത്ത്:-മസ്കത്ത് നഗരത്തില്‍ ഷെയറിംഗ് ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചു. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഏകീകൃത നിരക്കുകള്‍ തീരുമാനിച്ചത്. ആദ്യമായാണ് മസ്കത്തില്‍ ഇത്തരത്തില്‍ ടാക്സി നിരക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഒരു സ്ഥലത്തേക്ക്‌ ഒന്നിലേറെ പേര്‍ ടാക്സി ഷെയര്‍ ചെയ്ത് പോകുമ്പോള്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്ന നിരക്കാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്. നിരക്കിനെ ചൊല്ലി യാത്രക്കാരും ടാക്സി ഉടമകളും തമ്മിലുണ്ടാകുന്ന തര്‍ക്കം ഒ‍ഴിവാക്കാനാണ് നടപടി. ടാക്സിയില്‍ എത്ര യാത്രക്കാരെ കയറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശം ടാക്സി ഡ്രൈവര്‍ക്ക്‌ ആയിരിക്കും.
പുതിയ നിരക്ക്‌ അനുസരിച്ച് ഖുറിയാത്തില്‍ നിന്ന് റൂവിയിലേക്ക്‌ ഷെയറിംഗ് ടാക്സിയില്‍ വരുന്ന യാത്രക്കാരനില്‍ നിന്ന് രണ്ട് റിയാലേ ഈടാക്കാവൂ. റൂവിയില്‍ നിന്ന് ഖുറം റൗണ്ട് എബൗട്ടിലേക്ക്‌ 300 ബൈസ, ഖുറം റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ഖുവൈറിലേക്ക്‌ 400 ബൈസ, റൂവി പ്ലാസയില്‍ നിന്ന് വാദികബീറിലേക്കും മത്രയിലേക്കും 300 ബൈസ, റൂവിയില്‍ നിന്ന് അമിറാത്ത് സൂഖിലേക്ക്‌ 400 ബൈസ, ഗൂബ്രയിലേക്ക്‌ 400 ബൈസ, അസൈബയിലക്ക്‌ 500 ബൈസ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. എന്നാല്‍, ടാക്സി ഒറ്റക്ക്‌ ടാക്സി വിളിച്ച് യാത്രചെയ്യുമ്പോള്‍ ഈ നിരക്ക്‌ ബാധകമല്ല

അഭിപ്രായങ്ങളൊന്നുമില്ല: