മസ്കത്ത്: ഉപഭോക്തൃ സംരക്ഷണവും വിലനിലവാരവുമടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട് പബ്ളിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി.എ.സി.പി) 2014ല്‍ കൈകാര്യം ചെയ്തത് 15000ത്തിലധികം പരാതികളും നിയമലംഘനങ്ങളും. രാജ്യത്തിന്‍െറ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് പി.എ.സി.പിയിലേക്ക് പരാതികള്‍ എത്തുകയും നിരവധി നിയമലംഘനങ്ങള്‍ കണ്ടത്തെുകയുമായിരുന്നു. ഒമാനില്‍നിന്ന് കഴിഞ്ഞ വര്‍ഷം 8868 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്.
6386 നിയമലംഘനങ്ങള്‍ കണ്ടത്തെുകയും ചെയ്തതായി പി.എ.സി.പിയിലെ വിപണി പഠന- വിവരവിഭാഗം ജനറല്‍ ഡയറക്ടറേറ്റ് പുറത്തുവിട്ട വാര്‍ഷിക സൂചികാ സര്‍വേയില്‍ വ്യക്തമായി. ഏറ്റവും കൂടുതല്‍ പരാതികളും നിയമലംഘനങ്ങളും മസ്കത്ത് ഗവര്‍ണറേറ്റിലാണ് കണ്ടത്തെിയത്. ഏറ്റവും കുറവ് വുസ്തയിലും. മൊത്തം 15,254 കേസുകളാണ് അതോറിറ്റി കൈകാര്യം ചെയ്തത്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതെന്ന് പി.എ.സി.പി അറിയിച്ചു. ഫര്‍ണിച്ചര്‍, അടുക്കള സാധനങ്ങള്‍, ഹോട്ടലുകള്‍, വാഹന മേഖല എന്നിവ സംബന്ധിച്ച പരാതികളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സ്വര്‍ണാഭരണങ്ങള്‍, വാച്ച്, വസ്ത്രങ്ങള്‍, ഫോണുകളും ഇലക്ട്രോണിക്സ്- ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ എന്നിവ സംബന്ധിച്ചും പരാതികളുണ്ടായി.
മസ്കത്ത് ഗവര്‍ണറേറ്റില്‍ ജനങ്ങളില്‍ നിന്ന് 3756 പരാതികള്‍ ലഭിച്ചപ്പോള്‍ 2743 നിയമ ലംഘനങ്ങളാണ് കണ്ടത്തെിയത്. വടക്കന്‍ ബാത്തിനയില്‍ 1420 പരാതികളും 1309 നിയമലംഘനങ്ങളും ദോഫാറില്‍ 726 പരാതികളും 512 നിയമലംഘനങ്ങളുമുണ്ടായി.
ദാഖിലിയ്യയില്‍ 694 പരാതികളും 204 നിയമലംഘനങ്ങളും തെക്കന്‍ ശര്‍ഖിയയില്‍ 455 പരാതികളും 198 നിയമലംഘനങ്ങളും തെക്കന്‍ ബാത്തിനയില്‍ 363 പരാതികളും 310 നിയമലംഘനങ്ങളും വടക്കന്‍ ശര്‍ഖിയ്യയില്‍ 309 പരാതികളും 375 നിയമലംഘനങ്ങളുമാണ് അതോറിറ്റി കൈകാര്യം ചെയ്തത്. ബുറൈമിയില്‍നിന്ന് 260 പരാതികള്‍ ലഭിച്ചപ്പോള്‍ 125 നിയമലംഘനങ്ങളാണ് കണ്ടത്തെിയത്. ദാഹിറയില്‍ 316 പരാതികളും 30 നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വുസ്തയില്‍ 48 വീതം പരാതികളും നിയമലംഘനങ്ങളും മുസന്തത്ത് 30 പരാതിയും 159 നിയമലംഘനവുമാണ് അതോറിറ്റിയുടെ മുന്നിലത്തെിയത്.
2014ല്‍ ഉപഭോക്തൃ നിയമ ലംഘനം സംബന്ധിച്ച് പരാതികള്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012ല്‍ പരാതികളും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 31,636 കേസുകളും 2013ല്‍ 37,408 കേസുകളും റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് 15254 സംഭവങ്ങളായി കുറഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ