2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ഡല്‍ഹി പിടിച്ച്‌ ആം ആദ്മി; സത്യപ്രതിജ്ഞ 14ന്

dalhi pidich aam aadhmi; sathyaprathignya 14n
ന്യൂഡല്‍ഹി • ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റിലും ജയിച്ച്‌ കയറി ആം ആദ്മി പാര്‍ട്ടി പുതിയ ചരിത്രം കുറിച്ചു. രണ്ടാം തവണ മുഖ്യമന്ത്രി പദത്തിലെത്തുന്ന അരവിന്ദ് കേജ്രിവാള്‍ ഈ മാസം 14ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാംലീല മൈതാത്തു നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ നടക്കുക. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും നേടാന്‍ സാധിച്ചില്ല. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ വിജയം കൊതിച്ച ബിജെപി കേവലം മൂന്നു സീറ്റില്‍ ഒതുങ്ങി. ഡല്‍ഹി തിരഞ്ഞെടുപ്പ് സത്യത്തിന്‍റെ വിജയമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ്. അസാധ്യമായത് ഡല്‍ഹി ജനത സാധിചെ്ചടുത്തു. സത്യത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കുമെന്നും ജനങ്ങള്‍ക്കായി എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് വിജയം വലിയ ഉത്തരവാദിത്തമാണ്നല്‍കിയിരിക്കുന്നത്. ഈ ഉത്തരവാദിത്തം ഭാരിച്ചതാണെന്നും ജനങ്ങള്‍ക്കുവേണ്ടി തന്നാലാവുന്നത് ചെയ്‌യുമെന്നും അദ്ദേഹം കൂട്ടിചേ്ചര്‍ത്തു. അഹങ്കാരം കാണിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കേജ്രിവാള്‍ അഭ്യര്‍ഥിച്ചു. അഹങ്കരിച്ചാല്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇതേ ജനങ്ങള്‍തന്നെ ശിക്ഷ നല്‍കും. ജനങ്ങളുടെ സഹായത്തോടെ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും അഭിമാനിക്കാവുന്ന നഗരമായി ഡല്‍ഹിയെ മാറ്റുമെന്നും കേജ്രിവാള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: