2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ജാഗ്രത..! ബാങ്കിങ് പാസ്‌വേഡ് ചോര്‍ത്തുന്ന വൈറസ് വ്യാപകം


 Image result for username password

ന്യൂഡല്‍ഹി • ഒാണ്‍ലൈന്‍ ബാങ്കിങ്ങിന്‍റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ലോഗ് ഇന്‍, പാസ് വേഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന 'മാരക വൈറസ് രാജ്യത്ത് പ്രചരിക്കുന്നു. സൈബര്‍ സുരക്ഷിതത്വ മേല്‍നോട്ട സമിതിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സ് റെസ്‌പോണ്‍സ് ടീം ഒാഫ് ഇന്ത്യ (സെര്‍ട്ട്_ഇന്‍) യാണ് ഇ_ബാങ്കിങ് ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നത്. പെന്‍ ഡ്രൈവ് പോലുള്ള റിമൂവബിള്‍ ഡ്രൈവുകള്‍ വഴി കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകടക്കുന്നതാണ് ക്രിഡെക്സ് എന്ന ട്രോജന്‍ വൈറസ്.ഇ_ബാങ്കിങ് നടത്തുന്പോള്‍ ഉപയോക്താവിനെ വ്യാജ ബാങ്കിങ് സൈറ്റുകളിലേക്ക് നയിച്ച്‌ വിവരങ്ങള്‍ ചോര്‍ത്തുകയാണ് രീതി.പല പേരിലെത്തും ഭീകരന്‍'ട്ടഗ്നഗ്ന്ര', '•ന്‍റണ്മന്‍റന്ധഗ്ന', 'ല്‍32/ന്നത്സത്നണ്മന്ധദ്ധ.ങ്ങര്‍ങ്ങ', 'ല്‍ഗ്നത്സണ്ഡ.ല്‍ദ്ധ32.ങ്കത്സദ്ധറ്റ്ര', 'ഗ്ഗല്‍:ല്‍ദ്ധ32/ള്‍്വഗ്നന്ധ' , 'സ്സത്സഗ്നത്ഥന്‍റ.ട്ട.2'തുടങ്ങിയ പേരുകളില്‍ ക്രിഡെക്സ് വൈറസ് അവതരിക്കാമെന്ന് സെര്‍ട്ട് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിശ്വാസ്യമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക, കംപ്യൂട്ടറില്‍ 'ഫയര്‍വാള്‍ ഏര്‍പ്പെടുത്തുക,വിശ്വസനീയമല്ലാത്തിടങ്ങളില്‍ നിന്നുള്ള ഇമെയിലുകളിലെ അറ്റാച്ച്‌മെന്‍റുകള്‍ തുറക്കരുത്, ഡൗണ്‍ലോഡ് ചെയ്‌യരുത്, പരിചയമുള്ളവരില്‍ നിന്നായാലും സംശയാസ്പദമെന്നു തോന്നുന്ന മെയിലുകളിലെ അറ്റാച്ച്‌മെന്‍റുകള്‍ തുറക്കാതിരിക്കുക, ആന്‍റിവൈറസ് പ്രോഗ്രാമുകള്‍ അപ്‌ഡേറ്റ് ചെയ്‌യുക,പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ്‌ചെയ്‌യാതിരിക്കുക എന്നിവയാണ് ഏജന്‍സി തരുന്ന ഉപദേശങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല: