2015 ഫെബ്രുവരി 15, ഞായറാഴ്‌ച

വരുമോ ഇവിടെയും ബില്യണ്‍ ഡോളര്‍ കന്പനി?


 Image result for billion dollar company

മുംബൈയില്‍ നടന്ന നാസ്‌കോം നേതൃസമ്മേളനത്തില്‍ കേരള ഐടിയെക്കുറിച്ചു വന്‍ അഭിപ്രായമായിരുന്നത്രെ. ഏറ്റവും നല്ള സ്റ്റാര്‍ട്‌അപ് കന്പനികള്‍ ഇവിടെയാണെന്നു ചിലര്‍ പ്രസംഗിച്ചു. കാപ്‌ജെമിനി സിഇഒ അരുണ ജയന്തി പറഞ്ഞത് പാലക്കാട്ടെ ഒരു സ്റ്റാര്‍ട്‌അപ് കന്പനി ഡ്രോണ്‍ ഉപയോഗിച്ച്‌ തേങ്ങയെക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുന്നെന്നാണ്.ലോകത്തെ അപൂര്‍വ സാങ്കേതിക മേഖലയില്‍ കൊച്ചിയിലെ സ്റ്റാര്‍ട്‌അപ് കന്പനിയുണ്ടെന്ന് മറ്റൊരു പ്രമുഖന്‍ പറഞ്ഞു. അവസാനം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഇടുക്കി ജില്ള ഇന്ത്യയിലെ ആദ്യ സന്പൂര്‍ണ ഡിജിറ്റല്‍ ജില്ളയായ കാര്യം പറയുകയും ചെയ്തതോടെ നാസ്‌കോം ലീഡര്‍ഷിപ്പ് മീറ്റില്‍ പങ്കെടുത്ത മലയാളികള്‍ക്കാകെ ചൂടത്തും കുളിരായി.അങ്ങ് കലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ നിന്നു വന്ന മേയര്‍ കാതറിന്‍ കാള്‍ട്ടണും മുന്‍ മേയര്‍ റെ മ്യൂളറും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണു പറഞ്ഞത്. മേയര്‍ക്കെന്താ ഐടി വ്യവസായത്തില്‍ കാര്യം എന്നു ചോദിക്കേണ്ടേ? നമ്മുടെ നാട്ടില്‍ കോര്‍പറേഷന്‍റെ പണി ഐടി പാര്‍ക്കിലെ കെട്ടിടങ്ങളുടെ നികുതി പിരിക്കലും തൊഴില്‍ നികുതി പിരിക്കലും മറ്റുമാണ്. വേറൊന്നുംചെയ്യാറുമില്ള. പക്ഷേ, സിലിക്കണ്‍ വാലിയുടെ നടുക്കുള്ള മെന്‍ലോ പാര്‍ക്ക് നഗരത്തിലെ കോര്‍പറേഷനാണ് വ്യവസായങ്ങളെ വളര്‍ത്തുന്നത്. അവിടെ ഐടി വകുപ്പും വ്യവസായ വകുപ്പും അതിനു മന്ത്രിയുമൊന്നുമില്ള. ബിസിനസുകള്‍ വളര്‍ന്നു വിജയിക്കേണ്ടത് നഗരങ്ങളുടെ ആവശ്യമാണ്. എത്ര വ്യവസായങ്ങളെ കൊണ്ടുവരാന്‍ സാഹചര്യമൊരുക്കിയെന്നത് മേയറുടെ വിജയത്തിന് അത്യാവശ്യവുമാണ്. അതാണ് അവര്‍ ഇതിലൊക്കെ താല്‍പ്പര്യമെടുക്കുന്നത്.ബിസിനസുകള്‍ അഭിവൃദ്ധിയുണ്ടാക്കുന്നു, രാഷ്ട്രീയക്കാര്‍ അതിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കുന്നു എന്ന ചൊല്ള് അവിടെയുണ്ടെന്നു കാതറിന്‍ പറഞ്ഞു. തൊഴില്‍ കൊടുക്കുന്നതും അഭിവൃദ്ധി (പ്രോസ്പിരിറ്റി എന്ന വാക്കിനു നല്ള മലയാളം പോലുമില്ള.) വരുത്തുന്നതും ബിസിനസുകളാണ്. അവിടെ ബിസിനസ് വളരാനുള്ള ഇക്കോ സിസ്റ്റം ഉണ്ടത്രെ. കഴിവുള്ള ചെറുപ്പക്കാര്‍ വിരിഞ്ഞിറങ്ങുന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാല, അവരുടെ ഐഡിയകള്‍ നോക്കി മൂലധനം കൊടുക്കാന്‍ കാത്തിരിക്കുന്ന വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ (വിസി), കഴിവുള്ള ജോലിക്കാര്‍, പ്ളഗ് ആന്‍റ് പ്‌ളേ സൗകര്യങ്ങളുള്ള വ്യവസായ കേന്ദ്രങ്ങള്‍, മാനേജ്‌മെന്‍റ് വിദഗ്ധര്‍, മാര്‍ക്കറ്റിങ് വിദഗ്ധര്‍, നേരത്തേ വന്ന് വിജയിച്ചവരും പൊട്ടിപ്പോയവരും... ഇതെല്ളാം ചേരുന്നതാണ് ബിസിനസ് ഇക്കോസിസ്റ്റം. ബിസിനസ് ആവാസ വ്യവസ്ഥ എന്ന് ഇതിനെ തര്‍ജമ ചെയ്താല്‍ കുളമാവും.അതായത് പഠിത്തം കഴിഞ്ഞയുടന്‍ ബിസിനസ് തുടങ്ങണോ...? വീട്ടില്‍ ചെന്ന് അച്ഛനമ്മമാര്‍ ജോലി ചെയ്തുണ്ടാക്കിയ സന്പാദ്യം അലട്ടി വാങ്ങേണ്ട കാര്യമില്ള. വീട് ഈടു വച്ച്‌ ബാങ്ക് ലോണ്‍ എടുക്കേണ്ട. ഐഡിയ കൊള്ളാം, നിങ്ങളും കൊള്ളാം എന്നു വിസിമാര്‍ക്കു തോന്നിയാല്‍ മൂലധനം ഒഴുകും. പണി തുടങ്ങിയാല്‍ മാത്രം മതി. പൊട്ടിയാലോ...? വീട്ടില്‍ നിന്നുകൊണ്ടു വന്ന കാശല്ളല്ളോ മുടിയുന്നത്? വിസി ഫണ്ടല്ളേ? മുതല്‍മുടക്കുന്നവര്‍ക്കും ഇക്കാര്യം അറിയാം. പത്തെണ്ണത്തില്‍ നിക്ഷേപിച്ചാല്‍ ഒരെണ്ണത്തില്‍ നിന്നേ ലാഭം കിട്ടൂ. പക്ഷേ ആ ഒരെണ്ണത്തില്‍ നിന്നു ബില്യണ്‍ ഡോളര്‍ കണക്കിനായിരിക്കും കിട്ടുന്നത്. ആപ്പിളും ഗൂഗിളും ഫെയ്സ്ബുക്കും ഇവിടെയാണുണ്ടായത്. കന്‍വാല്‍ രേഖി പോലുള്ള ഇന്ത്യന്‍ വിസിമാരും ഇവിടെയുണ്ട്. കന്പനി വിജയിച്ച്‌ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ വിസി കുറേ ഓഹരി വിറ്റ് മുടക്കിയ തുകയുടെ നൂറിരട്ടി ലാഭമെടുത്ത് ബാങ്കിലിടും, അത്രതന്നെ.കേരളത്തിലും അതുപോലൊരു ബില്യണ്‍ ഡോളര്‍ കന്പനി ഭാവിയിലുണ്ടാവും_ കാതറിന്‍ പറഞ്ഞു. ഈയിടെയായി പലരും ഇങ്ങനെ പറയുന്നുണ്ട്. കരിനാക്കാവുമോ എന്നു കണ്ടറിയാം.ഒടുവിലാന്‍ • സിലിക്കണ്‍ വാലിയില്‍ പത്തിലൊന്നാണ് വിജയ_പരാജയ അനുപാതം. കേരളത്തിലും സ്റ്റാര്‍ട്‌അപ് കന്പനികള്‍ അനേകം പൊട്ടുന്നുണ്ട്. ഫെയില്‍ ഫസ്റ്റ്, ഫെയില്‍ ഫാസ്റ്റ് എന്നാണുപോല്‍ അവിടുത്തെ മന്ത്രം. ആദ്യ സംരംഭം വേഗം പൊട്ടിയിട്ട് അടുത്തതു നോക്കാം. കാശു വല്ളവരുടേതും ആയിരിക്കണമെന്നു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല: