2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

യുഎഇയില്‍ സുരക്ഷിത ഇന്‍റര്‍നെറ്റ് ദിനാചരണം ഇന്ന് മുതല്‍


 Image result for internet safety

ഖലീഫ വിദ്യാര്‍ഥി ശാക്തീകരണ പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള സുരക്ഷിത ഇന്‍റര്‍നെറ്റ് ദിനാചരണം ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടക്കും. സുരക്ഷിത ഇന്‍റര്‍നെറ്റിനായി ഒരുമിച്ച്‌ കൈകോര്‍ക്കാം എന്ന മുദ്രാവാക്യവുമായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിലാണ് ദിനാചരണ പരിപാടികള്‍ നടക്കുക. ഇന്‍റര്‍നെറ്റിന്റെ ദുരുപയോഗവും സുരക്ഷിതമല്ലാത്ത ഉപയോഗത്തെ കുറിച്ച ബോധവത്കരണവുമാണ് ദിനാചരണം മുഖേന ലക്ഷ്യമിടുന്നതെന്ന് ഉപ പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി ജനറലും ഖലീഫ വിദ്യാര്‍ഥി ശാക്തീകരണ പദ്ധതിയുടെ ഹയര്‍ കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഡോ.നാസര്‍ ലഖ്റേബാനി അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷിതമായി എങ്ങനെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാമെന്നത് സംബന്ധിച്ച്‌ പൊതുജനത്തെ ബോധവത്കരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ എതിരിടുന്നത് സംബന്ധിച്ച 2012ലെ അഞ്ചാമത് ഫെഡറല്‍ നിയമത്തെ കുറിച്ച്‌ ജനങ്ങളില്‍ ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 മന്ത്രാലയങ്ങളും ഫെഡറല്‍, പ്രാദേശിക ഭരണകൂടങ്ങളും സ്വകാര്യസ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റിന്റെയും പുതിയ ആശയവിനിമയ ഉപാധികളുടെയും സുരക്ഷിത ഉപയോഗവും അവയില്‍ അടങ്ങിയിരിക്കുന്ന കാപട്യങ്ങളെയും കുറിച്ച്‌ കുട്ടികളെ ബോധവത്കരിക്കേണ്ടത് രക്ഷകര്‍ത്താക്കളുടെ കടമയാണെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു. വിവരങ്ങളും ചിത്രങ്ങളുമെല്ലം മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യന്‍ പാകത്തിന് ഇന്‍റര്‍നെറ്റില്‍ പോസ്റ്റു ചെയ്യന്നതിന്‍െറ അപകടങ്ങള്‍ അവരെ ശരിയായി മനസിലാക്കി നല്‍കണം. കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തണമെന്നും അദ്ദഹേം ചൂണ്ടികാട്ടി. സൈബര്‍കുറ്റകൃത്യങ്ങളും അവ സംബന്ധിച്ച നിയമങ്ങളുമെല്ലാം കുട്ടികള്‍ക്ക് മനസിലാക്കി നല്‍കേണ്ടതുണ്ടെന്നും അദ്ദഹേം കൂട്ടിച്ചര്‍ത്തേു.

അഭിപ്രായങ്ങളൊന്നുമില്ല: