2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഇന്ത്യയില്‍ നിര്‍മ്മിച്ച ഹോണ്ട സിബിആര്‍ 650 എഫ് ജൂലൈയിലെത്തും


 inthyayil nirmmicha honda sibiaar 650 eph

തങ്ങളുടെ ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളായ ഹോണ്ട സിബിആര്‍ 650 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന വാര്‍ത്ത മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജൂലൈയില്‍‌ ഈ കിടിലന്‍ ബൈക്ക് വിപണിയിലെത്തിയേക്കാമെന്നാണ് പുതിയ വാര്‍ത്ത. ഈ വര്‍ഷം 15 ഓളം മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് എച്ച്‌എംഎസ്‌ഐ ലക്ഷ്യമിടുന്നത്.10 ലക്ഷത്തില്‍ താഴെ വിലയ്ക്കായിരിക്കും ഇതിനെന്ന് റിപ്പോര്‍ട്ട് മുമ്ബ്തന്നെ വന്നിരുന്നു അതെ എട്ട് ലക്ഷത്തിനടുത്തായിരിക്കും വിലയെന്ന് എച്ച്‌എംഎസ്‌ഐ പ്രസിഡന്റും സിഇഒയുമായ Keita Muramatsuവും സൂചന നല്‍കുന്നു. ഗുജറാത്തില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ പ്ളാന്റിന് പുറമെ ഹരിയാന, രാജസ്ഥാന്‍,കര്‍ണാടക എന്നിവിടങ്ങളില്‍ നിലവില്‍ മൂന്ന് പ്ളാന്റുകളാണ് ഹോണ്ടയ്ക്കുള്ളത്. ഇരുചക്രവാഹനനിര്‍മ്മാണത്തിനുവേണ്ടി മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണകേന്ദ്രമാണ് ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നത്. 649 സിസിയുള്ള സിബിആര്‍-650 നാല് സിലിന്‍ഡര്‍ ഡബിള്‍ കാം ഷാഫ്റ്റ് എന്‍ജിന്‍ സാങ്കേതികതയിലുള്ളതാണ്. ആറ് സ്പീഡ്ഗിയര്‍ബോക്‌സുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: