ന്യൂഡല്‍ഹി• ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന പ്രവചനവുമായി മൂന്ന് അഭിപ്രായ വോട്ടെടുപ്പു ഫലങ്ങള്‍. ഇക്കണോമിക് ടൈംസ്_ ടിഎന്‍എസ് സര്‍വേ പ്രകാരം ആം ആദ്മി പാര്‍ട്ടിക്ക് 36-40 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് 28-32, കോണ്‍ഗ്രസ്സിന് 2-4 എന്നിങ്ങനെയാണു സാധ്യത. രണ്ടാഴ്ച മുന്പ് ഇവര്‍ നടത്തിയ സര്‍വേയില്‍ ബിജെപി ആയിരുന്നു മുന്നില്‍. ഹിന്ദുസ്ഥാന്‍ ടൈംസും സിഫോറും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നത് ആം ആദ്മി പാര്‍ട്ടിക്ക് 36-41 സീറ്റുകളാണ്. ബിജെപി 27 _32, കോണ്‍ഗ്രസ് 2_7 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. ഇന്ത്യാ ടുഡെ സര്‍വേ പ്രകാരം എഎപി 38-46 സീറ്റുകള്‍ നേടും. ബിജെപി 19-25 സീറ്റ് നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു. അതേസമയം, എബിപി ന്യൂസ് _നീല്‍സണ്‍ സര്‍വേ പ്രകാരം എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവുണ്ടാകും. എഎപി - 35, ബിജെപി -29, കോണ്‍ഗ്രസ് - 6 എന്നിങ്ങനെയാണു മറ്റുള്ളവര്‍. ഒരു മാസം മുന്‍പ് ബിജെപിക്ക് പ്രവചിക്കപ്പെട്ട മുന്‍തൂക്കംഫോട്ടോ ഫിനിഷിങ്ങില്‍ ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കുന്നുവെന്നാണ് പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളിലെ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന. ഈ സര്‍വേകളിലെല്ലാം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിക്കുന്നത് അരവിന്ദ് കേജ്രിവാളിനെയാണ് എന്നതും ശ്രദ്ധേയം. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം നാളെ അവസാനിക്കും. 70 സീറ്റുള്ള ഡല്‍ഹി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് വേണം.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
ആം ആദ്മിക്ക് ഭൂരിപക്ഷം പ്രവചിച്ച് മൂന്നു സര്‍വേ ഫലങ്ങള്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ