2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

കണ്ണുകാണിച്ചാല്‍ വണ്ടി സ്‌റ്റാര്‍ട്ടാകും

 


 വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ എത്ര മാര്‍ഗങ്ങള്‍ നാം ഉപയോഗിച്ചിട്ടുണ്ട്. ചക്കടാ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കുന്നതു മുതല്‍ റിമോട്ട് ഉപയോഗിച്ച്‌ സ്റ്റാര്‍ട്ട് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ മനസിലൂടെ ഇപ്പോള്‍ ഓടിപ്പോയി കാണും. ഇതൊന്നുമല്ല കാറുകളും ബൈക്കുകളുമൊക്കെ സ്റ്റാര്‍ട്ടാക്കാന്‍ നിരവധി വിദ്യകള്‍ പിന്നീട് നാംകണ്ടു. സ്മാര്‍‌ട്ഫോണ്‍ കീ, വോയിസ് കമ്മാന്‍ഡ് തുടങ്ങിയവ. ഇതാ അക്കൂട്ടത്തില്‍ ഏറ്റവും സുരക്ഷിതമെന്ന അവകാശവാദവുമായി എത്തുന്നു കണ്ണുകാണിച്ചാല്‍ തുറക്കുന്ന ലോക്ക്. അതെ മുമ്ബ് നാം പലപ്പോഴും ഇത് കേട്ടിട്ടുണ്ടെങ്കിലും വളരെ സ്മാര്‍ട്ടായ ഐറിസ് ലോക്കുമായി എത്തുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഐറിസ് മൈറിസ്. ഡ്രൈവറെ തിരിച്ചറിഞ്ഞതിനുശേഷം വാഹനം സ്റ്റാര്‍ട്ടാകും. വൈസറിലും റിയര്‍‌വ്യൂ ക്യാമറകളിലും മറ്റുമൊക്കെയായിരിക്കും സ്കാനര്‍ വയ്ക്കുക. ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം വിപണിയിലവതരിപ്പിക്കും. അപ്പോഴേക്കും അതിന്റെ പ്രവര്‍‌ത്തനങ്ങളെപ്പറ്റികൂടുതല്‍ മനസിലാക്കാനുമാവും.

അഭിപ്രായങ്ങളൊന്നുമില്ല: