2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

എണ്ണവിലയില്‍ തകര്‍ച്ച: യുഎഇയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു..


എണ്ണവിലയില്‍ തകര്‍ച്ച: യുഎഇയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു...

 Image result for uae petroleum plant 

എണ്ണ വിലയിലുണ്ടായ തകര്‍ച്ച യുഎഇയില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 2015 രണ്ടാം പാദത്തോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മോര്‍ഗന്‍മിക്കിന്‍ലീ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് എണ്ണ, പ്രകൃതി വാതക മേഖലകളില്‍പ്രവര്‍ത്തിക്കുന്ന കമ്പനികള്‍െചലവ് ചുരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല കമ്പനികളും ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി കണ്‍സള്‍ട്ടന്‍സികള്‍ചൂണ്ടിക്കാട്ടുന്നു. ലോകവ്യാപകമായി ഇത്തരമൊരു നയം നിലവിലുള്ളതായി ഫോര്‍ബ്്്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിയല്‍എസ്റ്റേറ്റ്, നിര്‍മാണ രംഗങ്ങളില്‍പുതിയ പദ്ധതികള്‍ആവിഷ്‌കരിക്കപ്പെടാനും കൂടുതല്‍നിക്ഷേപങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്നും കണക്കാക്കപ്പെടുന്നു. പക്ഷെ തൊഴില്‍ മേഖലയുടെ ഉണര്‍വിന് ഇന്ധന വിപണി പ്രധാനപങ്ക് വഹിക്കുന്നു.
2015 പാതിയോടെ എണ്ണവില ബാരലിന് 60 ഡോളര്‍വരെയായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ധന പര്യവേഷണത്തിനും ഖനനത്തിനും അനുകൂല അന്തരീക്ഷമൊരുക്കുന്നതിന് അഞ്ച് മുതല്‍10 ഡോളര്‍വരെ കൂടുതല്‍വില ലഭിക്കേണ്ടതുണ്ടെന്ന് മോര്‍ഗന്‍മിക്കിന്‍ലീ ചൂണ്ടിക്കാട്ടുന്നു. എണ്ണവില ഉയരുന്നതിനനുസരിച്ച് തൊഴില്‍സാധ്യതയുടെ നിരക്കിലും അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: