2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

വിൻഡോസ് 10 സൗജന്യമാക്കിയതിനു പിന്നിൽ ചതിക്കുഴികൾ....


വിൻഡോസ് 10 സൗജന്യമാക്കിയതിനു പിന്നിൽ ചതിക്കുഴികൾ.....

 Image result for windows 10
സോഫ്റ്റ്‌വയർ ഭീമൻ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 10 നെതിരെ പ്രചരിക്കുന്നത് അത്ര നല്ല വാർത്തയല്ല. പുറത്തിറങ്ങി ദിവസങ്ങൾക്കകം 14 ദശലക്ഷം പേർ വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. എന്നാൽ ഇത്രയും കാലം വിൻഡോസ് ഒഎസിന് വൻ തുക ഈടാക്കിയിരുന്ന മൈക്രോസോഫ്റ്റ് പെട്ടെന്ന് സൗജന്യമാക്കിയതിന്റെ രഹസ്യം തേടിയവർ പ്രചരിപ്പിക്കുന്ന വാർത്തകൾ ‍ഞെട്ടിക്കുന്നതാണ്.
വിൻഡോസ് 10 സൗജന്യമാക്കിയതിനു പിന്നിൽ വലിയ രഹസ്യങ്ങളുണ്ടെന്നും ഉപഭോക്താക്കളിൽ നിന്നു തന്നെ ഒഎസിന്റെ വില മറ്റൊരു രീതിയിൽ ഈടാക്കാൻ മൈക്രോസോഫ്റ്റ് നീക്കം നടത്തുകയാണെന്നുമാണ് ഒരു സംഘം സാങ്കേതിക വിദഗ്ധർ പറയുന്നത്.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വിലകൽപിക്കാത്ത ഒഎസാണ് വിൻഡോസ് 10 എന്നാണ് വിലയിരുത്തുന്നത്. വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഡിഫോൾട്ട് സെറ്റിങ് വലിയൊരു ചതിയുടെ ഭാഗമായാണ് മിക്കവരും നിരീക്ഷിക്കുത്. ഹാക്കർമാരുടെയും സ്വതന്ത്രസോഫ്റ്റ്‌വയർ വക്താക്കളുടെയും വെബ്സൈറ്റുകളിലും ബ്ലോഗുകളിലും മുഖ്യചർച്ചാ വിഷയവും ഇതു തന്നെയാണ്.
 Image result for windows 10
വിൻഡോസിന്റെ നേരത്തെയുള്ള പതിപ്പുകളിൽ നിന്നു തികച്ചും വ്യത്യസ്തമയ രീതിയിലാണ് വിൻഡോസ് 10 ന്റെ ഇൻസ്റ്റാൾ സെറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ മൈക്രോസോഫ്റ്റ് മറ്റു തേർഡ് പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കുമെന്നും ആശങ്കയുണ്ട്.
മൈക്രോസ്ഫ്റ്റിന്റെ പ്രൊഡക്ടുകളും ആപ്പുകളും പരസ്യങ്ങളും പ്രചരിപ്പിക്കാൻ ഉപഭോക്താക്കളുടെ സിസ്റ്റങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനാകും. വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പരസ്യങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. ആദ്യമായി ഇൻസ്റ്റാൾ ചെയ്യുമ്പോൾ പരസ്യത്തിനായി പ്രത്യേകം ഐഡി തന്നെ നൽകുന്നുണ്ട്.
ഇതിനെല്ലാം പുറമെ പുതിയ പ്രോഗ്രാമുകളുടെയും ആപ്പുകളുടെ പ്രശ്നങ്ങൾ പഠിക്കാനും നിരീക്ഷിക്കാനും വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ ട്രാക്ക് ചെയ്യാനും മൈക്രോസോഫ്റ്റിനു സാധിക്കും. വിൻഡോസ് 10ലെ പുതിയ സേവനമായ കൊർട്ടാനയ്ക്ക് ഡിവൈസുകളിലെ ഡാറ്റകൾ ശേഖരിക്കാൻ സാധിക്കും. ഇമെയിൽ, ടെക്സ്റ്റ് മെസേജ്, കലണ്ടർ, കാൾ ലോഗ് എന്നിവയെല്ലാം ശേഖരിക്കും. ഭാവിയിൽ മികച്ച ആപ്പുകൾ പുറത്തിറക്കുന്നതിനു വേണ്ടി ഇത്തരം വിവരങ്ങൾ സഹായിക്കും.
Image result for windows 10
വിൻഡോസ് 10 ലെ സ്വകാര്യ വിവര മോഷണത്തിനെതിരെ ഹാക്കർമാർക്കിടയിൽ വലിയ ചർച്ച നടക്കുന്നുണ്ട്. സ്വകാര്യ, വ്യക്തി വിവരങ്ങൾ ചോർത്തുന്നത് വിദേശ മാധ്യങ്ങളിലെല്ലാം വാർത്തയായിട്ടുണ്ട്. വിൻഡോസ് 10 ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലെ വൈഫൈ പാസ്‌വേർഡുകൾ വരെ മറ്റുള്ളവർക്ക് ചോർത്താനാകും.

അഭിപ്രായങ്ങളൊന്നുമില്ല: