2015, ഫെബ്രുവരി 21, ശനിയാഴ്‌ച

29 സ്ത്രീകളെ ബലാത്സംഗം ചെയ്ത ദക്ഷിണാഫ്രിക്കക്കാരന് 1535 വര്‍ഷം ജയില്‍ശിക്ഷ

29 sthreekale balathsangam cheytha dhakshinaphrikkakkaran 1535
അഞ്ചു വര്‍ഷത്തിനിടെ 29 സ്ത്രീകളെ ബലാത്സംഗം ചെയ്ത ദക്ഷിണാഫ്രിക്കക്കാരനായ 35 കാരന് 1535 വര്‍ഷം തടവ്. 2007 മുതല്‍ 2012 വരെയുള്ള കാലളവില്‍ പീഡനം നടത്തിയ ആല്‍ബര്‍ട്ട് മൊരാക്കെയ്ക്കാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതി അത്യപൂര്‍വ്വ ശിക്ഷ വിധിച്ചത്. തംബീസ പ്രവിശ്യയില്‍പ്പെട്ട സ്ത്രീകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 29 ബലാത്സംഗ കുറ്റങ്ങള്‍ക്ക് 29 വര്‍ഷവും കൊലപാതക ശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 360 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 30 ബലാത്സംഗം, 41 തട്ടിക്കൊണ്ടുപോകല്‍, 24 മോഷണം തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയത്. ഇതില്‍ 144ലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൊരാക്കെ ദയയുടെ കണിക പോലും അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു.

2.3 മില്യണ്‍ ഡോളര്‍ വിലയുള്ള ഐ ഫോണ്‍

2.3 milyan dolar vilayulla i phon
മില്യണ്‍ ഡോളര്‍ വിലയുള്ള ഒരു ഐ ഫോണ്‍ എന്നു കേട്ടാല്‍ ആരും പെട്ടെന്ന് വിശ്വസിക്കില്ല. എന്നാല്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ഐ ഫോണിന്‍റെ വിലയാണിത്.VS1 സര്‍ട്ടിഫിക്കറ്റോടു കൂടി വജ്രം കൊണ്ട് പൊതിഞ്ഞ ഫോണിനെ 24 കാരറ്റ് തനി തങ്കം കൊണ്ടുള്ള ആവരണം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു . ഡയമണ്ട് എസ്കാസ്റ്റി ഐഫോണ്‍ എന്നാണ് താര ഫോണിന് നല്‍കിയിട്ടുള്ള പേര്. സ്വര്‍ണം. ചെമ്ബ് നിക്കല്‍, ക്രോം തുടങ്ങിയ ലോഹങ്ങള്‍ പൊതിഞ്ഞ് പ്രത്യേക ഫോണുകള്‍ പുറത്തിറക്കുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബാന്‍ റൂംസാണ് ഫോണ്‍ വിപണിയിലെത്തിച്ചിട്ടുള്ളത്.

പ്രാർത്ഥിച്ചാൽ എന്താണ് സംഭവിക്കുന്നത് , വീഡിയോ കാണുക .....


2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അതിരുകള്‍ മായിചെ്ചാരു മാംഗല്യം: ഇന്ത്യന്‍ വധുവിന് പാക്ക് വരന്‍


ജയ്പൂര്‍ • വിവാഹബന്ധം രണ്ടു കുടംബങ്ങളെ മാത്രമല്ല രണ്ടു രാജ്യങ്ങളെയും തമ്മില്‍ ഒന്നിപ്പിക്കും. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുന്പോള്‍ വിവാഹത്തിന്‍റെ പകിട്ട് പതിന്മടങ്ങ് വര്‍ധിക്കും. ജയ്പൂരാണ് അത്യപൂര്‍വമായ ഈ വിവാഹത്തിന് വേദിathirukal mayichecharu mangalyam: inthyan vadhuvin pakkയായത്. രജപുത്ര രാജവംശത്തിലെ ഇളമുറക്കാരായ രണ്ടു പേര്‍ തമ്മിലുള്ള വിവാഹമാണ് രണ്ടു രാജ്യങ്ങള്‍ ഒന്നിച്ച വിവാഹമെന്ന നിലയില്‍ രാജ്യത്തിന്‍റെയൊട്ടാകെ ശ്രദ്ധ പിടിച്ചു പറ്റിയത്. പാക്കിസ്ഥാനിലെ സോധ രജപുത്ര വംശജനായ കര്‍ണി സിങ്ങും, ജയ്പൂരിലെ കണോട്ട രജപുത്ര രാജവംശത്തിലെ പദ്മിനി സിങ് രാത്തോറുമായിരുന്നു വധൂവരന്മാര്‍. ഒരു പാക്കിസ്ഥാനി യുവാവിനെ വിവാഹം ചെയ്‌യുന്നതിനെക്കുറിച്ച്‌ തുടക്കത്തില്‍ തനിക്കു വിശ്വാസം വന്നിലെ്ലന്നും എന്നാല്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കുറിച്ചു മനസ്സിലാക്കാന്‍ സമയമെടുക്കുമെന്നും വധു പദ്മിനി പറഞ്ഞു. വീസ ലഭിച്ചാലുടന്‍ താന്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്നും പദ്മിനി കൂട്ടിചേ്ചര്‍ത്തു. അക്ബറിന്‍റെ പിതാവായ ഹുമയൂണ്‍ രാജാവിനും മറ്റും താമസ സങ്കേതം നല്‍കിയത് സോധ രജപുത്രരാണ്. 1540ലെഷേര്‍ഷാ സൂരിയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ഇത്. വിഭജനത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു പലായനം ചെയ്തപ്പോള്‍ സോധാ രജപുത്രര്‍ പാക്കിസ്ഥാനില്‍ തന്നെ നിന്നു. രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ഹിന്ദു ഭൂരിപക്ഷമുള്ള ഥര്‍പാര്‍ക്കറിലാണ് സോധ രജപുത്രര്‍ താമസിക്കുന്നത്. വരന്‍ കര്‍ണിയുടെ പിതാവ് പിഡിപി (പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) നേതാവാണ്. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നതും ഇന്ത്യക്കാരിയെയാണ്. സ്വന്തം വംശത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നത് രജപുത്രര്‍ക്കു നിഷിദ്ധമാണ്. അതിനാല്‍ തന്നെ സോധ രജപുത്ര വംശത്തില്‍ നിരവധിപ്പേര്‍ വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യക്കാരെയാണ്. കര്‍ണിയുടെ പിതാമഹനായ റാണാ ചന്ദ്ര സിങ് പിപിപിയുടെ സ്ഥാപക നേതാക്കളിലൊരാളും മന്ത്രിയുമായിരുന്നു.

കുട്ടികള്‍ക്ക് വേണ്ടി കിഡ്സ് ആപ്പുമായി യൂട്യൂബ്


 Image result for youtube kids

വാഷിങ്ടണ്‍• കുട്ടികള്‍ക്കു വേണ്ടിയുള്ള പുതിയ ആപ്ളിക്കേഷനുമായി യൂട്യൂബ്. യൂട്യൂബ് കിഡ്സ് എന്നാണ് പേര്. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ആപ്പ് സൗജന്യമായി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഡിസൈന്‍, വലിയ ഐക്കണുകള്‍, കുറഞ്ഞ സ്‌ക്രോളിങ് സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നതിന്‍റെ സമയം നിയന്ത്രിക്കാന്‍ മാതാപി താക്കള്‍ക്ക് ഈ ആപ്ളിക്കേഷന്‍ സൗകര്യമൊരുക്കും. യൂട്യൂബിന്‍റെ മൊ ബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ കിഡ്സ് ആപ്പ്. കുട്ടികളുടെ പ്രായത്തിനു കാണാന്‍ കഴിയുന്നു വിഡിയോകള്‍ മാത്രമേ ആപ്പിലുണ്ടാകൂ. അതിനനുസരിച്ചുള്ള ചാനലുകളും, പേ്ളലിസ്റ്റുകളുമായി രിക്കും ഉണ്ടാകുക. കുട്ടികളുടെ വിനോദ വ്യവസായ സമ്മേളനത്തോടനുബന്ധിച്ചായി രിക്കും പുതിയ ആപ്പ് പുറത്തിറക്കുകയെന്ന് യൂട്യൂബ് വക്താവ് സ്ഥിരീ കരിച്ചു.

മോദിയുടെ പേരു തുന്നിയ സ്യൂട്ടിന് 4.31 കോടി രൂപ


 Image result for modi name suit

സൂററ്റ്• യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്വന്തം പേരു തുന്നിയ സ്യൂട്ട് 4.31 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള ഡയമണ്ട് വ്യവസായിയായ ഹിതേഷ് ലാല്‍ജിഭായ് പട്ടേലാണ് വന്‍തുക മുടക്കി ഈ വിവാദ കോട്ട് സ്വന്തമാക്കിയത്. ഈ കോട്ടിനായി ഹിതേഷ് നേരത്തെ 3.61 കോടി രൂപ ലേലം വിളിച്ചിരുന്നു. ഇതൊരു ഡയമണ്ട് തന്നെയാണ്. ഇതിന്‍റെ മൂല്യം എനിക്കറിയാം. _ ഹിതേഷ് പറഞ്ഞു. കോട്ട് തന്‍റെ ഓഫിസില്‍ തന്നെ സൂക്ഷിക്കുമെന്നും ഹിതേഷ് അറിയിച്ചു. സ്യൂട്ടിന് കിട്ടിയ തുക ഗംഗാ നദിയുടെ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ ഗുജറാത്ത് ആസ്ഥാനമായുള്ള സന്നദ്ധ സംഘടന അറിയിച്ചു.സ്വന്തം പേരു തുന്നിയ സ്യൂട്ട് ധരിച്ച മോദിയുടെ നടപടി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിമര്‍ശനം നേരിട്ടിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിക്കു പിന്നിലും ഈ വിലയേറിയ സ്യൂട്ട് ഒരു കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവിധ ഉപഹാരങ്ങളോടൊപ്പം ഈ കോട്ടു കൂടി ലേലത്തിന് വയ്ക്കാന്‍ മോദി തീരുമാനിച്ചത്. സ്യൂട്ടിന് പുറമെ മോദിക്കു ലഭിച്ച സ്വര്‍ണത്തിലും, വെള്ളിയിലും, മരത്തിലും തീര്‍ത്ത വിവിധ വസ്തുക്കളും ലേലത്തിന് വച്ചിരുന്നു.

അബുദാബിയില്‍ വന്‍ അഗ്നിബാധ; ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു


 Image result for today fire in abu dhabi

അബുദാബി • മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഴില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, സിറിയ രാജ്യക്കാരാണ് മരിച്ച മറ്റുള്ളവര്‍.ഇന്ന്(വെള്ളി) പുലര്‍ചെ്ച മൂന്നരയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം. ഇരു നില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ടയര്‍ കടകളും മുകളിലത്തെ നിലയില്‍ തൊഴിലാളികളുടെ മുറികളുമാണ്. കടകളിലൊന്നിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തൊഴിലാളികള്‍ ഉറങ്ങുന്ന നേരമായതിനാല്‍, മിക്കവരും കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരില്‍ മലയാളികളിലെ്ലന്നാണ് വിവരം.

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

പണം തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍


 Image result for fake call

വന്‍തുക സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പറ്റിച്ച്‌ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ഷാര്‍ജ പോലീസ്​പിടികൂടി. ഷാര്‍ജയില്‍ തട്ടിപ്പ് നടത്തിയ മൂന്ന് ബംഗ്ലാദശികളെയാണ്​ഷാര്‍ജ പോലിസിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്​.

റോക്കറ്റ് സാങ്കേതിക വിദ്യ തിരുത്തിയെഴുതാന്‍ ഒരു മലയാളി


 Image result for rocket

.ശാസ്ത്രസാങ്കേതിക വിദ്യയില്‍ മലയാളികള്‍ അധികമാരും ചെന്നെത്താത്ത വ‍ഴിയിലാണ്​ഷാസിന്‍ ഷൗകത്​. ഉപഗ്രഹങ്ങളിലേക്കുള്ള യാത്ര സാധ്യമാക്കുന്ന ന്യൂക്ലിയര്‍ തെര്‍മല്‍ റോക്കറ്റിന്​ആണവ വികിരണം ഇല്ലാത്ത പുതിയ ഇന്ധനം ഉപയോഗിക്കണമെന്ന ആശയവുമായാണ്​ഈ കണ്ണൂര്‍ക്കാരന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്​. റോക്കറ്റിന്റെ ആശയം വര്‍ഷങ്ങള്‍ക്ക്‌ മുമ്ബ് കണ്ടെത്തിയിട്ടുണ്ടെങ്കിലും യുറേനിയത്തിന്​പകരം മറ്റൊരു ഇന്ധനം ഉപയോഗിക്കണമെന്ന ആശയം പുതുതായി അവതരിപ്പിക്കപ്പെടുന്നത്​ആദ്യമായിട്ടായിരുന്നു.അതും ഒരു മലയാളി വിദ്യാര്‍ത്ഥിയിലൂടെ. ഇന്ത്യയില്‍ സുലഭമായ തോറിയം ഇന്ധനമാക്കി ആണവ വികിരണം സംബന്ധമായ തകരാറുകള്‍ ഇല്ലാതാക്കാമെന്ന് ഷാസിന്‍ പേപ്പര്‍ അവതരിപ്പിച്ചു. ചൈനയിലെ ബീജിങ്ങില്‍ നടന്ന അന്താരാഷ്ട്ര ആസ്​ട്രോ നോട്ടിക്കല്‍ കോണ്‍ഫറന്‍സിലാണ്​ഷാസിന്‍ ഈ ആശയം പരിചയപ്പെടുത്തി വ്യത്യസ്തനായത്​. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളജ്​ഓഫ്​എഞ്ചിനീയറിങ്​സ്ഥാപനത്തില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ഷാസിന്‍ ശാസ്ത്രമേഖലക്ക്‌ തന്റേതായ സംഭാവനകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്​. പഠനത്തിന്വേണ്ടിയെടുത്ത ലോണിന്റെ ബാധ്യത അലട്ടുന്നത്​കൊണ്ട് ചെറിയ കാലം ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്​. ഇതിന്​വേണ്ടി ദുബൈയില്‍ ജോലി തേടിയെത്തിരിക്കുകയാണ്​ഷാസിന്‍. തന്റെ ശാസ്ത്രസ്വപ്​നങ്ങള്‍ക്ക്‌ ചിറക്​മുളക്കുമെന്ന പ്രതീക്ഷ ഈ പ്രതിഭാശാലിയുടെ കൂടെയുണ്ട്. തലശേരി സ്വദേശിയായ ഷാസിന്​പഠനരംഗത്തെ മികവിനും മറ്റും നിരവധി ഉപഹാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ സൈബര്‍ ആക്രമണത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്

galph rajyangal saibar aakramanathinde pidiyilenn ripportt
യു എ ഇയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉന്നം വെച്ച്‌ അറബ്​സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡെസേര്‍ട്ട് ഫാല്‍കണെന്ന പേരിലുള്ള സൈബര്‍ കുറ്റവാളികള്‍ അമ്ബത്​രാജ്യങ്ങളിലായി മൂവായിരത്തോളം ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സൈനിക-മാധ്യമ സ്ഥാപനങ്ങളെ ഉന്നം വെച്ചാണ്​ആക്രമണമെന്നും വെളിപ്പെടുത്തല്‍.പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം മറ്റ്​ചില രാജ്യങ്ങളെയും ലക്ഷ്യം വെച്ചാണ്​ഡെസേര്‍ട്ട് ഫാല്‍കണെന്ന പേരിലറിയപ്പെടുന്ന സൈബര്‍ കുറ്റവാളി സംഘം ആക്രമണം നടത്തുന്നത്​. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ലബനാന്‍, തുര്‍ക്കി, ഫ്രാന്‍സ്​, അമേരിക്ക, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇവരുടെ സൈബര്‍ ആക്രമണം കാസ്​പേര്‍സ്​കി ലാബുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎഇയില്‍ മാധ്യമ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തു. അമ്ബത്​രാജ്യങ്ങളിലായി മൂവായിരത്തിലധികം ഇരകള്‍ ആക്രമണത്തിനിരയായതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന്​ഫയലുകള്‍ ഇവരുടെ ആക്രമണത്തില്‍ മോഷണം പോയിട്ടുണ്ട്.വിലമതിക്കാനാവാത്ത വിവരങ്ങളാണ്​ഡെസേര്‍ട്ട് ഫാല്‍കണ്‍ നടത്തിയ സൈബര്‍ ആക്രമണത്തിലൂടെ ഉണ്ടായതെന്ന് കാസ്​പര്‍സ്​കി ലാബ്​സെക്യൂരിറ്റി എക്സ്പേര്‍ട്ട് ഡിമിത്രി ബെസ്തുഷേ വ്യക്തമാക്കി. മുപ്പത്​അറബ്​വംശജരുള്‍പ്പെടുന്ന ശക്തമായ സംഘമാണ്​മെയിലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കയറിപറ്റി ആക്രമണം നടത്തുന്നതെന്ന് വിദഗ്​ധര്‍ നിരീക്ഷിക്കുന്നു. ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്​സംഘം ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും വിദഗ്​ധര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ വ്യോമസേന ദുര്‍ബലമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

inthyan vyomasena dhurbalamakunnuvenn ripporttukal
അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ വ്യോമസേന ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്ടന്നുണ്ടാകുന്ന ഒരു ആകാശ യുദ്ധത്തെ നേരിടാന്‍ ഇന്ത്യ സജ്ജമല്ലെന്നും പ്രതിരോധമന്ത്രാലയത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. പാക്കിസ്ഥാനേയും ചൈനയേയും അപേക്ഷിച്ച്‌ ഇന്ത്യന്‍ വ്യോമസേനയില്‍ ആധുനിക യുദ്ധ വിമാനങ്ങള്‍ കുറവാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. പ്രതിരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു മോദി പറഞ്ഞത്. 2012ല്‍ തയ്യാറാക്കിയ കരാറു പ്രകാരം ഇന്ത്യ ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷന്‍ എന്ന യുദ്ധ വിമാന നിര്‍മാണ കമ്ബനിയില്‍ നിന്നും 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിന്നെങ്കിലും പിന്നീട് ഇത് നടന്നില്ല. വാങ്ങുന്ന വിമാനങ്ങള്‍ ഇന്ത്യയില്‍ വച്ച്‌ യോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമായിരുന്നു ഫ്രാന്‍സില്‍ നിന്നുമുള്ള യുദ്ധവിമാനങ്ങള്‍ഇന്ത്യയിലെത്താതിരുന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായ 34 സ്ക്വാഡ്രണുകളാണുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 39 സ്ക്വാഡ്രണുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. അതോടൊപ്പം ഇന്ത്യയുടെ പകുതിയിലധികം മിഗ് വിമാനങ്ങളും സമീപകാലത്ത് തകര്‍ന്നിരുന്നു. അതേസമയം ചൈന ജെറ്റ് വിമാനങ്ങളുടെ നാലും അഞ്ചും തലമുറകളുടെ പരീക്ഷണം നടത്തി കഴിഞ്ഞു. പാക്കിസ്ഥാനാകട്ടെ ചൈനയില്‍ നിന്നും പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങി പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷന്‍ ഏറ്റെടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിനുള്ളത്. എന്നാല്‍ ഇന്ത്യയില്‍ തദ്ദേശീയമായി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ നിര്‍മാണത്തില്‍ സഹായിക്കാം എന്നല്ലാതെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കാനാകില്ല എന്ന നിലപാടാണ് ഫ്രാന്‍സ് മുന്നോട്ട് വച്ചത്. അതേസമയം വിഷയം വിശദമായി പരിശോധിച്ച്‌ മാര്‍ച്ചിന് ശേഷം മാത്രമേ ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ആകെ ആശ്വാസം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എന്ന ജെറ്റ് ഫൈറ്റര്‍ വിമാനം അടുത്ത മാസം ഇന്ത്യന്‍ വ്യോമ സേനയ്ക്ക് ലഭിക്കുമെന്നതാണ്. എന്നാല്‍ രൂപം നല്‍കി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത് എന്നതാണ് ഏറ്റവും അത്ഭുതകരം. അതിനാല്‍ തന്നെ കാലഹരണപ്പെട്ട യുദ്ധവിമാനമാണ് വ്യോമസേനയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് വ്യോമസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം തേജസ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച ഫൈറ്റര്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന് പ്രചോദനമാകുമെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കെ. തമിഴ്‍മണി വ്യക്തമാക്കി. മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ച്‌, പ്രതിരോധ വിമാനങ്ങള്‍ക്കും മറ്റുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ക്രമേണ കുറച്ച്‌ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധുനിക യുദ്ധ വിമാനങ്ങളടക്കമുള്ള സജ്ജീകരണങ്ങള്‍ കൊണ്ട് വ്യോമസേനയെ കൂടുതല്‍ ശക്തമാക്കില്ലെങ്കില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ പാളിച്ചയാകും അതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍.

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ മലമ്പാമ്പ്; യാത്രക്കാരന്റെ മറുപടി കേട്ട് കസ്റ്റംസുകാര്‍ ഞെട്ടി

എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗേജ് സ്‌കാന്‍ ചെയ്ത കസ്റ്റംസ് അധികൃതര്‍ അപൂര്‍വ്വ രൂപത്തെ കണ്ട് അന്തം വിട്ടു. മൂന്ന് മീറ്റര്‍ നീളമുള്ള എല്ലുകളുള്ള ഒരു ജന്തുവിന്റെ രൂപമായിരുന്നു സ്‌കാനിംഗില്‍ തെളിഞ്ഞത്. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ അന്തം വിട്ടു.

മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പായിരുന്നു ബാഗിനുള്ളില്‍. ഭാഗ്യവശാല്‍ ചത്തനിലയിലായിരുന്നു പാമ്പ്. ലഗേജിന്റെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതര്‍ അയാളുടെ മറുപടി കേട്ട് ഞെട്ടി.

യുഎഇയിലേയ്ക്ക് പോകുന്ന മകന് കഴിക്കാന്‍ മാതാപിതാക്കള്‍ സ്‌നേഹത്തോടെ കൊടുത്തുവിട്ടതാണ് പെരുമ്പാമ്പിനെ. പരമ്പരാഗതമായി പാമ്പുകളെ ഭക്ഷിക്കുന്നവരാണ് ആഫ്രിക്കന്‍ വംശജരായ കുടുംബാംഗങ്ങള്‍. ചോദ്യം ചെയ്യലിന് ശേഷം യുവാവിന് പാമ്പിനെ വിട്ടുനല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കാരണം പരമ്പരാഗതമായി പാമ്പിനെ ഭക്ഷിക്കുന്നതിനാല്‍ പാമ്പിനെ ആഹാരപദാര്‍ത്ഥമായി മാത്രമേ കാണാനാകൂവെന്ന് ദുബൈ എയര്‍പോര്‍ട്ട് പാസഞ്ചേഴ്‌സ് ഓപ്പറേഷന്‍ ഡയറക്ടര്‍ അഹമ്മദ് ബിന്‍ ലഹേജ് വ്യക്തമാക്കി.

baggageഅതേസമയം മൃഗങ്ങള്‍, ചെടികള്‍ തുടങ്ങിയവ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രാജ്യത്തേയ്ക്ക് കടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗൂഗിള്‍ ടോക്കിന് ചരമഗീതം


 
Image result for G TALK DEAD

ഓര്‍ക്കുട്ടിനു പിന്നാലെ ഗൂഗിളിന്റെ പ്രമുഖ ചാറ്റിങ് സേവനമായ ജി-ടോക്കും ഇനി ഓര്‍മ. ഇന്നാണ് ഗൂഗിള്‍ ടോക്കിന്റെ അന്ത്യദിനം. ഇവരുടെ തന്നെ ചാറ്റിങ്‌ സേവനമായ ഹാങ്‌ ഔട്ടിലേക്ക് കൂടുമാറാനാണ് ജി-ടോക്ക് പ്രേമികളോടുള്ള ഗൂഗിളിന്റെ ഉപദേശം. ഹാങ്‌ ഔട്ടില്‍ മികച്ച സേവനം ലഭ്യമായതിനാലാണ്‌ ജി-ടോക്കിനെ പന്‍വലിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്‌. വിന്‍ഡോസ് ഡെസ്‌ക് ടോപ്പില്‍ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ചാറ്റിങ്‌ സേവനമായിരുന്നു ജി-ടോക്ക്. എന്നാല്‍ ഫേസ്‌ബുക്ക്‌, വാട്‌സ് ആപ്പ്‌ പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ രംഗത്തെത്തിയപ്പോള്‍ ജി-ടോക്കിന്റെ ഉപയോഗം കുറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. കൂടാതെ ഗൂഗിളിന്റെ തന്നെ ഹാങ്‌ ഔട്ടിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തി തുടങ്ങിയതോടെയാണ്‌ ജി-ടോക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ഇന്ന് അര്‍ധരാത്രി വരെ പഴയതുപോലെ ജി-ടോക്ക്‌ ഉപഭോക്‌താക്കള്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കും. ഹാങ് ഔട്ടിനെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് ഗൂഗിളിന്റെ നീക്കം. സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ കൈമാറാന്‍ഹാങ്‌ഔട്ടാണ് കൂടുതല്‍ ഫലപ്രദമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ഇത് വഴി വാട്‌സ് ആപിന് ഒരു വെല്ലുവിളി ഉയര്‍ത്തുക എന്നതും കമ്ബനിയുടെ ലക്ഷ്യമാണ്.

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച ബസ് ഡേ


 Image result for KSRTC BUS DAY

തിരുവനന്തപുരം • സേവ് കെഎസ്‌ആര്‍ടിസി ക്യാംപയിന്‍റെ ഭാഗമായി വെള്ളിയാഴ്ച ബസ് ഡേയായി ആചരിക്കുന്നു. പരമാവധി യാത്രക്കാരെ കെഎസ്‌ആര്‍ടിസി ബസുകളിലേക്ക് ആകര്‍ഷിച്ച്‌ വരുമാനം വര്‍ധിപ്പിക്കുകയാണ് എംപേ്ളായീസ് അസോസിയേഷന്‍റെ ലക്ഷ്യം.വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സേവ് കെഎസ്‌ആര്‍ടിസി വിജയമായ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് കെഎസ്‌ആര്‍ടിസിയോടുള്ള അടുപ്പം കൂട്ടാന്‍ ബസ് ഡേ ആചരിക്കുന്നത്. ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന് എന്നതാണ് സന്ദേശം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി വെള്ളിയാഴ്ച കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്‌യണമെന്നാണ് ആഹ്വാനം.1938 ഫെബ്രുവരി 20ന് രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്ക് നടത്തിയ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്‍റെ ആദ്യ ബസ് യാത്രയിലൂടെയാണ് സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നത്. ഇതിന്‍റെ ഒാര്‍മ പുതുക്കി വെള്ളിയാഴ്ച രാവിലെ സമൂഹത്തിലെ പ്രമുഖര്‍ കിഴക്കേ കോട്ടയില്‍ നിന്ന് കവടിയാറിലേക്കുള്ള പ്രത്യേക ബസില്‍ യാത്ര ചെയ്‌യുംബസ് ഡേയ്ക്ക് മുന്നോടിയായി തന്പാനൂര്‍ ബസ് ടെര്‍മിനലില്‍ കെഎസ്‌ആര്‍ടിസി യുടെ ചരിത്രം വിശദമാക്കുന്ന ഫോട്ടോ പ്രദര്‍ശനവുംആരംഭിച്ചിട്ടുണ്ട്.

പീഡനം മറക്കാന്‍ യുവതിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്‍റെ വിധി


പട്ന• പീഡന സംഭവം മറക്കാന്‍ യുവതിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്‍റെ വിധി. ബിഹാറിലെ നവാഡ ജില്ലയിലെ പഞ്ചായത്താണ് യുവതിയോടാണ് 31,000 രൂപ വാങ്ങി പീഡന സംഭവം മറന്നേക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രതിയും പഞ്ചായത്തംഗവും കൂടിയായ യുവാവ് രൂപ നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.നവാഡ ജില്ലയിലെ ഉന്നത കുടുംബത്തിലെ യുവാവാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം തടവില്‍ വച്ച്‌ പീഡിപ്പിച്ചു. തുടര്‍ന്ന് സംഭവം പഞ്ചായത്തിനു മുന്നില്‍ എത്തി. പെണ്‍കുട്ടിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്ത് വിധിച്ചു. പെണ്‍കുട്ടിയോട് സംഭവത്തെക്കുറിച്ച്‌ മറക്കാനും ഉപദേശിച്ചു. എന്നാല്‍ പ്രതി രൂപ നല്‍കാന്‍ തയാറായില്ല. സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടത്. ഈ മാസമാദ്യം കാത്തിഹാര്‍ ജില്ലയിലെ പഞ്ചായത്തും പീഡന സംഭവം പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ പീഡനത്തിനിരയായ മഹാദലിത് യുവതിക്ക് 41,000 രൂപ നല്‍കാന്‍ വിധിച്ചിരുന്നു. ഇതിലും പ്രതിപഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം കിഷാന്‍ഗജ് ജില്ലയിലെ പഞ്ചായത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു സഹോരന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയപ്പോള്‍ പെണ്‍കുട്ടിയോട് 50,000 വാങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ ഉപദേശിച്ചിരുന്നു.

രാജ്യത്ത് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കും: നരേന്ദ്ര മോദി

rajyath vishvasa svathanthryam urappakkum: narendhra modhi
ന്യൂഡല്‍ഹി• സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതു വിശ്വാസവും സ്വീകരിക്കാന്‍ വ്യക്തിപരമായ അവകാശമുണ്ട്. മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്കാരമാണ്. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടിലെ്ലന്നും മോദി പറഞ്ഞു. മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും പ്രധാനമന്ത്രി അപലപിച്ചു. ഡല്‍ഹിയില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍റെ ദേശീയതല ആഘോഷ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണു കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും അവകാശവും നല്‍കും. മതസ്വാതന്ത്ര്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോദി പറഞ്ഞു.വിശുദ്ധരായ ചാവറ കുര്യാക്കോസ്ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും ജീവിതം ക്രിസ്ത്യന്‍ സമുദായത്തിനു മാത്രമല്ല മറ്റു ജനങ്ങള്‍ക്കും മാതൃകയാണ്. എല്ലാ മതങ്ങളിലും സത്യമുണ്ട്. പരസ്പര ബഹുമാനത്തോടെയും സംയമനത്തോടെയും എല്ലാ മത വിഭാഗങ്ങളും പ്രവര്‍ത്തിക്കമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ആത്മാര്‍ഥതയോടെ കാണുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പക്ഷേ, ഇതു നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നേക്കാമെന്നും അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

2015, ഫെബ്രുവരി 15, ഞായറാഴ്‌ച

ചില്ലറ ഇടപാടുകള്‍ക്ക് പോക്കറ്റ്സും ചില്ലറും


 chillara idapadukalkk pokkatsum chillarum

വെറും ഒരു ഫോണായിരുന്ന മൊബൈല്‍ ഫോണിനെ ജനസൗഹൃദമാക്കിയത് വാട്സ്‌ആപ്, വൈബര്‍ തുടങ്ങിയ ആപ്കളാണ്. ഇനിയിപ്പോള്‍ സ്മാര്‍ട് ഫോണുകളില്‍ പുതുപുത്തന്‍ ആപ്കളായ പോക്കറ്റ്സും ചില്ലറും ഉണ്ടെങ്കില്‍ കൈവെള്ളയില്‍വച്ച്‌ അനായാസം പണമിടപാടുകള്‍ നടത്താം. പാസ് ബുക്കും ചെക്ക് ബുക്കിനുമപ്പുറം ഇത്തരം ആപ്സുകളും പരിചയപ്പെട്ടാല്‍ മാത്രമേ പണമിടപാടുകള്‍ സുഗമമാകൂ.അനായാസം പണം നല്‍കാം ഒരു ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മറ്റ് ഏതൊരു ബാങ്കിന്‍റെ ശാഖകളിലുള്ള ആരുടെ അക്കൗണ്ടുകളിലേക്കും മൊബൈല്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ച്‌ ഇപ്പോള്‍ തന്നെ പണം കൈമാറ്റം ചെയ്‌യാമെങ്കിലും പണംസ്വീകരിക്കുന്ന ബാങ്കിന്‍റെ പേര്, ശാഖയുടെ ഐഎഫ്‌എസ് കോഡ്, അക്കൗണ്ട് നന്പര്‍ എന്നിവയൊക്കെ കൃത്യമായി അറിഞ്ഞെങ്കില്‍ മാത്രമേ ഇടപാടുകള്‍ സാധ്യമാകുകയുള്ളൂ. കൈയിലിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലേയ്ക്ക് ഗൂഗിള്‍ പ്ളേ സ്‌റ്റോറില്‍ നിന്ന് പോക്കറ്റ്സും ചില്ലറും ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ ഫോണിന്‍റെ അഡ്രസ് ബുക്കില്‍ പേരും നന്പറുമുണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലാതെ തന്നെ ആര്‍ക്കുവേണമെങ്കിലും പണം കൈമാറാം. കൂട്ടുകാര്‍ക്ക് പണം നല്‍കാനും മൊബൈല്‍ ഫോണ്‍റീചാര്‍ജ് ചെയ്‌യാനും സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌യാനും എന്നുവേണ്ട കൂട്ടുകാരുമൊത്ത് ആഘോഷിച്ച ഹോട്ടല്‍ ബില്ലിന്‍റെ പണം ഷെയര്‍ ചെയ്ത് വാങ്ങിയെടുക്കാനും പോക്കറ്റ്സും ചില്ലറും സഹായിക്കും.ചില്ലര്‍: ഒരു മൊബൈല്‍ ബാങ്ക് നാഷനല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍റര്‍ ബാങ്ക് മൊബൈല്‍ പേയ്‌മെന്‍റ് സര്‍വീസ് ശൃംഖല ഉപയോഗിച്ച്‌ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ചില്ലര്‍ പ്രവര്‍ത്തിക്കുന്നത്.നിലവില്‍ എച്ച്‌ഡിഎഫ്സി ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ പണമിടപാടുകളാണ് ചില്ലര്‍ സാധ്യമാക്കുക. മൊബൈല്‍ ഫോണ്‍ എച്ച്‌ഡിഎഫ്സി ബാങ്കില്‍ റജിസ്റ്റര്‍ ചെയ്‌യുകയും അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയുമാണ് ആദ്യം ചെയേ്‌യണ്ടത്. പണം സ്വീകരിക്കേണ്ട വ്യക്തിയുടെ മൊബൈല്‍ നന്പര്‍ മാത്രം മതി പണം അയച്ചു കൊടുക്കാന്‍. പണം സ്വീകരിക്കുന്ന മൊബൈല്‍ നന്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന എച്ച്‌ഡിഎഫ്സിയുടെയോ മറ്റേതെങ്കിലും ബാങ്കിന്‍റെയോ അക്കൗണ്ടില്‍ നിമിഷങ്ങള്‍ക്കകം പണം വന്നുചേരും. ഇനിയിപ്പോള്‍ സമീപത്തെവിടെയെങ്കിലും ഉള്ള ഒരാള്‍ക്ക് പണം നല്‍കാന്‍ മൊബൈല്‍ നന്പര്‍ അറിയിലെ്ലങ്കില്‍കൂടി, അവരുടെ മൊബൈലില്‍ ചില്ലര്‍ ആപ് ഉണ്ടെങ്കില്‍ എളുപ്പമാണ്. നിങ്ങളുടെ മൊബൈലിലെ ചില്ലര്‍ തേടിപ്പിടിച്ച്‌ തരുന്ന ലിസ്റ്റില്‍ നിന്ന് അന്വേഷിക്കുന്ന വ്യക്തിയെ തിരഞ്ഞെടുത്ത് പണമയയ്ക്കാം. എച്ച്‌ഡിഎഫ്സി ബാങ്കിനെ കൂടാതെ മറ്റു പ്രമുഖ ബാങ്കുകളും ചില്ലര്‍ ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ്.പോക്കറ്റ്സ് ഒരു ഇ_വാലറ്റ് ഒരു വെര്‍ച്വല്‍ പ്രീപെയ്ഡ് വാലറ്റായിട്ടാണ് ഐസിഐസിഐ ബാങ്കിന്‍റെ സ്വന്തം മൊബൈല്‍ ആപ്ളിക്കേഷനായ പോക്കറ്റ്സ് പ്രവര്‍ത്തിക്കുന്നത.് പണം നല്‍കേണ്ടുന്നവരുടെ മൊബൈലിലുള്ള ഐസിഐസിഐ ബാങ്കിന്‍റെ പോക്കറ്റിലേക്ക് അയയ്ക്കുന്ന പണം അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐസിഐസിഐ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് വരവു വയ്ക്കും.മറ്റുള്ളവരുടെ മൊബൈല്‍ നന്പറിലേക്കോ ഇ_മെയില്‍ അക്കൗണ്ടിലേക്കോ അതുമലെ്ലങ്കില്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്കോ അയയ്ക്കുന്ന പണം മൂന്നു ദിവസത്തിനുള്ളില്‍ മാറ്റാവുന്ന ഇലക്‌ട്രോണിക് കൂപ്പണായിട്ടായിരിക്കും ലഭിക്കുക. പണം അയച്ച ആളിന്‍റെ മൊബൈല്‍ നന്പറിലേക്ക് ലഭിക്കുന്ന നാലക്ക പാസ്‌കോഡ് പണം സ്വീകരിക്കേണ്ടുന്ന ആള്‍ക്ക് നല്‍കിയാല്‍ കൂപ്പണ്‍ പണമാക്കാം. പണം സ്വീകരിക്കുന്നത് ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലൂടെ ആണെങ്കില്‍ ഉടന്‍ ലഭിക്കും. മറ്റ് ബാങ്കുകളുടെ അക്കൗണ്ടുള്ളവര്‍ക്ക് ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറായി പണം ലഭിക്കാന്‍ ഒരു ദിവസത്തെ താമസമുണ്ടാകും.ഇടപാട് പരിധി ശുദ്ധ മൊബൈല്‍ പണമിടപാടു സേവനമായ ചില്ലറില്‍ ഒരു ദിവസം പരമാവധി 10 ഇടപാടുകളിലായി ആകെ 5,000 രൂപയുടെ കൈമാറ്റമേ അനുവദിക്കുന്നുള്ളു. ഒരൊറ്റ ഇടപാടില്‍ കൈമാറുന്ന പരമാവധി തുക 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പ്രീപെയ്ഡ് സേവനമായ പോക്കറ്റ്സില്‍ ഒരുമാസം പരമാവധി ലോഡ് ചെയ്‌യാവുന്നത് 10,000 രൂപയാണ്. മൊബൈല്‍ നന്പര്‍, ഇ_മെയില്‍, ഫെയ്സ്ബുക്ക് എന്നിവയിലൂടെ ഒറ്റ ഇടപാടില്‍ കൈമാറാവുന്ന തുക 5,000 രൂപയില്‍ കവിയാന്‍ പാടില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് കുറവ് ചെയ്ത് കൈമാറ്റം നടത്തുന്പോള്‍ ഒരു ദിവസം10,000 രൂപ വരെ ഇടപാടുകള്‍ നടത്താം. സിനിമാ ടിക്കറ്റ് ബുക്കുചെയ്‌യുന്നതിനും പ്രീപെയ്ഡ് മൊബൈല്‍ ചാര്‍ജ് ചെയ്‌യുന്നതിനും മറ്റും തുകയില്‍ പരിധികളേര്‍പ്പെടുത്തിയിട്ടുണ്ട്.

വരുമോ ഇവിടെയും ബില്യണ്‍ ഡോളര്‍ കന്പനി?


 Image result for billion dollar company

മുംബൈയില്‍ നടന്ന നാസ്‌കോം നേതൃസമ്മേളനത്തില്‍ കേരള ഐടിയെക്കുറിച്ചു വന്‍ അഭിപ്രായമായിരുന്നത്രെ. ഏറ്റവും നല്ള സ്റ്റാര്‍ട്‌അപ് കന്പനികള്‍ ഇവിടെയാണെന്നു ചിലര്‍ പ്രസംഗിച്ചു. കാപ്‌ജെമിനി സിഇഒ അരുണ ജയന്തി പറഞ്ഞത് പാലക്കാട്ടെ ഒരു സ്റ്റാര്‍ട്‌അപ് കന്പനി ഡ്രോണ്‍ ഉപയോഗിച്ച്‌ തേങ്ങയെക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുന്നെന്നാണ്.ലോകത്തെ അപൂര്‍വ സാങ്കേതിക മേഖലയില്‍ കൊച്ചിയിലെ സ്റ്റാര്‍ട്‌അപ് കന്പനിയുണ്ടെന്ന് മറ്റൊരു പ്രമുഖന്‍ പറഞ്ഞു. അവസാനം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഇടുക്കി ജില്ള ഇന്ത്യയിലെ ആദ്യ സന്പൂര്‍ണ ഡിജിറ്റല്‍ ജില്ളയായ കാര്യം പറയുകയും ചെയ്തതോടെ നാസ്‌കോം ലീഡര്‍ഷിപ്പ് മീറ്റില്‍ പങ്കെടുത്ത മലയാളികള്‍ക്കാകെ ചൂടത്തും കുളിരായി.അങ്ങ് കലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ നിന്നു വന്ന മേയര്‍ കാതറിന്‍ കാള്‍ട്ടണും മുന്‍ മേയര്‍ റെ മ്യൂളറും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണു പറഞ്ഞത്. മേയര്‍ക്കെന്താ ഐടി വ്യവസായത്തില്‍ കാര്യം എന്നു ചോദിക്കേണ്ടേ? നമ്മുടെ നാട്ടില്‍ കോര്‍പറേഷന്‍റെ പണി ഐടി പാര്‍ക്കിലെ കെട്ടിടങ്ങളുടെ നികുതി പിരിക്കലും തൊഴില്‍ നികുതി പിരിക്കലും മറ്റുമാണ്. വേറൊന്നുംചെയ്യാറുമില്ള. പക്ഷേ, സിലിക്കണ്‍ വാലിയുടെ നടുക്കുള്ള മെന്‍ലോ പാര്‍ക്ക് നഗരത്തിലെ കോര്‍പറേഷനാണ് വ്യവസായങ്ങളെ വളര്‍ത്തുന്നത്. അവിടെ ഐടി വകുപ്പും വ്യവസായ വകുപ്പും അതിനു മന്ത്രിയുമൊന്നുമില്ള. ബിസിനസുകള്‍ വളര്‍ന്നു വിജയിക്കേണ്ടത് നഗരങ്ങളുടെ ആവശ്യമാണ്. എത്ര വ്യവസായങ്ങളെ കൊണ്ടുവരാന്‍ സാഹചര്യമൊരുക്കിയെന്നത് മേയറുടെ വിജയത്തിന് അത്യാവശ്യവുമാണ്. അതാണ് അവര്‍ ഇതിലൊക്കെ താല്‍പ്പര്യമെടുക്കുന്നത്.ബിസിനസുകള്‍ അഭിവൃദ്ധിയുണ്ടാക്കുന്നു, രാഷ്ട്രീയക്കാര്‍ അതിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കുന്നു എന്ന ചൊല്ള് അവിടെയുണ്ടെന്നു കാതറിന്‍ പറഞ്ഞു. തൊഴില്‍ കൊടുക്കുന്നതും അഭിവൃദ്ധി (പ്രോസ്പിരിറ്റി എന്ന വാക്കിനു നല്ള മലയാളം പോലുമില്ള.) വരുത്തുന്നതും ബിസിനസുകളാണ്. അവിടെ ബിസിനസ് വളരാനുള്ള ഇക്കോ സിസ്റ്റം ഉണ്ടത്രെ. കഴിവുള്ള ചെറുപ്പക്കാര്‍ വിരിഞ്ഞിറങ്ങുന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാല, അവരുടെ ഐഡിയകള്‍ നോക്കി മൂലധനം കൊടുക്കാന്‍ കാത്തിരിക്കുന്ന വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ (വിസി), കഴിവുള്ള ജോലിക്കാര്‍, പ്ളഗ് ആന്‍റ് പ്‌ളേ സൗകര്യങ്ങളുള്ള വ്യവസായ കേന്ദ്രങ്ങള്‍, മാനേജ്‌മെന്‍റ് വിദഗ്ധര്‍, മാര്‍ക്കറ്റിങ് വിദഗ്ധര്‍, നേരത്തേ വന്ന് വിജയിച്ചവരും പൊട്ടിപ്പോയവരും... ഇതെല്ളാം ചേരുന്നതാണ് ബിസിനസ് ഇക്കോസിസ്റ്റം. ബിസിനസ് ആവാസ വ്യവസ്ഥ എന്ന് ഇതിനെ തര്‍ജമ ചെയ്താല്‍ കുളമാവും.അതായത് പഠിത്തം കഴിഞ്ഞയുടന്‍ ബിസിനസ് തുടങ്ങണോ...? വീട്ടില്‍ ചെന്ന് അച്ഛനമ്മമാര്‍ ജോലി ചെയ്തുണ്ടാക്കിയ സന്പാദ്യം അലട്ടി വാങ്ങേണ്ട കാര്യമില്ള. വീട് ഈടു വച്ച്‌ ബാങ്ക് ലോണ്‍ എടുക്കേണ്ട. ഐഡിയ കൊള്ളാം, നിങ്ങളും കൊള്ളാം എന്നു വിസിമാര്‍ക്കു തോന്നിയാല്‍ മൂലധനം ഒഴുകും. പണി തുടങ്ങിയാല്‍ മാത്രം മതി. പൊട്ടിയാലോ...? വീട്ടില്‍ നിന്നുകൊണ്ടു വന്ന കാശല്ളല്ളോ മുടിയുന്നത്? വിസി ഫണ്ടല്ളേ? മുതല്‍മുടക്കുന്നവര്‍ക്കും ഇക്കാര്യം അറിയാം. പത്തെണ്ണത്തില്‍ നിക്ഷേപിച്ചാല്‍ ഒരെണ്ണത്തില്‍ നിന്നേ ലാഭം കിട്ടൂ. പക്ഷേ ആ ഒരെണ്ണത്തില്‍ നിന്നു ബില്യണ്‍ ഡോളര്‍ കണക്കിനായിരിക്കും കിട്ടുന്നത്. ആപ്പിളും ഗൂഗിളും ഫെയ്സ്ബുക്കും ഇവിടെയാണുണ്ടായത്. കന്‍വാല്‍ രേഖി പോലുള്ള ഇന്ത്യന്‍ വിസിമാരും ഇവിടെയുണ്ട്. കന്പനി വിജയിച്ച്‌ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ വിസി കുറേ ഓഹരി വിറ്റ് മുടക്കിയ തുകയുടെ നൂറിരട്ടി ലാഭമെടുത്ത് ബാങ്കിലിടും, അത്രതന്നെ.കേരളത്തിലും അതുപോലൊരു ബില്യണ്‍ ഡോളര്‍ കന്പനി ഭാവിയിലുണ്ടാവും_ കാതറിന്‍ പറഞ്ഞു. ഈയിടെയായി പലരും ഇങ്ങനെ പറയുന്നുണ്ട്. കരിനാക്കാവുമോ എന്നു കണ്ടറിയാം.ഒടുവിലാന്‍ • സിലിക്കണ്‍ വാലിയില്‍ പത്തിലൊന്നാണ് വിജയ_പരാജയ അനുപാതം. കേരളത്തിലും സ്റ്റാര്‍ട്‌അപ് കന്പനികള്‍ അനേകം പൊട്ടുന്നുണ്ട്. ഫെയില്‍ ഫസ്റ്റ്, ഫെയില്‍ ഫാസ്റ്റ് എന്നാണുപോല്‍ അവിടുത്തെ മന്ത്രം. ആദ്യ സംരംഭം വേഗം പൊട്ടിയിട്ട് അടുത്തതു നോക്കാം. കാശു വല്ളവരുടേതും ആയിരിക്കണമെന്നു മാത്രം.

ചോക്‌ലേറ്റ് രാജാവ് മൈക്കല്‍ ഫെറേറോ ഇനി മധുരസ്മരണ




Image result for michele ferrero
റോം • ചോക്‌ലേറ്റ് സാമ്രാജ്യത്തിന്‍റെ അധിപന്‍ മൈക്കല്‍ ഫെറേറോ (89) നിത്യതയുടെ മധുരലോകത്തില്‍. 
ന്യുടെല്ലാ ചോക്‌ലേറ്റ് ക്രീമിന്‍റെയും ഫെറേറോ റോചെ്ചര്‍, കിന്‍ഡര്‍ എഗ്, ടിക് ടാക് മിഠായികളുടെയും മാധുര്യം ലോകമെങ്ങും പകര്‍ന്ന ഫെറേറോ മാസങ്ങള്‍ നീണ്ട രോഗത്തെ തുടര്‍ന്നാണു മൊണാക്കോയിലെ വസതിയില്‍ അന്തരിച്ചത്. ലോകത്തെ ഏറ്റവും പണക്കാരനായ ചോക്‌ലേറ്റ് വ്യവസായി എന്നാണ് ഫോബ്സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതിസന്പന്നരുടെ 2013ലെ ഫോബ്സ് പട്ടികയില്‍ മുപ്പതാം സ്ഥാനക്കാരനായിരുന്ന ഫെറേറോ ഇറ്റലിയിലെ ഏറ്റവും വലിയ പണക്കാരനുമായിരുന്നു_ ആസ്തിമൂല്യം 2000 കോടിയിലേറെ ഡോളര്‍. അദ്ദേഹത്തിന്‍റെ ഫാക്ടറികള്‍ ഇപ്പോള്‍ 53 രാജ്യങ്ങളിലുണ്ട്. 
 Image result for michele ferrero death
വര്‍ഷം 3.65 ലക്ഷം ടണ്‍ ചോക്‌ലേറ്റ് നിര്‍മിക്കുന്നു. ഇറ്റലിയിലെ ഒരു ചെറുകിട മിഠായി കന്പനിയെ ലോകമാകെയുള്ള നാവുകളില്‍ മധുരം പകരുന്ന വിധം വളര്‍ത്തിയ ഫെറേറോ 1946ലാണ് ആദ്യഫാക്ടറി സ്ഥാപിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ചെറിയതോതില്‍ പേസ്ട്രി ഉണ്ടാക്കി വിറ്റിരുന്ന പിതാവ് പീട്രോ ആണ് വ്യവസായത്തിനു തുടക്കമിട്ടത്. കൊക്കോയ്ക്ക് ദൗര്‍ലഭ്യമുണ്ടായിരുന്നതിനാല്‍ നാട്ടില്‍സുലഭമായിരുന്ന ഹെയ്സല്‍നട്ട് കൂടി ചേര്‍ത്ത് 1964ല്‍ ഫെറേറോ നടത്തിയ പരീക്ഷണമാണു പില്‍ക്കാലത്തു ന്യൂടെല്ലാ എന്നപേരില്‍ ഹിറ്റ് ആയി മാറിയത്.