2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍..


 Image result for hajj

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍ ആരംഭിക്കും. ബുക്കിംഗിന്റെ അവസാന തിയ്യതി ആഗസ്ത് 28 ആണ്. ബാങ്ക് വഴിയാണ് ഫീസ് അടക്കേണ്ടത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ള സൗദിയിലെ വിദേശികളും സ്വദേശികളുമായ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ മാസം 16 മുതല് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിമാത്രമെ ഇത്തവണ ബുക്കിംഗ് എടുക്കുകയുള്ളു എന്ന് ഹജജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. localhaju.haj.gov.sa എന്നതാണ് ബുക്ക് ചെയ്യാനുള്ള വെബ് അഡ്രസ്. രാവിലെ എട്ടുമണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. അത്യാവശ്യഘട്ടത്തില്‍ ഹജജ് ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി സാധിക്കും. ഫീസ് അടക്കുന്നതിന് മുമ്ബും ശേഷവും ആഭ്യന്തര മന്ത്രാലയം അനുമതിപത്രം നിരസിക്കുന്ന ഘട്ടത്തിലും പ്രിന്റ് ചെയ്യുന്നതിന് മുമ്ബും ശേഷവും ദുല്‍ഹജ്ജ് ഒന്നിന് ശേഷവും ബുക്കിംഗ് റദ്ദാക്കാനാകും. ഹജജ് സേവന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയിടാന്‍ ഹജജ് മന്ത്രാലയം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലും മറ്റ് സ്ഥലങ്ങളിലും ലഭിക്കുന്ന സേവനങ്ങള്‍ ഈടാക്കുന്ന തുക, വിവിധ കാറ്റഗറിയിലുള്ളവര്‍ക്കുള്ള ഫീസ് തുടങ്ങി മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മൊത്തത്തിലുള്ള പാക്കേജുകളുടെ തുകയും ചില സേവനങ്ങള്‍ക്കു മാത്രമായുള്ള പാക്കേജുകളുടെ വേര്‍തിരിച്ചുള്ള തുകയും വെബ്‌സൈറ്റില് ലഭിക്കും. പുതിയ പരിഷ്‌ക്കരണത്തിലുടെ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ ചതിയില്‍പ്പെടുന്നത് പരമാവധി ഒഴിവാക്കാനാകുമെന്നാണ് ഹജജ് മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍

അഭിപ്രായങ്ങളൊന്നുമില്ല: