2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

നമ്മുടെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാന സർവ്വീസ് ബോംബെ ആസ്ഥാനമാക്കി മലയാളി തഖിയുദ്ദീൻ വാഹിദ് ( വര്‍ക്കല ഓടയം സ്വദേശി ) മാനേജിംഗ് ഡയരക്ടർ ആയി ആരംഭിച്ച ഈസ്റ്റ്...

  •  Image result for east west airline
  • നമ്മുടെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാന സർവ്വീസ് ബോംബെ 
    ആസ്ഥാനമാക്കി മലയാളി തഖിയുദ്ദീൻ വാഹിദ് ( വര്‍ക്കല ഓടയം സ്വദേശി ) മാനേജിംഗ് ഡയരക്ടർ ആയി ആരംഭിച്ച ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈൻസ് ആയിരുന്നു .
    വിമാനത്തിനുള്ളിൽ യാത്രക്കാർക്കായി ഫാഷൻ,വസ്ത്ര , ഫുഡ്‌ ഫെസ്ടിവലുകൾ നടത്തിയിരുന്നത് അക്കാലത്തെ ആകർഷണീയത മാത്രമായിരുന്നില്ല, സാദാരണ വിമാന യാത്രക്കാരുടെ പ്രായോഗിക സമീപനങ്ങൾക്കും മേലെ ആയിരുന്നു . അക്കാലത്തെ സിനിമകളിലെ വിമാന രംഗങ്ങളിൽ , ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈനുകളിൽ വന്നുപോയിരുന്ന ത്വേജസികളായ നായികാ നായകന്മാർ, യുവജനതയുടെ വിമാന യാത്രാ സ്വപ്നങ്ങൾക്ക് തിളക്കമേറ്റിയിരുന്നു.
    സർവ്വീസ് തുടങ്ങിയ കാലം മുതൽ ശക്തരായ ചില ഗ്രൂപ്പുകൾ 
    അവർക്ക് പിന്നാലെകൂടുകയും അവർക്കെതിരെ രഹസ്യ 
    പ്രവർത്തനങ്ങളും ഉപജാപകങ്ങളും നടത്തിയിരുന്നതായി 
    പിൽക്കാല ചരിത്രം തെളിയിച്ചു . മീൻ കച്ചവടവും വിസ 
    കച്ചവടവും മുതൽ ബോംബെ അധോലോകവും ദാവൂദു ഇബ്രാഹിം 
    ബാന്ധവം വരെ, ഇവരുടെ സാമ്പത്തിക സ്രോതസായി ഉപജാപക 
    സഘങ്ങളും ബോംബെ മാധ്യമങ്ങളും പ്രചരിപ്പിച്ചു .
    ആരോപണങ്ങൾക്കും ഉപജാപകങ്ങൽക്കും ബോധപൂർവ്വ ഔദ്യോഗിക തടസ്സപ്പടുത്തലുകൾക്ക് ഇടയിലും മുടക്കമില്ലാതെ ,
    തുടക്കക്കാരുടെ പോരായ്മകളില്ലാതെ എയർലൈൻസിനെ
    മുന്നോട്ടു നയിക്കാൻ കഴിഞ്ഞത് മാനാജിംഗ് ഡയരക്ടരുടെ 
    മികവുറ്റ മാനേജ്മെന്റ്റ് പാടവമായിരുന്നു . ഇത്തരുണത്തിലാണ് 
    ഓഫീസിനു മുന്നിൽവച്ചു ഡയരക്ടർ അജ്ഞാതരുടെ വെടിയേറ്റ്‌ 
    ദാരുണമായി കൊല്ലപ്പടുന്നത് .ഡയരക്ടരുടെ കൊലപാതകത്തോടെ പിന്നോട്ടുപോയ പ്രവർത്തനം,
    കപ്പിത്താൻ നഷ്ട്ടമായ കപ്പലുപോലെ ആടി ഉലയുകയും , നിലക്കാത്ത ആരോപണങ്ങളും ഡയരക്ടരുടെ വിയോഗശേഷം തുടർന്നുവന്ന കേസുകളും ശക്തരായ എതിരാളികളുടെ 
    ഭീഷണികളും , മാനഹാനിയും പതുക്ക പതുക്കെ ഈസ്റ്റ്‌ വെസ്റ്റ് 
    എന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർ ലൈൻ കമ്പനി 
    പ്രവർത്തനം നിലയ്ക്കുകയായിരുന്നു , നിർത്തുകയായിരുന്നു.
    അക്കാലത്ത് എം പി നാരായണ പിള്ള എഴുതിയ ഒരു 
    ലേഖനത്തിൽ, [ആദ്യം കലാകൌമുദിയിൽ വരുകയും പിന്നീടു 
    പുസ്തകം ആകുകയും ചെയ്തു] ബോംബേക്കാരല്ലാത്തതും 
    എന്നാൽ തെക്കേ ഇന്ത്യക്കാരായവരും പ്രത്യേകിച്ച് ,
    മലയാളികളും പിന്നെ, മുസ്ലിമുമായവർക്കു ബോംബയിൽ 
    എയർ ലൈൻസ് പോലുള്ള ഒരു ബിസിനസ് നടത്താൻ 
    ബോംബെക്കാർ അനുവദിക്കില്ല എന്ന് . നാരായണ പിള്ളയുടെ 
    ഈ എഴുത്ത് തന്നയാണ് ഈസ്റ്റ്‌ വെസ്റ്റിന്റെ നേർച്ചിത്രം.

അഭിപ്രായങ്ങളൊന്നുമില്ല: