2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ദുബായ് വിസയ്ക്കായി ഇനി മൊബൈല്‍ ആപ്പിലൂടെ അപേക്ഷിക്കാം..


 Image result for ദുബായ് വിസയ്ക്കായി ഇനി മൊബൈല്‍ ആപ്പിലൂടെ അപേക്ഷിക്കാം



ദുബായ് വിസയ്ക്കായി ഇനി മൊബൈല്‍ ആപ്പിലൂടെ അപേക്ഷിക്കാം..

ദുബായ്: താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലികേഷന്‍ ഇനി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കും. ജി സി സി രാജ്യങ്ങളില്‍ ഇരുന്നു കൊണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യു എ ഇ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് എന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.
ദുബായ് താമസ കുടിയേറ്റ വകുപ്പ് നേരത്തെ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.വിസ പുതുക്കല്‍,വിസ റദ്ദു ചെയ്യല്‍,കുടുംബ വിസ എടുക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനു വേണ്ടിയാണു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
ഇതുവരെയും യു എ ഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ആപ്ലിക്കേഷന്റെ സേവനം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ മറ്റ് ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്കും ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് അല്‍ മര്റിത പറഞ്ഞു.
കഴിഞ്ഞ മാസം മാത്രം മറ്റ് ജി സി സി രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തിയെട്ട് ഓണ്‍ ലൈന്‍ വിസ അപേക്ഷകള്‍ ലഭിച്ചതായും മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് അല്‍ മര്റിത പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: