2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ഹൈബ്രിഡ് വാഹന നഗരമാകാന്‍ ദുബായ് , ഈ വര്‍ഷം ഇരുനൂറിലേറെ ഹൈബ്രിഡ് ടാക്‌സികള്‍...

 haibrid vahana nagaramakan dhubay ,
ഇന്ധനവില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെ ദുബായില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്‌സികള്‍ നിരത്ത് കീഴടക്കുന്നു . ഒന്നിലേറെ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയാണ് പൊതുവെ ഹൈബ്രിഡ് വാഹനങ്ങള്‍ എന്നറിയപ്പെടുന്നത്. കുറഞ്ഞ വേഗത്തിലാണെങ്കില്‍ വൈദ്യുതിയിലാണു വാഹനം ഓടുക. ദുബായില്‍ ഈ വര്‍ഷാവസാനത്തോടെ ഇരുനൂറിലേറെ ഹൈബ്രിഡ് ടാക്‌സികള്‍ ഓടിത്തുടങ്ങും.ഇന്ധനക്ഷമത കൂടിയതും മലിനീകരണം ഉണ്ടാക്കാത്തതുമായ വാഹനങ്ങളാണിത്. ഇത്തരം വാഹനങ്ങള രാജ്യത്തെ ഇന്ധന ചെലവ് വലിയ ഒരു പരിധി വരെ കുറയ്ക്കും. കാര്‍ബണ്‍ മലിനീകരണം പൊതുവെ കുറവാണ് , കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയാണു ഈ വാഹനത്തിന്റെ മറ്റുനേട്ടങ്ങള്‍. ബ്രേക്കിങ് സംവിധാനത്തിനുള്ള അറ്റകുറ്റപ്പണിയും കുറവാണ്. എന്‍ജിന്റെ പ്രത്യേകതകൊണ്ട് മറ്റു വാഹനങ്ങളെ അപേക്ഷിച്ച്‌ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് അപകടസാധ്യത കുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. നഗരത്തില്‍ സാധാരണ കാറുകള്‍ക്കു നൂറു കിലോമീറ്റര്‍ ഓടാന്‍ 12.5 ലീറ്റര്‍ ഇന്ധനം വേണമെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 8.25 ലീറ്റര്‍ മതിയാകും. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച്‌, കാര്‍ബണ്‍ മലിനീകരണം 33% കുറവാണ് . സാധാരണ വാഹനങ്ങള്‍ പ്രതിദിനം 182 കിലോ കാര്‍ബണ്‍ പുറന്തള്ളുമെങ്കില്‍ ഇവയില്‍നിന്ന് 121 കിലോ മാത്രം ആണ് പുറത്തു പോകുന്നത്. വാഹനത്തിനു മറ്റു കാറുകളേക്കാള്‍ ശബ്ദവും കുറവാണ് ദുബായ് നഗരത്തെ ഹരിത നഗരമാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതപദ്ധതികളുടെ ഭാഗമായി കൂടുതല്‍ വാഹനങ്ങള്‍ അവതരിപ്പിക്കും. ഹൈബ്രിഡ് കാരുകല്ക്ക് പുറമേ വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ബസും ദുബായില്‍ ഓടുന്നുണ്ട് 2008 മുതല്‍ ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: