2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്തു....


 Image result for avenues mall in kuwait

സംശയാസ്പദമായ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ട്രോളി ബാഗുമായി അവന്യൂസ് മാളില്‍ എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനകാര്‍ സംശയം പ്രകടിപിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സൗദി രെജിസ്‌ട്രേഷന്‍ ഉള്ള ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ അവന്യൂസ് മാളില്‍ എത്തിയ സൗദി യുവാവിനോട് കയ്യിലുള്ള ട്രോളി ബാഗ് പരിശോധിക്കണം എന്ന് മാളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെതോടെ ഇയാള്‍ ബാഗുമായി കടന്നു കളയുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇയാളെ കണ്ടെത്താനുള്ള അറിയിപ്പ് എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും അയക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സൂക് മുബാറക്കിയയില്‍ വെച്ച്‌ ഇയാളെ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്തു വരികയാണ്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ പൊതു സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജെനറല്‍ അബ്ദുല്‍ ഫതാഹ് അലി ഉത്തരവിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: