2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

വിൻഡോസ്‌ 10ന്റെ പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെ.?

 Image result for windows 10 desktop
വിൻഡോസ്‌ 10ന്റെ പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെ.?
1.പുതിയ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ വായന, മാർക്ക് അപ്, വെബ് ഷെയർ എന്നിവ ലളിതമാക്കുന്നു.
2.ക്രോമിനേക്കാള് വേഗതയേറിയതാണ് കോര്ട്ടാനയുമായി എളുപ്പത്തില് സിങ്ക് ചെയ്യാനാവുമെന്ന സൌകര്യവും എഡ്ജിനുണ്ട്.
3.സ്റ്റാർട്ട് മെനുവിന്റെ തിരിച്ചുവരവോടെ വിൻഡോസ് 10 വേഗമേറിയതാകും.
4.പുതിയ വിൻഡോസ് സ്റ്റോറും വിൻഡോസ് സോഫ്റ്റ് വെയർ ഡവലപ്മെന്റ് കിറ്റും ലഭ്യമാകും.
5.പാസ് വേഡ് ഇല്ലാതെ വേഗത്തിലും സുരക്ഷിതവുമായി ലോഗിൻ ചെയ്യാൻ സാധിക്കുന്ന വിൻഡോസ് ഹലോ.
6.വൈറസ്, മാൽവെയർ, ഫിഷിങ് എന്നിവയിൽനിന്നു സംരക്ഷണമേകുന്ന വിൻഡോസ് ഡിഫെൻഡർ.
7.വിന്ഡോസ് ഫോണുകളില് ഏറെ ആകര്ഷകമായ കോര്ട്ടാന എന്ന ശബ്ദഅധിഷ്ടിത വിര്ച്ച്വല് അസിസ്റ്റന്റ്റ് നിങ്ങളുടെ പീസിയിലേക്കും എത്തുന്നു ഇന്റര്നെറ്റ് സേര്ച്ച് ചെയ്യുവാനും റിമൈന്ഡറുകള് നല്കുവാനും, കീബോര്ഡില് സ്പര്ശിക്കാതെ തന്നെ മെയിലുകള് അയക്കുവാനും ഈ സൗകര്യം ഏറെ ഗുണം ചെയ്യും.
8.മൈക്രോസോഫ്റ്റ് ഫോൺ കംപാനിയൻ ആപ് വിൻഡോസ് 10 ഉപകരണങ്ങളുമായി ആൻഡ്രോയ്ഡ്, ഐ ഫോൺ വിൻഡോസ് ഫോണുകൾ ചേർന്നു പ്രവർത്തിക്കുന്നതിനു സഹായിക്കുന്നു.
9.ആവശ്യമായ കാര്യങ്ങൾ പെട്ടെന്നു കണ്ടുപിടിക്കാൻ സഹായിക്കുന്ന ലൈവ് ടൈലുകളുമുണ്ട്.
10.വിൻഡോസ് 10 ൽ സെക്യൂരിറ്റി അപ്ഡേറ്റുകൾ ഓട്ടമാറ്റിക്കായി ലഭ്യമാകും.
11.ഏറ്റവും പുതിയ ഫീച്ചറുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും സൗജന്യമായി ലഭിക്കും.
12.ഡസ്ക്ക്ടോപ് ടാബ്ലെറ്റ് മോഡുകള്, വിന്ഡോസ്10ല് ഉള്ള കണ്ടിന്വം ഫീച്ചര് ഉപയോഗിച്ച് എളുപ്പത്തില് ഡസ്ക്ക്ടോപ് ടാബ്ലെറ്റ് മോഡുകള് തന്നില് മാറ്റുവാന് സാധിക്കും.
ഇനി നമുക്ക് വിന്‍ഡോസ് 10 ലേക്ക്‌ അപ്‌ഗ്രേഡ് ചെയ്യുന്നത്‌ എങ്ങനെ എന്ന് നോക്കാം...
വിൻഡോസ് 7, 8 ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഹോം, പ്രോ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ( ഗെറ്റ് വിന്‍ഡോസ് 10 ആപ്പ് )വഴി സൗജന്യ അപ്‌ഗ്രേഡ് റിസർവ് ചെയ്യാം .പക്ഷെ വിന്‍ഡോസിന്റെ ശരിയായ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ പറ്റൂ . വ്യാജ വിന്‍ഡോസില്‍ നിന്നാണ് വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതെങ്കില്‍ അത് വിന്‍ഡോസ് കണ്ടുപിടിക്കും.അതുകൊണ്ട് ശരിയായ പതിപ്പ് ഉള്ളവർ മാത്രം അപ്‌ഗ്രേഡ് ചെയ്യുക . ആദ്യം ടാസ്‌ക് ബാറില്‍ വലത്തേ അറ്റത്തുള്ള ചെറിയ വിന്‍ഡോ ഐക്കണില്‍ ക്ലിക് ചെയ്യണം.പിന്നെ ആപ്പ് വിന്‍ഡോയിലെ റിസര്‍വ് യുവര്‍ ഫ്രീ അപ്‌ഗ്രേഡില്‍ ക്ലിക്ക് ചെയ്യണം.റിസര്‍വേഷന്‍ ചെയ്തതിന്റെ കണ്‍ഫര്‍മേഷന്‍ ലഭിക്കാന്‍ മെയില്‍ ഐഡി നല്‍കുക. അപ്‌ഡേറ്റ് ലഭ്യമായാല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.ഒരുവര്‍ഷക്കാലമാണ് ഈ സൗജന്യ ഓഫര്‍ (2015, ജൂലൈ 29 മുതല്‍ 2016 ജൂലൈ 29 വരെ) .
നേരത്തെ വിന്‍ഡോസ് 10 എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നത്. പിന്നീട് വ്യാജന്‍മാരെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ആ തീരുമാനം മൈക്രോസോഫ്റ്റ് മാറ്റി.ഒറിജിനല്‍ പതിപ്പ് ലഭിക്കാന്‍ വിൻഡോസ് 10 ഹോം - 8,000 രൂപയും വിൻഡോസ് 10 പ്രോ - 13,000 രൂപയും ആണ് വില .

അഭിപ്രായങ്ങളൊന്നുമില്ല: