2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

വന്‍കിട 'കള്ളന്‍മാരില്‍' നിന്നും ഋഷിരാജ് സിങ് കെഎസ്‌ഇബിയ്ക്ക് പിരിച്ച്‌ കൊടുത്ത പിഴ എത്രയെന്നറിയാമോ?


 Image result for rishiraj singh kseb

കൊച്ചി: കെഎസ്‌ഇബി ചീഫ് വിജിലന്‍സ് ഓഫീസറായിരിയ്‌ക്കെ എഡിജിപി ഋഷിരാജ് സിങ് പത്ത് മാസം കൊണ്ട് ഏഴ് കോടി രൂപയുടെ വൈദ്യതുതി മോഷണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി മോഷണത്തിന് പിഴയടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ ക്രമിനല്‍ കേസെടുത്തിട്ടുണ്ട്. 2014 സെപ്റ്റംബര്‍ അഞ്ച് മുതല്‍ കഴിഞ്ഞമാസം ഏഴുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏഴ് കോടി 37 ലക്ഷം രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെത്തിയത്. വന്‍കിടക്കാരാണ് മോഷണത്തിന് പിന്നില്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏഴ് കോടി രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെ ആറ് കോടിയോളം രൂപ ഉപഭോക്താക്കള്‍ നല്‍കി. ഒരു കോടി രണ്ട് ലക്ഷം രൂപ പിഴ ഇനത്തില്‍ ഇനിയും കിട്ടാനുണ്ട് എയര്‍ലൈന്‍ കാറ്ററിങ് സ്ഥാപനമായ മുത്തൂറ്റ് സ്‌കൈഷെഫില്‍ ഋഷിരാജ് സിങിന്റെ കാലത്ത് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു പരിശോധനയില്‍ പങ്കെടുത്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ്എന്‍ജിനീയര്‍ക്കും പിന്നീച് സ്ഥലം മാറ്റം സംഭവിച്ചെന്നും വിശദീകരണത്തിലുണ്ട്

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

മ്യൂണിക്കില്‍ സര്‍ഫ് ചെയ്ത് സമയം കളയാം; ദുബായില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ചുറ്റിത്തിരിയാം; എയര്‍ പോര്‍ട്ടുകളിലെ നിങ്ങള്‍ അറിയാത്ത നേരം കൊല്ലികളുടെ കഥ..


 myunikkil sarph cheyth samayam kalayam; dhubayil

വി മാനത്താവളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ പ്രവാസികളായ നമ്മളില്‍പ്പലരുമുണ്ട്. വിമാനം ഇടയ്ക്ക് വൈകിയാല്‍ വിമാനത്താവളങ്ങളില്‍ കുത്തിയിരുന്ന് ഉറങ്ങി നേരം വെളുപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഒരു ദിവസം മുഴുവന്‍ കാണാനുള്ള കാഴ്ചകള്‍ ഉണ്ട് എന്നതാണ് സത്യം. എത്ര വൈകിയാലും ബോറടിക്കാത്ത എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. അത്തരം പ്രധാനപ്പെട്ട ചില വിമാനത്താവളങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ വിമാനത്താവളങ്ങളിലെത്തിയാല്‍ അവിടെനിന്ന് പോകാന്‍ നിങ്ങള്‍ക്ക് തോന്നുകയേയില്ല. വിമാനം കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും. അത്രയ്ക്കും മനോഹരമായ ലോകങ്ങളാണ് ഈ വിമാനത്താവളങ്ങള്‍. ഒരു രാത്രി മുഴുവന്‍ ഇവിടെ തങ്ങേണ്ടിവന്നാലും ഒരു നിമിഷം പോലും മുഷിപ്പ് തോന്നാത്തത്രയും മനോഹരം. 4ഡി സിനിമ മുതല്‍ സ്വിമ്മിങ് പൂളുകളും ഗോള്‍ഫ് കോഴ്‌സുകളും വരെയുള്ള വിമാനത്താവളങ്ങളാണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന് വേദിയായ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം അത്തരത്തിലൊന്നാണ്. മറ്റുള്ള എയര്‍പോര്‍ട്ടുകള്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും കൊണ്ട് നടക്കാന്‍ പറ്റാത്ത നിലയിലാണെങ്കില്‍, ഇഞ്ചിയോണ്‍ വിനോദത്തിന്റെ കേന്ദ്രമാണ്. രണ്ട് സിനിമാ തീയറ്ററുകള്‍, ഏഴ് പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് കോഴ്‌സ്, സംഗീത നൃത്ത കേന്ദ്രം തുടങ്ങി ഇവിടെയില്ലാത്തതൊന്നുമില്ല. ലോകത്തെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി പരിഗണിക്കപ്പെടുന്നത് ഇഞ്ചിയോണാണ്. സിംഗപ്പുരിലെ ചാംഗി വിമാനത്താവളം കാഴ്ചയുടെ മറ്റൊരു ലോകമാണ്. എക്‌സ്‌ബോക്‌സ് 360, പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ മുതല്‍ സിനിമാ കേന്ദ്രങ്ങള്‍ വരെ ഇവിടെയുണ്ട്. റൂഫ് ടോപ്പിലെത്തിയാല്‍ ഒന്നാന്തരം നീന്തല്‍ക്കുളം. ഇനി ഒന്ന് കുളിച്ച്‌ ഉറങ്ങിപ്പോകണമെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. മനസ്സിനെ പിടിച്ചിരുത്തുന്ന പൂന്തോട്ടങ്ങള്‍ ഇതൊരു വിമാനത്തവളമേ അല്ലെന്ന പ്രതീതിയുണ്ടാക്കും. ഹോങ്കോങ് എയര്‍പ്പോര്‍ട്ടില്‍ കാത്തിരിക്കുന്നത് 4ഡി ഐമാക്‌സ് സിനിമാ കേന്ദ്രമാണ്. വിമാനം കാത്തിരിക്കുന്നതിന്റെ മുഷിപ്പില്ലാതെ സിനിമാലോകത്തേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. കമ്ബ്യൂട്ടര്‍ നിയന്ത്രിതമായ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് മുതല്‍ വിവിധ കാഴ്ചകള്‍ ഇവിടെ കാത്തിരിക്കുന്നു. കുട്ടികള്‍ക്കും സമയം പോക്കാന്‍ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. കാടിനുള്ളിലെ വിമാനത്താവളമെന്നാണ് കോലാലംപുര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുന്നത്. 86 ഇനത്തില്‍പ്പെട്ട മരക്കൂട്ടങ്ങള്‍ നിറഞ്ഞ കാടിന് നടവിലാണ് കോലാലംപുര്‍ വിമാനത്താവളം. പ്രകൃതിയുടെ സ്പര്‍ശമറിഞ്ഞ് യാത്രക്കാര്‍ വിശ്രമിക്കാവുന്ന സ്ഥലമാണിത്. 80 മുറികളുള്ള ഹോട്ടലും വിമാനത്താവളത്തിലുണ്ട്. 422 മുറികളുള്ള സമാ-സമാ ഹോട്ടല്‍ തൊട്ടരികിലും. ഗാംബ്ലിങ്ങിന്റെ കേന്ദ്രമാണ് ലാസ് വെഗസ്സ്. അവിടുത്തെ മക്കാരന്‍ വിമാനത്താവളവും മറ്റൊരു ചൂതാട്ട കേന്ദ്രമാണ്. 1234 ഗാംബ്ലിങ് മെഷീനുകളാണ് അവിടെ യാത്രക്കാരുടെ മുഷിപ്പ് അകറ്റാനായി കാത്തിരിക്കുന്നത്. ദുബായ് ലോകത്തിന്റെ വാണിജ്യകേന്ദ്രമാണെങ്കില്‍ വിമാനത്താവളവും അങ്ങനെതന്നെ. 58,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പാണ് ദുബായ് വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളത്തില്‍ സര്‍ഫ് ചെയ്ത് സമയംകളയാന്‍ ഉപാധികളേറെയുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവം വലിയ ബിയര്‍ ഗാര്‍ഡനും മ്യൂണിക്കിലുണ്ട്. കാഴ്ചയുടെ വസന്തത്തിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുന്ന വേറെയും വിമാനത്താവളങ്ങളുണ്ട്. ദോഹ. വാന്‍കുവര്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

പടവുകള്‍ക്ക് വിട; വീടുകളില്‍ ഇനി ലിഫ്റ്റ്..


 padavukalkk vida; veedukalil ini lipht

ബഹുനില വീടുകള്‍ക്ക് ഇനി പടികള്‍ വേണ്ട. ലിഫ്റ്റ് ഉപയോഗിച്ച്‌ മുകളിലേക്കും താഴേക്കും പോകാം. എന്നാല്‍ സാധാരണ നാം കാണുന്നതു പോലുള്ള ലിഫ്‌റ്റോ എസ്‌കലേറ്ററോ അല്ല ഇതിനായി ഉപയോഗിക്കുന്നത്. സ്റ്റാര്‍ ട്രെക് സ്‌റ്റൈല്‍ ലിഫ്റ്റ് എന്ന പുതിയ കണ്ടുപിടുത്തം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വീടിനുള്ളിലെ ഒരു മൂലയില്‍ പരാമവധി സ്ഥലം കുറച്ചാണ് ലിഫ്റ്റിന്റെ നിര്‍മ്മാണം. ഇംഗ്ലണ്ടിലെ ഒരു കമ്ബനിയാണ് ലിഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളിലെ സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്‌ വൃദ്ധര്‍ക്ക് ലിഫ്റ്റ് വളരെ ഉപകാരപ്രദമായിരിക്കും. വൈദ്യുതി ഉപയോഗിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്ത സമയമാണെങ്കില്‍ ബാറ്ററി ഉപയോഗിച്ചും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാം.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍..


 Image result for hajj

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍ ആരംഭിക്കും. ബുക്കിംഗിന്റെ അവസാന തിയ്യതി ആഗസ്ത് 28 ആണ്. ബാങ്ക് വഴിയാണ് ഫീസ് അടക്കേണ്ടത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ള സൗദിയിലെ വിദേശികളും സ്വദേശികളുമായ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ മാസം 16 മുതല് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിമാത്രമെ ഇത്തവണ ബുക്കിംഗ് എടുക്കുകയുള്ളു എന്ന് ഹജജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. localhaju.haj.gov.sa എന്നതാണ് ബുക്ക് ചെയ്യാനുള്ള വെബ് അഡ്രസ്. രാവിലെ എട്ടുമണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. അത്യാവശ്യഘട്ടത്തില്‍ ഹജജ് ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി സാധിക്കും. ഫീസ് അടക്കുന്നതിന് മുമ്ബും ശേഷവും ആഭ്യന്തര മന്ത്രാലയം അനുമതിപത്രം നിരസിക്കുന്ന ഘട്ടത്തിലും പ്രിന്റ് ചെയ്യുന്നതിന് മുമ്ബും ശേഷവും ദുല്‍ഹജ്ജ് ഒന്നിന് ശേഷവും ബുക്കിംഗ് റദ്ദാക്കാനാകും. ഹജജ് സേവന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയിടാന്‍ ഹജജ് മന്ത്രാലയം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലും മറ്റ് സ്ഥലങ്ങളിലും ലഭിക്കുന്ന സേവനങ്ങള്‍ ഈടാക്കുന്ന തുക, വിവിധ കാറ്റഗറിയിലുള്ളവര്‍ക്കുള്ള ഫീസ് തുടങ്ങി മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മൊത്തത്തിലുള്ള പാക്കേജുകളുടെ തുകയും ചില സേവനങ്ങള്‍ക്കു മാത്രമായുള്ള പാക്കേജുകളുടെ വേര്‍തിരിച്ചുള്ള തുകയും വെബ്‌സൈറ്റില് ലഭിക്കും. പുതിയ പരിഷ്‌ക്കരണത്തിലുടെ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ ചതിയില്‍പ്പെടുന്നത് പരമാവധി ഒഴിവാക്കാനാകുമെന്നാണ് ഹജജ് മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍

ഫേസ്‍ബുക്കിന് നിങ്ങളുടെ ഫോണ്‍ നമ്ബര്‍ കൊടുക്കരുത്,ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ....


Image result for facebook number

ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക. എത്ര സുരക്ഷ ഫേസ്‍ബുക്ക് വാഗ്ദാനം ചെയ്താലും നിങ്ങളുടെ മൊബൈല്‍ഫോണ്‍ നമ്ബര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ നമ്ബര്‍ ഫേസ്ബുക്കിലെ സേര്‍ച്ച്‌ ബാറില്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും സ്ഥലവും ചിത്രവുമെല്ലാം കണ്ടുപിടിക്കാന്‍ കഴിയും. ഇത് സൈബര്‍ മേഖലയിലെ കുറ്റവാളികള്‍ക്ക് സഹായമാകുമെന്നും മുന്നറിയിപ്പുണ്ട്. സാള്‍ട്ട് ഏജന്‍സിയിലെ ടെക്നിക്കല്‍ വിഭാഗം തലവന്‍ റെസ മൊയിന്‍ദിനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഫോണ്‍ നമ്ബറുകളിലൂടെ ശേഖരിച്ച ഫേസ്‍ബുക്ക് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് ഡാറ്റകളുമായി മൊയിന്‍ദിന്‍ രംഗത്തെത്തിയിട്ടുമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്‍ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തുന്നതിന് ഒരു കോഡിങ് സ‍്ക്രിപ്റ്റാണ് ഇദ്ദേഹം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷക്കണക്കിന് ഫോണ്‍ നമ്ബറുകള്‍ ഫേസ്ബുക്കിന്റെ ആപ് ബില്‍ഡിങ് പ്രോഗ്രാമി(എപിഐ)ലേക്ക് ഒരുമിച്ച്‌ അയക്കുകയായിരുന്നു. ഇതിനു ശേഷം അദ്ദേഹത്തിന് ഇത്രത്തോളം തന്നെ ഫേസ്‍ബുക്ക് അക്കൌണ്ട് ഉടമകളുടെ വിവരങ്ങള്‍ തടസമില്ലാതെ ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ഫേസ്‍ബുക്ക് അധികൃതരോട് സുരക്ഷാപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രേഡിങ് വെബ്സൈറ്റുകള്‍ക്ക് വന്‍ ലാഭത്തിന് വില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഫേസ്‍ബുക്കിന്റെയും ട്വിറ്റര്‍ അക്കൌണ്ടുകളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനേക്കാള്‍ ലാഭകരമെന്നാണ് സൈബര്‍ സുരക്ഷാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Youtube videos. ..

simsarul haq hudavi: https://www.youtube.com/playlist?list=PLDoPXCB6tkcZ9dNpGXvsa7GcXzgiC3LiE

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളെ ചൂടോടെ സിനിമ കാണിക്കാന്‍ റീല്‍മോങ്ക്.കോം...







Image result for reelmonk
ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളെ ചൂടോടെ സിനിമ കാണിക്കാന്‍ റീല്‍മോങ്ക്.കോം ലാല്‍ ജോസിന്റെ നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, സലിംകുമാറിന്റെ കംപാര്‍ട്ട്‌മെന്റ് തുടങ്ങി 15 സിനിമകളുമായി നിയമാനൃസൃത ഓണ്‍ലൈന്‍ സിനിമാ റിലീസ് പ്ലാറ്റ്‌ഫോമായ റീല്‍മോങ്ക്.കോം പ്രവര്‍ത്തനം തുടങ്ങി പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ സിനിമ ലോകമെമ്ബാടുമുള്ള 25ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ റിലീസ് ചെയ്യാനും പ്രൊമോട്ട് ചെയ്യാനുമാകും കൊച്ചി: ഈയടുത്തിറങ്ങിയ സിനിമകള്‍ നിയമ വിധേയമായി ഓണ്‍ലൈനില്‍ കാണാന്‍ അവസരമൊരുക്കുന്ന സംവിധാനവുമായി ഒരു സംഘം സിനിമാഭ്രാന്തന്മാരായ യുവാക്കള്‍ രംഗത്തു വന്നു. നിര്‍മാതാക്കള്‍ക്ക് സാമ്ബത്തികനേട്ടം ഉറപ്പുവരുത്തിക്കൊണ്ട് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാള സിനിമകള്‍ ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ക്ക് എത്തിക്കുന്ന www.reelmonk.com എന്ന പ്ലാറ്റ്‌ഫോം ഇന്നു (ജൂലൈ 20) മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീല്‍മോങ്ക് പ്രൊമോട്ടര്‍മാര്‍ അറിയിച്ചു. പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ ലോകമെമ്ബാടുമുള്ള 25 ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ തങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാനുള്ള അവസരമാണ് റീല്‍മോങ്ക് ഒരുക്കുന്നത്. തങ്ങളുടെ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്ന് സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ള സുതാര്യമായ ഡാഷ്‌ബോര്‍ഡിലൂടെ മനസ്സിലാക്കാനും അവര്‍ക്ക് കഴിയും. കൊച്ചിയില്‍ നിന്നുള്ള 22-കാരായ മൂന്ന് യുവാക്കളുടെ തലയിലുദിച്ച ആശയമാണ് സിന്‍കോസ് ലാബ്‌സിന്റെ സൃഷ്ടിയായ റീല്‍മോങ്ക്.കോം.
 lokamembadumulla sinimapremikale chudode sinima kanikkan reelmongk.kom
ബ്ലെയ്‌സ് ക്രൗളി, വിവേക് പോള്‍, ഗൗതം വ്യാസ് എന്നിവരാണ് കോംഗ്ലോ വെഞ്ചേഴ്‌സ് പ്രൊമോട്ട് ചെയ്യുന്ന റീല്‍മോങ്കിന്റെ അണിയറശില്‍പികള്‍. 'ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്. സലിംകുമാറിന്റെ കമ്ബാര്‍ട്ട്‌മെന്റ് തുടങ്ങി 15 സിനിമകളുമായി ഞങ്ങള്‍ ഇന്ന് (20/07/15) പ്രദര്‍ശനമാരംഭിക്കുകയാണ്. ഒരു അര്‍ദ്ധരാത്രി ഒരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ക്ലാപ്പടിച്ച ആശയം നിരവധി കട്ടുകള്‍ക്കും ടേക്കുകള്‍ക്കും ശേഷം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്,' റീല്‍മോങ്ക്.കോം സിഇഒ ബ്ലെയ്‌സ് ക്രൗളി പറഞ്ഞു. 'നിയമപ്രകാരമുള്ള ലഭ്യത ഇല്ലാതെ വരുമ്ബോഴാണ് പൈറസിയുണ്ടാകുന്നത്. വളരെ ന്യായമായ നിരക്കില്‍ സിനിമകള്‍ ലഭ്യമാകുമ്ബോള്‍ പൈറസി ഒരു പരിധി വരെ നിയന്ത്രിക്കാനാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിരവധി പേരുടെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ഒരു സിനിമ പിറവിയെടുക്കുന്നത്. പൈറസി, തിയേറ്ററുകളുടെ ദൗര്‍ലഭ്യം തുടങ്ങിയ കാരണങ്ങള്‍ മൂലം അത്തരമൊരു ഉല്‍പ്പന്നം നശിക്കുന്നത് വേദനാജനകമാണ്. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു വേദിയാകാനാണ് റീല്‍മോങ്ക് ആഗ്രഹിക്കുന്നത്,' റീല്‍മോങ്ക്.കോം സിഒഒ വിവേക് പോള്‍ പറഞ്ഞു. റീല്‍മോങ്കില്‍ സിനിമാ പ്രൊഡ്യൂസര്‍മാര്‍ക്ക് തങ്ങളുടെ സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കളിലൂടെ അവര്‍ക്കിഷ്ടമുള്ള രാജ്യത്തെത്തിക്കാന്‍ റീല്‍മോങ്ക് അവസരമൊരുക്കുന്നു,' വിവേക് പറഞ്ഞു. റീല്‍മോങ്കിന്റെ ഉദ്യമത്തെ സംവിധായകന്‍ ലാല്‍ ജോസ് സ്വാഗതം ചെയ്തു. 'യൂറോപ്യന്‍ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ പല മലയാളികളും പറഞ്ഞത് കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്തു തന്നെ അവിടെ റിലീസില്ലാത്തതും ഇന്റര്‍നെറ്റില്‍ നിയമാനുസൃതമായി സിനിമ കാ അവസരമില്ലാത്തതുംകൊണ്ടാണ് പൈറസിക്ക് പിന്നാലെ പോകുന്നതെന്നാണ്,' ലാല്‍ ജോസ് ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ലാല്‍ ജോസിന്റെ നീന എന്ന സിനിമ അമേരിക്ക, സൗദി അറേബ്യ തുടങ്ങി തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ റീല്‍മോങ്ക്.കോമിലൂടെ റിലീസ് ചെയ്യപ്പെടുന്നത്. 'നമ്മുടെ സിനിമാ വിതരണ സമ്ബ്രദായത്തിന്റെ പ്രത്യേകതകള്‍ കാരണം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം അത് കാണാനാഗ്രഹിച്ച മുഴുവനാളുകളിലും എത്തിക്കാനായില്ല. ടെലിവിഷന്‍ ചാനലുകളോ ഡിവിഡി വിതരണക്കാരോ അതില്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും ഈ സിനിമയെപ്പറ്റി കേട്ടറിഞ്ഞ് ഒരുപാട് പേര്‍ സ്റ്റീവ് ലോപ്പസ് കാണാനാഗ്രഹിക്കുന്നുവെന്ന് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരു ഡിജിറ്റല്‍ റിലീസിലൂടെ ഈ ചിത്രം ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ്. ഡിജിറ്റല്‍ റിലീസ് കാണാന്‍ കഴിയുന്ന എല്ലാവരും ഞാന്‍ സ്റ്റീവ് ലോപ്പസ് കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,' ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ സംവിധായകന്‍ രാജീവ് രവി പറഞ്ഞു. ഈ സംരംഭത്തിന്റെ മറ്റൊരു സാധ്യതയാണ് സംവിധായകന്‍ ജയരാജ് ചൂണ്ടിക്കാട്ടുന്നത്. 'മികച്ച ഇതിവൃത്തങ്ങളുടെ വൈവിധ്യം കൊണ്ട് സമ്ബന്നമാണ് മലയാള സിനിമ. ആഗോളതലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മലയാള സിനിമയോടുള്ള താല്‍പര്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടസിനിമ കാണാനുള്ള അവസരമാണ് റീല്‍മോങ്ക്.കോം നല്‍കുന്നത്. അതും സബ്‌ടൈറ്റിലോടു കൂടി,' അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ തുടക്കം ഇനി മിസ് ചെയ്യേണ്ടതില്ല. റീല്‍മോങ്ക് സിനിമാ പ്രദര്‍ശനം നിങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു. ഒരു സിനിമയ്ക്ക് വെറും 180 രൂപ എന്ന നിലയ്ക്ക് തുടങ്ങുന്ന നിരക്കില്‍ മലയാളികള്‍ക്ക് ഏറ്റവും പുതിയ സിനിമ റീല്‍മോങ്കിലൂടെ വീട്ടിലിരുന്ന് തങ്ങളുടെ സൗകര്യത്തിനൊത്ത് കാണാനാകും.

ഇനിമുതല്‍ വാട്‌സ്‌ആപ് കോളുകള്‍ ഫ്രീയല്ല

ഇനിമുതല്‍ വാട്‌സ്‌ആപ് കോളുകള്‍ ഫ്രീയല്ല


 Image result for whatsapp
വാട്‌സ് ആപ്, സ്‌കൈപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള ലോക്കല്‍ കോളുകള്‍ ഉടന്‍ തന്നെ പെയ്ഡ് ആയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച തീരുമാനത്തിന് ഉടന്‍ തന്നെ ട്രായ് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു തരത്തിലുള്ള നിയമന്ത്രണങ്ങളും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് മാറ്റം വരുത്താന്‍ ഏകദേശം ധാരണയായതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മൊബൈല്‍ സേവന ദാതാക്കള്‍ക്ക് പാലിക്കാനായി ചില നിയന്ത്രണങ്ങള്‍ ടെലികോം മന്ത്രാലയം തന്നെ തീരുമാനിച്ചിട്ടുണ്ട്. മൊബീല്‍ സേവനദാതാക്കളും ഈ ആപ്ലിക്കേഷനുകളും നല്‍കുന്ന സേവനം ഒന്നാണെന്നിരിക്കേ മാനദണ്ഡങ്ങളും ഒരുപോലെയാക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. തീരുമാനം നടപ്പിലാക്കിയാല്‍ വിദേശത്തേക്ക് ഈ ആപ്ലിക്കേഷനുകള്‍ വഴി ഫ്രീയായി വിളിക്കാന്‍ കഴിയുകയും ലോക്കല്‍ കോളുകള്‍ക്ക് വിലക്ക് വരികയോ പണം ഈടാക്കുകയോ ചെയ്യാനാണ് തീരുമാനം.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ 10 രൂപയ്ക്ക്..


ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ 10 രൂപയ്ക്ക്

 Image result for google play store
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഇന്ത്യകാര്‍ക്ക് കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി നോട്ടമിട്ടിരിക്കുന്ന ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതോടെ ഗൂഗിള്‍ പ്ലേ ഉപയോഗിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി ഗൂഗിള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഉപയോക്താക്കളെ ഗൂഗിള്‍ പ്ലേയില്‍ കൂടുതല്‍ സജീവമാക്കാനും കൂടുതല്‍ ആപ്പുകളിലേക്ക് അവര്‍ക്ക് കടന്നുചെല്ലാനുള്ള അവസരമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് ഗൂഗിള്‍ ഇപ്പോള്‍. ബിസിനസ് മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂട്ടാനുമുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ആപുകള്‍ 10 രൂപ മുതല്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിള്‍. ജനപ്രിയ ആപ്പുകളും ഗെയിമിങ് ആപ്പുകള്‍ തുച്ഛമായ നിരക്കില്‍ ലഭ്യമാക്കുന്നതോടെ സൗജന്യ ആപ്പുകള്‍ക്ക് ഒപ്പം ഇത്തരം പെയ്ഡ് ആപ്പുകളും കൂടുതല്‍ പേര്‍ ഉപയോഗിക്കുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. കൂടാതെ ഗൂഗിളിന്റെ ഗിഫ്റ്റ് കാര്‍ഡ് സേവനം ഇന്ത്യയിലേക്കും എത്തിക്കാന്‍ പോകുകയാണ്. 500, 1,000, 1,500 രൂപയ്ക്കുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുക. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ തങ്ങളുടെ ആപ്പ് വില്‍ക്കുന്നതിനുള്ള മികച്ച വിപണിയാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. പുതിയ തീരുമാനം വഴി മൊത്തത്തിലുള്ള വരുമാനത്തില്‍ കാര്യമായ മാറ്റം തന്നെ ഉണ്ടാകുമെന്നുമാണ് കമ്ബനിയുടെ വിലയിരുത്തല്‍.

ഹൈബ്രിഡ് വാഹന നഗരമാകാന്‍ ദുബായ് , ഈ വര്‍ഷം ഇരുനൂറിലേറെ ഹൈബ്രിഡ് ടാക്‌സികള്‍...

 haibrid vahana nagaramakan dhubay ,
ഇന്ധനവില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെ ദുബായില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്‌സികള്‍ നിരത്ത് കീഴടക്കുന്നു . ഒന്നിലേറെ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയാണ് പൊതുവെ ഹൈബ്രിഡ് വാഹനങ്ങള്‍ എന്നറിയപ്പെടുന്നത്. കുറഞ്ഞ വേഗത്തിലാണെങ്കില്‍ വൈദ്യുതിയിലാണു വാഹനം ഓടുക. ദുബായില്‍ ഈ വര്‍ഷാവസാനത്തോടെ ഇരുനൂറിലേറെ ഹൈബ്രിഡ് ടാക്‌സികള്‍ ഓടിത്തുടങ്ങും.ഇന്ധനക്ഷമത കൂടിയതും മലിനീകരണം ഉണ്ടാക്കാത്തതുമായ വാഹനങ്ങളാണിത്. ഇത്തരം വാഹനങ്ങള രാജ്യത്തെ ഇന്ധന ചെലവ് വലിയ ഒരു പരിധി വരെ കുറയ്ക്കും. കാര്‍ബണ്‍ മലിനീകരണം പൊതുവെ കുറവാണ് , കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയാണു ഈ വാഹനത്തിന്റെ മറ്റുനേട്ടങ്ങള്‍. ബ്രേക്കിങ് സംവിധാനത്തിനുള്ള അറ്റകുറ്റപ്പണിയും കുറവാണ്. എന്‍ജിന്റെ പ്രത്യേകതകൊണ്ട് മറ്റു വാഹനങ്ങളെ അപേക്ഷിച്ച്‌ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് അപകടസാധ്യത കുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. നഗരത്തില്‍ സാധാരണ കാറുകള്‍ക്കു നൂറു കിലോമീറ്റര്‍ ഓടാന്‍ 12.5 ലീറ്റര്‍ ഇന്ധനം വേണമെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 8.25 ലീറ്റര്‍ മതിയാകും. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച്‌, കാര്‍ബണ്‍ മലിനീകരണം 33% കുറവാണ് . സാധാരണ വാഹനങ്ങള്‍ പ്രതിദിനം 182 കിലോ കാര്‍ബണ്‍ പുറന്തള്ളുമെങ്കില്‍ ഇവയില്‍നിന്ന് 121 കിലോ മാത്രം ആണ് പുറത്തു പോകുന്നത്. വാഹനത്തിനു മറ്റു കാറുകളേക്കാള്‍ ശബ്ദവും കുറവാണ് ദുബായ് നഗരത്തെ ഹരിത നഗരമാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതപദ്ധതികളുടെ ഭാഗമായി കൂടുതല്‍ വാഹനങ്ങള്‍ അവതരിപ്പിക്കും. ഹൈബ്രിഡ് കാരുകല്ക്ക് പുറമേ വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ബസും ദുബായില്‍ ഓടുന്നുണ്ട് 2008 മുതല്‍ ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നു.

ഷാര്‍ജ സ്മാര്‍ട്ടാകുന്നു; വീടുകളിലും കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ വരുന്നു

 Image result for sharja
വൈദ്യുതി ജല ഉപയോഗത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഉത്തമ മാതൃക ആകാന്‍ ഒരുങ്ങുകയാണ് ഷാര്‍ജ. ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗത്തില്‍ ഗണ്യമായ മാറ്റം വരുത്തുകയാണ് ഷാര്‍ജ വാട്ടര്‍ ആന്റ് ഇലക്‌ട്രസിറ്റി വിഭാഗം. പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുമെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു. വെള്ളവും ഊര്‍ജവും പാഴാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി അത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുവാനുള്ള മാര്‍ഗ നിര്‍ദേശം വീടുകളെയും വിദ്യാലയങ്ങളെയും സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്താനാണ് വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായാണ് എമിറേറ്റില്‍ പുതിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ദിവസവും മീറ്ററില്‍ രേഖപ്പെടുത്തുന്ന ഇന്‍ഡക്‌സിന്റെ സഹായത്താല്‍ പാഴാകുന്ന വെള്ളത്തിന്റെയും,വൈദ്യുതിയുടെയും,ഗ്യാസിന്റെയും തോത് അറിയാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ എമിറേറ്റിലെ ചില ഭാഗങ്ങളില്‍ വകുപ്പ് മീറ്റര്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം മേഖലകളിലുള്ള വൈദ്യുതി, ജല ഉപയോഗത്തില്‍ ഗണ്യമായ മാറ്റം പ്രകടമായതിനെ തുടര്‍ന്നാണ് മീറ്റര്‍ എല്ലാ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ഉപകരണം സൗജന്യമായി സ്ഥാപിക്കുമെന്നും പദ്ധതിയുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പള്ളികളില്‍ സ്ഥാപിക്കുന്ന അത്യാധുനിക സംവിധാനത്തിലുള്ള മീറ്റര്‍ കെട്ടിടത്തിലെ ജല-വൈദ്യുതി ഉപയോഗം നിയന്ത്രിക്കും. നമസ്‌കാര സമയത്തിനു ശേഷം അധിക സ്ഥലങ്ങളിലെ വിളക്കുകളുടെയും ശീതീകരണ സംവിധാനത്തിന്റെയും പ്രവര്‍ത്തനം മീറ്റര്‍ നിയന്ത്രിക്കും.

ആലിംഗനം ചെയ്യുന്നത് രോഗങ്ങളകറ്റുമെന്ന് പഠനം


 Image result for ആലിംഗനം ചെയ്യുന്നത് രോഗങ്ങളകറ്റുമെന്ന് പഠനം

 

 

ആലിംഗനംചെയ്യുന്നത് രോഗങ്ങളകറ്റുമെന്ന് പഠനം

കെട്ടിപ്പിടിക്കുന്നത് രോഗങ്ങളെ തടയുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ കാര്‍ണേജ് മെലന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. കെട്ടിപ്പിടിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെട്ടിപ്പിടിക്കുന്നതോടെ ഒരാള്‍ക്ക് മറ്റൊരാളോടുള്ള കരുതലും സ്‌നേഹവും വര്‍ധിക്കും. വളരെ അടുത്ത വ്യക്തികളെ ആലിംഗനം ചെയ്യുന്നത് മാനസിക സുരക്ഷിതത്വവും വിഷാദം പോലുള്ള രോഗങ്ങളെ അതിജീവിക്കാനുള്ള കഴിവും നല്‍കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

അവിഹിത ബന്ധം തുറന്ന് പറഞ്ഞ ഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത സമ്മാനം...

Image result for wedding


ഫൈസാബാദ്: (08.08.2015) ഭാര്യയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്നറിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ എന്ത് ചെയ്യും? ഇക്കാര്യം ഭാര്യ തന്നെ തുറന്നുപറഞ്ഞാലോ? അത്തരമൊരു സംഭവമാണ് യുപിയിലെ ഫൈസാബാദില്‍ നടന്നത്. ഭാര്യ ചന്ദയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ ഫൂല്‍ചന്ദ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച്‌ നല്‍കി. ഇതിനായി ചന്ദയുടെ കുടുംബത്തിലുള്ളവരെ പറഞ്ഞ് സമ്മതിപ്പിച്ചു. ഗ്രാമസഭയിലെ അംഗങ്ങളുമായും ചര്‍ച്ചനടത്തി. ഫൂല്‍ചന്ദുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ചന്ദ തന്റെ ഗ്രാമത്തിലെ സൂരജുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫൂല്‍ചന്ദിനെ വിവാഹം ചെയ്തു. ഏറെ താമസിയാതെ ഫൂല്‍ചന്ദ് ജോലിക്കായി ജലന്ധറിലേയ്ക്ക് പോയി. ഇതിനിടെ ഫൂല്‍ചന്ദിന്റെ നാട്ടില്‍ ഒരു ബന്ധുവിനെ കാണാനെത്തിയ സൂരജ് അപ്രതീക്ഷിതമായി ചന്ദയെ കണ്ടുമുട്ടി. ഇരുവര്‍ക്കിടയില്‍ പ്രണയം വീണ്ടും മൊട്ടിട്ടു. ഇതിനിടെ നാട്ടിലെത്തിയ ഫൂല്‍ചന്ദിനോട് ഭാര്യ ആ വിവരം പറഞ്ഞു. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്. വിവരമറിഞ്ഞ് ഫൂല്‍ചന്ദിന് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു. ഇക്കാര്യം തുറന്നുപറഞ്ഞ ഭാര്യയെ അയാള്‍ അഭിനന്ദിച്ചു. വിവരം ചന്ദയുടെ വീട്ടുകാരെ അറിയിച്ചു. സൂരജിന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. നാട്ടുകൂട്ടത്തേയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി. ഒടുവില്‍ ചന്ദയെ സൂരജിന് വിവാഹം ചെയ്തു കൊടുത്തു. പുനര്‍ വിവാഹിതയായ ഭാര്യയ്ക്ക് ചില സമ്മാനങ്ങളും ഫൂല്‍ചന്ദും കുടുംബവും നല്‍കി.

മുംബയില്‍ ഓടുന്ന ട്രെയിനില്‍ പീഡനശ്രമം: അക്രമിക്കായി തെരച്ചില്‍...


 mumbayil odunna dreyinil peedanashramam: akramikkayi therachil

9 Aug) മുംബയ് : തെക്കന്‍ മുംബയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അക്രമിക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ തുടങ്ങി.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് പൂനെ സ്വദേശിയും എം.ബി.എ ബിരുദധാരിയുമായ ഇരുപത്തിരണ്ടുകാരി അക്രമത്തിനിരയായത്. മലാഡ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവര്‍ ലേ‌ഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു. സുരക്ഷാ ഡ്യൂട്ടിക്ക് ആരുമില്ലാതിരുന്ന ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്ത് നിന്ന യുവതി സഹായത്തിനായി നിലവിളിച്ചപ്പോള്‍ അക്രമി ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തു. അതിനിടെ ട്രെയിന്‍ അടുത്ത സ്റ്റേഷന് സമീപം എത്തിയിരുന്നു. അവിടെ നിറുത്താനായി വേഗത കുറച്ചപ്പോള്‍ അക്രമി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അതിനിടെ, മറ്റ് കമ്ബാര്‍ട്ട്മെന്റുകളില്‍ നിന്ന് ഓടിയെത്തിയ യാത്രക്കാര്‍ യുവതിക്ക് പുതപ്പ് നല്‍കിയ ശേഷം സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സി.സി ടിവിയില്‍അക്രമിയുടെ ദൃശ്യം സ്റ്റേഷനിലെ കാമറകളില്‍ നിന്ന് അക്രമിയുടെ ചിത്രം പൊലീസിന് കിട്ടി. നീല ടി ഷര്‍ട്ടും ചുവന്ന പാന്റ്സുമിട്ട ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്ന് വന്ന് ഒരു ബെഞ്ചില്‍ ഇരിക്കുന്നതാണ് ദൃശ്യം.

ഇന്‍റര്‍നെറ്റിനെ പിടിച്ചുകുലുക്കുന്ന നവദമ്ബതികളുടെ ഡാന്‍സ്..

08 Aug വിവാഹം എന്നത് ആഘോഷം ആണ്, എന്നാല്‍ എല്ലാവരും ആഘോഷിക്കുമ്ബോള്‍ ചിലപ്പോള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലായിരിക്കും വധുവും വരനും എന്ന് ഒരു തമാശയുണ്ട്. അതിന് ഒരു അടിസ്ഥാനവും ഇല്ലെന്നാണ് ഹ്യൂളി സ്മിത്തിന്‍റെയും, ഡേവ് സ്മിത്തിന്‍റെയും വിവാഹ വീഡിയോയിലെ ഈ രംഗങ്ങള്‍ തെളിയിക്കുന്നത്. ഒരാഴ്ചകൊണ്ട് 18 ലക്ഷം പേര്‍ യൂട്യൂബില്‍ കണ്ട ഈ വീഡിയോയില്‍ വധുവും വരനും കളിക്കുന്ന അപ്രതീക്ഷിത ഡാന്‍സ് കാണുക. 


മാരുതി എസ്-ക്രോസ് കേരള വിപണിയിലെത്തി


 Image result for maruti s cross

കേരള വിപണിയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയുടെ ആദ്യ പ്രീമിയം ക്രോസ്-ഓവര്‍, എസ്-ക്രോസ് ഇറങ്ങി. എസ്-ക്രോസ് നല്‍കുന്നത്സെഡാന്റെ യാത്രാസുഖവും എസ്യുവിയുടെ കാഴ്ചപ്പൊലിമയുമാണ്.

 
പുതിയ പ്ളാറ്റ്ഫോമിലാണ് എസ്-ക്രോസ് നിര്‍മിച്ചിരിക്കുന്നത്. 4.3 മീറ്റര്‍ നീളമുള്ള 5 സീറ്റര്‍ ക്രോസ് ഓവറിന് 180 മി.മീ. ആണ് ഗ്രൌണ്ട് ക്ളിയറന്‍സ്. എസ്-ക്രോസിന്റെ കാരക്ടര്‍ കളര്‍ അര്‍ബന്‍ ബ്ളൂ ആണ്. പേള്‍ ആര്‍ക്ടിക് വൈറ്റ്, കഫീന്‍ ബ്രൌണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ കളറുകളിലും ലഭ്യമാണ്. രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് എസ്-ക്രോസിനുള്ളത്. 1.3 ലിറ്റര്‍ 200 ഡിഡിഐഎസ് എന്‍ജിന് 200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുള്ള ഈ വാഹനത്തിന് 23.65 കി.മീ./ലിറ്ററാണ് മൈലേജാണ്.

സിസേറിയനിടെ വയറ്റില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവച്ചു..

 Image result for SURGICAL FAULT
(8 Aug)  19 ദിവസത്തിനു ശേഷം പുറത്തെടുത്തു യുവതിക്ക് അണുബാധ, വയര്‍ പഴുത്തു കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിടെ യുവതിയുടെ ഉദരത്തില്‍ മറന്നുവച്ച സര്‍ജിക്കല്‍ മോപ്പ് പത്തൊന്‍പതാം ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി ഇരവിപുരം നെല്ലിക്കാക്കുഴിയില്‍ ജോര്‍ജി തോമസിന്റെ ഭാര്യ പ്രീതി (32) ആണ് ഡോക്ടറുടെ അനാസ്ഥ കാരണം വേദന തിന്നുന്നത്. അണുബാധയും വയറില്‍ പഴുപ്പുമുണ്ട്. നാഗമ്ബടം എസ്.എച്ച്‌ മെഡിക്കല്‍ സെന്ററിലാണ് സിസേറിയന്‍ നടത്തിയത്. ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോ. ഗിരിജാ കുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ചെറിയ പന്തിനോളം വലിപ്പമുള്ള, പഞ്ഞിയും കോട്ടന്‍തുണിയും ചേര്‍ന്ന വസ്തു പുറത്തെടുത്തത്. കഴിഞ്ഞ 20ന് രാത്രി 8.25 നാണ് പ്രീതിക്ക് സിസേറിയന്‍ നടത്തിയത്. അന്ന് മുറിവ് തുടയ്ക്കാന്‍ ഉപയോഗിച്ച മോപ്പാണ് ഉദരത്തില്‍ മറന്നുവച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ വയറുവേദനയും അസ്വസ്ഥതകളുമുണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ കാര്യമാക്കിയില്ല. പത്തു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത്വീട്ടിലെത്തിയപ്പോഴും പ്രീതിയുടെ അസ്വസ്ഥത തുടര്‍ന്നു. ഇതിനിടെ വയറുവേദന ഗ്യാസ്ട്രബിള്‍ മൂലമെന്ന് കരുതി ഹോമിയോ മരുന്നുകഴിച്ചു. ആശ്വാസം കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ വീണ്ടുമെത്തി. അവി‌ടെ മൂന്നു ദിവസം അഡ്മിറ്റ് ചെയ്ത് വേദന സംഹാരികള്‍ നല്‍കി പറഞ്ഞയച്ചു. കഴിഞ്ഞ 3ന് ചിങ്ങവനം ശ്രീനാരായണ മെഡിക്കല്‍സെന്ററില്‍ നടത്തിയ പരിശോധനയില്‍ വയറുവേദനയുടെ കാരണം അണുബാധയെന്ന് വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അടിവയറ്റില്‍ അസാധാരണമായ ഏതോ വസ്തു കുടുങ്ങിയതായി കണ്ടെത്തി. എം.ആര്‍.ഐ, സി.ടി സ്കാനിംഗുകള്‍ നടത്തിയാണ് വയറ്റില്‍ കുടുങ്ങിയത് സര്‍ജിക്കല്‍ മോപ്പെന്ന് സ്ഥിരീകരിച്ചത്. മോപ്പ് കുടുങ്ങിയ ഭാഗം പഴുപ്പ് ബാധിച്ചതോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. കടുത്ത ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് ജോര്‍ജി തോമസ് പൊലീസില്‍ പരാതി നല്‍കി.

ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ 101ാം വാര്‍ഷികം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡില്‍.....

 Image result for traffic signal in google doodle
ആദ്യത്തെ ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നിരത്തുകളില്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങിയിട്ട് 101 വര്‍ഷം. സിഗ്നല്‍ സംവിധാനത്തിന്റെ 101ാം വാര്‍ഷികം ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ആഘോഷിച്ചിരിക്കുന്നത്. അനിമേഷന്‍ രീതിയിലുള്ള ഡൂഡില്‍ വളരെ രസകരമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ എന്നെഴുതിയ അക്ഷരങ്ങള്‍ പതിച്ച കാറുകളാണ് ഡൂഡിലിലുള്ളത്. 1912 ന് ഉത്താഹ് സാള്‍ട്ട് ലേക്കിലുള്ള ഒരു പൊലീസുകാരനാണ് ആദ്യത്തെ ഇലക്‌ട്രിക് ട്രാഫിക് ലൈറ്റ് വികസിപ്പിച്ചെടുക്കുന്നത്. പച്ചയും ചുവപ്പുമായിരുന്നു പൊലീസുകാരന്‍ വികസിപ്പിച്ച ബള്‍ബുകളുടെയും നിറം. തുടര്‍ന്ന് 1914 ആഗസ്ത് 5ന് അമേരിക്കന്‍ ട്രാഫിക് സിഗ്നല്‍ കമ്ബനി ഒഹിയോയിലുള്ള ക്ലീവാലാന്‍ഡിലെ യുക്ലീഡ് അവന്യൂവിലാണ് ആദ്യത്തെ ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.

ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്തു....


 Image result for avenues mall in kuwait

സംശയാസ്പദമായ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ട്രോളി ബാഗുമായി അവന്യൂസ് മാളില്‍ എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനകാര്‍ സംശയം പ്രകടിപിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സൗദി രെജിസ്‌ട്രേഷന്‍ ഉള്ള ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ അവന്യൂസ് മാളില്‍ എത്തിയ സൗദി യുവാവിനോട് കയ്യിലുള്ള ട്രോളി ബാഗ് പരിശോധിക്കണം എന്ന് മാളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെതോടെ ഇയാള്‍ ബാഗുമായി കടന്നു കളയുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇയാളെ കണ്ടെത്താനുള്ള അറിയിപ്പ് എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും അയക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സൂക് മുബാറക്കിയയില്‍ വെച്ച്‌ ഇയാളെ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്തു വരികയാണ്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ പൊതു സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജെനറല്‍ അബ്ദുല്‍ ഫതാഹ് അലി ഉത്തരവിട്ടു.