2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ 10 രൂപയ്ക്ക്..


ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ 10 രൂപയ്ക്ക്

 Image result for google play store
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഇന്ത്യകാര്‍ക്ക് കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി നോട്ടമിട്ടിരിക്കുന്ന ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതോടെ ഗൂഗിള്‍ പ്ലേ ഉപയോഗിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി ഗൂഗിള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഉപയോക്താക്കളെ ഗൂഗിള്‍ പ്ലേയില്‍ കൂടുതല്‍ സജീവമാക്കാനും കൂടുതല്‍ ആപ്പുകളിലേക്ക് അവര്‍ക്ക് കടന്നുചെല്ലാനുള്ള അവസരമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് ഗൂഗിള്‍ ഇപ്പോള്‍. ബിസിനസ് മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂട്ടാനുമുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ആപുകള്‍ 10 രൂപ മുതല്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിള്‍. ജനപ്രിയ ആപ്പുകളും ഗെയിമിങ് ആപ്പുകള്‍ തുച്ഛമായ നിരക്കില്‍ ലഭ്യമാക്കുന്നതോടെ സൗജന്യ ആപ്പുകള്‍ക്ക് ഒപ്പം ഇത്തരം പെയ്ഡ് ആപ്പുകളും കൂടുതല്‍ പേര്‍ ഉപയോഗിക്കുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. കൂടാതെ ഗൂഗിളിന്റെ ഗിഫ്റ്റ് കാര്‍ഡ് സേവനം ഇന്ത്യയിലേക്കും എത്തിക്കാന്‍ പോകുകയാണ്. 500, 1,000, 1,500 രൂപയ്ക്കുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുക. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ തങ്ങളുടെ ആപ്പ് വില്‍ക്കുന്നതിനുള്ള മികച്ച വിപണിയാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. പുതിയ തീരുമാനം വഴി മൊത്തത്തിലുള്ള വരുമാനത്തില്‍ കാര്യമായ മാറ്റം തന്നെ ഉണ്ടാകുമെന്നുമാണ് കമ്ബനിയുടെ വിലയിരുത്തല്‍.

അഭിപ്രായങ്ങളൊന്നുമില്ല: