2015, മാർച്ച് 26, വ്യാഴാഴ്‌ച

ബീഫ് നിരോധം: മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്

Image result for beef

 മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്




മുംബൈ: ബീഫ് നിരോധനം നടപ്പാക്കിയ മഹാരാഷ്ട്രയില്‍ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തുവെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. ബീഫ് നിരോധിച്ചതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസ് ആണിത്. അറുത്തെന്നു പറയുന്ന 150 കിലോ ഇറച്ചി പൊലീസ് പിടിച്ചെടുത്തു. ആസിഫ് തലാതി, ഹമീദ്,റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഈ മാസം രണ്ടിനാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച്‌ ഉത്തരവിറക്കിയത്. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന വിധമാണ് നിയമം. 1996ല്‍ ബി.ജെ.പി ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമമായത്.

2015, മാർച്ച് 21, ശനിയാഴ്‌ച

മാവോവാദി എന്ന പേരില്‍ അറസ്റ്റ്; കേരള സര്‍ക്കാറിന് നോട്ടീസ്‌


 Image result for മാവോവാദി

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി എന്ന് മുദ്രകുത്തി അറസ്റ്റുചെയ്യുന്നുവെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.ജി.പി. മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരായ തുഷാര്‍ നിര്‍മല്‍ സാരഥിയെയും ജയ്‌സണ്‍ കൂപ്പറെയും യു.എ.പി.എ. നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ച നടപടി സംബന്ധിച്ച വാര്‍ത്തകള്‍ സ്വമേധയാ പരാതിയായി സ്വീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ സദാശിവം കേരളം വിടുന്നു

Image result for ഗവര്‍ണര്‍ സദാശിവം കേരളം വിടുന്നു
കൊച്ചി: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍മാനായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ മെയ് 12 ന് വിരമിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയെ മാത്രമേ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാവൂ എന്നാണ് വ്യവസ്ഥ. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് കമ്മീഷന്‍ ചെയര്‍മാനെ കണ്ടെത്തുക. നിയമനം രാഷ്ട്രപതിയാണ് നടത്തുക. കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടാല്‍ ഗവര്‍ണര്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 2013 ജൂലായ് മുതല്‍ 2014 ഏപ്രില്‍ വരെ ജസ്റ്റിസ് സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. കഴിഞ്ഞ സപ്തംബര്‍ 4-നാണ് തമിഴ്‌നാട് സ്വദേശിയായ അദ്ദേഹത്തെ കേരള ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. ആദ്യമായിട്ടാണ് സുപ്രീംകോടതിയിലെ ഒരു മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ തന്നെ വിശ്രമ ജീവിതം നയിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജസ്റ്റിസ് സദാശിവത്തെ കേന്ദ്രം പരിഗണിക്കുന്നതായി കേട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'മാതൃഭൂമി'യോട് പറഞ്ഞു. പുതിയ പദവി സ്വീകരിച്ച്‌ അദ്ദേഹം ഡല്‍ഹിക്ക് പോയാല്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രേഷ്ഠനായ ന്യായാധിപന്‍ കൂടിയാണ് അദ്ദേഹം. സര്‍ക്കാരുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് പോകുന്നത് നമുക്ക് വലിയ നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി


 Image result for aadhar

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങള്‍ കോടതി നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ ബോധിപ്പിച്ചു. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയയ്ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പല ദക്ഷിണേന്ത്യാ സംസ്ഥാനങ്ങളിലും അധികാരികള്‍ കാര്‍ഡ് ചോദിക്കുന്നെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുപോലും ആധാര്‍ ആവശ്യപ്പെടുന്ന പ്രശ്‌നം മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും ഉന്നയിച്ചു. കേസ് ഇനി ജൂണില്‍ പരിഗണിക്കും. 2013 സപ്തംബറിലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. സബ്‌സിഡികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അന്ന് കോടതിയെബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ കാര്‍ഡിന് നിയമപരമായ അടിത്തറയില്ലെന്ന് വ്യക്തമാക്കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.

ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് സ്തീധനനിരോധന നിയമം

Image result for സ്തീധനനിരോധന നിയമം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് സ്ത്രീധനനിരോധന നിയമമാണെന്ന് കേന്ദ്രം. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പത്തുശതമാനവും വ്യാജമാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി. അക്കാരണത്താല്‍ നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ആലോചിക്കുകയാണ്. നിയമത്തിലെ ജാമ്യമില്ലാ വ്യവസ്ഥയാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമായും അത് എടുത്തുമാറ്റാനാണ് തീരുമാനം. പുതുക്കുന്ന നിയമത്തില്‍ ആരോപണം കള്ളമെന്ന് തെളിഞ്ഞാല്‍ 15,00 രൂപവരെ പിഴ ഈടാക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതല്‍ സ്ത്രീധനക്കേസ് ദുരുപയോഗം ചെയ്തിട്ടുള്ളത്. പട്ടികയില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്.

2015, മാർച്ച് 6, വെള്ളിയാഴ്‌ച

രാജി വയ്ക്കാന്‍ കെജ്‍രിവാള്‍ തന്നോട് ആവശ്യപ്പെട്ടതായി ശാസിയ ഇല്‍മി

 raji vaykkan kejrival thannod aavashyappettathayi shasiya
രാജി സംബന്ധിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി ശാസിയ ഇല്‍മി. രാജി വയ്ക്കാന്‍ കെജ്‍രിവാള്‍ തന്നോട് ആവശ്യപ്പെട്ടതായി ശാസിയ പറഞ്ഞു. അതുകൊണ്ടാണ് എഎപിയില്‍ നിന്നും രാജി വച്ചത്. എഎപിയില്‍ സത്യത്തിന് വേണ്ടി ചിലര്‍ പൊരുതുന്നതില്‍ സന്തോഷമുണ്ടെന്നും ഇല്‍മി പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്രത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് 'ഇന്ത്യയുടെ മകളു'ടെ സംവിധായിക

inthyan sarkkar abhiprayasvathanthrathin thadassam nilkkunnuvenn 'inthyayude
ഡല്‍ഹി കൂട്ടബലാ‍ത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയെ ന്യായീകരിച്ച്‌ ബിബിസി രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്രത്തിന്​തടസം നില്‍ക്കുന്നുവെന്ന് ഡോക്യുമെന്ററിയുടെ സംവിധായിക ലെഡ്​ലി ഉഡ്വിന്‍. ബലാത്സംഗത്തെ ന്യായീകരിക്കുന്ന പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. കുറ്റകൃത്യങ്ങളോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതികരണമാണ്​ഡോക്യുമെന്ററിയിലൂടെ പറയുന്നത്​. എന്നാല്‍ കാര്യങ്ങള്‍ നിരോധത്തില്‍ വരെയെത്തി. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് നിയമനടപടികള്‍ പോലും നേരിടേണ്ടിവന്നു. നിയമ നടപടികളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും ലെഡ്​ലി ഉഡ്വിന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്​നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകവ്യാപകമായി ഇത്​നിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ നിയമപരമല്ലെന്നാണ്​ഇവരുടെ ആരോപണം. പ്രതിയായ മുകേഷ്​സിങിനോട്​അനുകമ്ബ തോന്നേണ്ട യാതൊന്നും ഡോക്യുമെന്ററിയിലില്ലെന്നും അവര്‍ പറഞ്ഞു. വാണിജ്യ ആവശ്യത്തിന്​അഭിമുഖം ഉപയോഗിക്കരുതെന്ന ഉടമ്ബടിയിലാണ്​തീഹാര്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്​. ഇത്​ഉഡ്​‍വിന്‍ ലംഘിക്കുകയായിരുന്നുവെന്നാണ്​ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ താന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്ന് ഉഡ്​വിന്‍ പറയുന്നു. 16 മണിക്കൂര്‍ എടുത്ത അഭിമുഖത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ്​കണ്ടതെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ കോടതി തനിക്ക്‌ അനുകൂലമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. 3 ലക്ഷത്തോളം പേര്‍ ഡോക്യുമെന്ററി കണ്ടതായും ഇതില്‍ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും ബിബിസി സ്ഥിരീകരിച്ചു. ലോകവനിതാദിനത്തോടനുബന്ധിച്ച്‌ ഞായറാ‍ഴ്ച ലോകവ്യാപകമായി സംപ്രേഷണം ചെയ്യാനിരിക്കുകയാണ്​. ഇത്​തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങിക്ക‍ഴിഞ്ഞു.

ഇസ്രായേല്‍ നികുതിപ്പണം തടഞ്ഞു; സുരക്ഷാ സഹകരണത്തില്‍നിന്ന് പിന്മാറുമെന്ന് ഫലസ്തീന്‍


 israyel nikuthippanam thadanyu; suraksha sahakaranathilninn pinmarumenn

ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണത്തില്‍ നിന്ന് പിന്മാറുമെന്ന് ഫലസ്തീന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ ഫലസ്തീന്​നല്‍കാനുള്ള നികുതിപ്പണംതടഞ്ഞുവെച്ചതിനെത്തുടര്‍ന്നാണ്​നടപടി. വെസ്റ്റ്ബാങ്കിലെ സുരക്ഷാ ചുമതല ഇസ്രയേല്‍ സൈന്യവും ഫലസ്തീന്‍ അതോറിറ്റി പൊലീസും സംയുക്തമായാണ്​നിര്‍വഹിക്കുന്നത്​. ഗസ്സയില്‍ ഫലസ്തീനികളും ഇസ്രയേല്‍ സേനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും വെസ്റ്റ്ബാങ്ക് ഏറെക്കുറെ സമാധാനപരമായി നിലനില്‍ക്കുന്നത്​ഫലസ്തീന്‍ പൊലീസിന്റെ സഹകരണം കൊണ്ടാണ്​. എന്നാല്‍ ഈ സഹകരണം ഇനി തുടരാനാവില്ലെന്ന് വെസ്റ്റ്ബാങ്കിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ഫലസ്തീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറിയിച്ചു. ഫലസ്തീന്​അവകാശപ്പെട്ട നികുതി പങ്കില്‍ കുടിശ്ശിക വരുത്തിയതിന്​പ്രതികാരമായാണ്​ഈ നടപടി. 127 മില്യണ്‍ ഡോളറാണ്​നികുതിയിനത്തില്‍ ഇസ്രയേല്‍ ഫലസ്തീന്​കൊടുത്തുതീര്‍ക്കാനുള്ളത്​. ഫലസ്തീന്​സ്വതന്ത്രരാഷ്ട്ര പദവിക്കായി പ്രസിഡന്റ് മഹ്മൂദ്​അബ്ബാസ്​ഐക്യരാഷ്ട്രസഭയെ സമീപിച്ചതില്‍ പ്രകോപിതരായ ഇസ്രയേല്‍ നികുതിപ്പണം തടഞ്ഞു വെക്കുകയായിരുന്നു. ഫലസ്തീന്‍ ബജറ്റിന്റെ മുക്കാല്‍ പങ്കും നിറവേറുന്നത്ഈ നികുതിപ്പണം ഉപയോഗിച്ചാണ്​. നികുതിപ്പണം മുടങ്ങിയതോടെ നേരത്തെ തന്നെ പ്രതിസന്ധിയിലുള്ള ഫലസ്തീന്റെ സാമ്ബത്തിക സ്ഥിതി കൂടുതല്‍ മോശമായി. സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള വേതനമുള്‍പ്പെടെ താളം തെറ്റി. സുരക്ഷാ സഹകരണം നിര്‍ത്തിവെക്കുന്നത്​അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താനാണ്​വെസ്റ്റ്ബാങ്കിന്റെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് മഹ്മൂദ്​അബ്ബാസിന്റെ നിലപാട്​നിര്‍ണായകമാകും. സുരക്ഷാസഹകരണത്തില്‍ നിന്ന് ഫലസ്തീന്‍ പിന്മാറുന്നത്​ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷക്ക്‌ ഭീഷണിയാണെന്നതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇക്കാര്യം ഗൗരവത്തോടെയാണ്​കാണുന്നത്​.

നിയമസഭ വളയാന്‍ ഇടത് തീരുമാനം


 niyamasabha valayan idath theerumanam

കെ.എം മാണിയെ ബജറ്റ്​അവതരിപ്പിക്കുന്നതില്‍ നിന്ന്​തടയണമെന്ന്​എല്‍.ഡി.എഫ്​നേതൃത്വം ഗവര്‍ണ്ണറോടാവശ്യപ്പെട്ടു. ഗവര്‍ണ്ണറെ നേരില്‍ക്കണ്ടാണ്​എല്‍.ഡി.എഫ്​നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്​. ബജറ്റ്​അവതരണ ദിവസം നിയമസഭ വളയാനും എല്‍.ഡി.എഫ്​തീരുമാനിച്ചു. മൂന്ന്​കാര്യങ്ങളാണ്​എല്‍.ഡി.എഫ്​നേതൃത്വം ഗവര്‍ണ്ണറുമായുള്ള കൂടിക്കാ‍ഴ്ചയില്‍ ഉന്നയിച്ചത്​. കോ‍ഴ ആരോപണ വിധേയനായ മന്ത്രി കെ.എം മാണി ബജറ്റ്​അവതരിപ്പിക്കുന്നത്​തടയുക. മാണിയെ മന്ത്രിസഭയില്‍നിന്ന്​മാറ്റി നിര്‍ത്തുക, ബജറ്റ്​കോ‍ഴയുമായി ബന്ധപ്പെട്ട്​രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക. പ്രശ്നത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന്​ഗവര്‍ണ്ണര്‍ ഉറപ്പ്​നല്‍കിയതായി കൂടിക്കാ‍ഴ്​ചക്ക്‌ ശേഷം വിഎസ്​അച്യുതാനന്ദന്‍ പറഞ്ഞു. ബജറ്റ്​അവതരണ ദിവസം നിയമസഭക്കകത്തും പുറത്തും പ്രതിരോധം തീര്‍ക്കാന്‍ ഇന്ന്​ചേര്‍ന്ന എല്‍ഡിഎഫ്​യോഗവും തീരുമാനിച്ചു.സംസ്ഥാനവ്യാപകമായി ബജറ്റ്​ദിനം പ്രക്ഷോഭം സംഘടിപ്പിക്കും. സമരം നിയന്ത്രിക്കുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനുമായി ഉപസമിതിയും എല്‍.ഡി.എഫ്​രൂപീകരിച്ചിട്ടുണ്ട്.​

2015, മാർച്ച് 4, ബുധനാഴ്‌ച

കരാര്‍ പുതുക്കുന്നു; ആക്കുളത്തെ ടോള്‍ കൊള്ള തുടരും

Image result for akkulam
തിരുവനന്തപുരം: കഴക്കൂട്ടംകോവളം ബൈപ്പാസില്‍ ആക്കുളത്തെ ടോള്‍ കൊള്ള തുടരും. അടുത്ത സാമ്ബത്തികവര്‍ഷം ടോള്‍പ്പിരിവിന് അനുമതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 2004 മുതല്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയിട്ടും ഇതുവരെ പാലം കെട്ടിയതിന് മുടക്കിയ തുക മുതലായില്ലെന്നാണ് സര്‍ക്കാര്‍ഭാഷ്യം. 17 കോടി പലിശ സഹിതം തിരിച്ചുകിട്ടണം. ഇതുവരെ കിട്ടിയത് 12 കോടി രൂപയാണെന്ന് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനര്‍ത്ഥം ടോള്‍പ്പിരിവ് തുടരുമെന്നാണ്. നാലുവരിപ്പാത വരുമ്ബോള്‍ ടോള്‍ ഇരട്ടിയാക്കുമെന്ന ഭീഷണിയുമുണ്ട്. കഴിഞ്ഞവര്‍ഷം 2.98 കോടി രൂപയ്ക്കാണ് ടോള്‍ പിരിവിന് കരാര്‍ നല്‍കിയത്. ഈ വര്‍ഷം അത് ഉയരും. ദിവസം 80,000 രൂപയ്ക്കുമേല്‍ പ്രതിദിനവരുമാനം ടോള്‍പ്പിരിവിലൂടെ ഉണ്ടാകുന്നുണ്ട്. മൊത്തവിലസൂചികയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തുവകുപ്പ് കണക്കാക്കുന്ന പ്രത്യേക സൂചിക അടിസ്ഥാനമാക്കിയാണ് ടോള്‍ നിശ്ചയിക്കുന്നത്. കഴിഞ്ഞ സൂചിക 7.08 ആയിരുന്നു. ഇത് 7.50 ആയാല്‍ കാര്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് വാഹനങ്ങള്‍ക്ക് 10 രൂപ നല്‍കേണ്ടിവരും. ടോള്‍പ്പിരിവിന് വീണ്ടും കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇതിന്റെ അന്തിമരൂപരേഖയും തയ്യാറാക്കി. ഇനി ടെന്‍ഡര്‍ നടപടികളിലേക്കാണ് കടക്കേണ്ടത്. മാര്‍ച്ച്‌ അവസാനത്തിനുമുമ്ബ് പുതിയ കരാര്‍ നല്‍കിയേക്കും. ടോള്‍പ്പിരിവിനെതിരെ നിരവധി പരാതികളും ആക്ഷേപങ്ങളുമുണ്ടായെങ്കിലും പിരിവ് അതേപടി തുടരുകയാണ്. െറസിഡന്റ്‌സ് അസോസിയേഷനുകളും കഴക്കൂട്ടത്തെ വിവിധ സംഘടനകളും ടോള്‍പ്പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതേസമയം, ടോള്‍പ്പിരിവ് നീട്ടിക്കൊണ്ടുപോകുന്നതിനുപിന്നില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ടോള്‍പ്പിരിവിനുള്ള അടിസ്ഥാന തുക നിശ്ചയിക്കുന്നത്. എന്നാല്‍, കരാറുകാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ വാഹനങ്ങളുടെ എണ്ണം കുറച്ചുകാണിക്കുകയാണ്. ടെക്‌നോസിറ്റിയുടെ രണ്ടാംഘട്ട വികസനം ഉള്‍പ്പെടെയുള്ളവ നടക്കുമ്ബോള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണമുണ്ട്. കരാര്‍ തുക കുറയുന്നത് കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് നേട്ടമാകും. കരാറുകാര്‍ ലേലത്തുക പൂര്‍ണമായും അടയ്ക്കാതെപോയ സംഭവങ്ങളുമുണ്ട്. എന്നാല്‍, അവര്‍ക്കെതിരെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. കാര്‍, ടാക്‌സി, ജീപ്പ്, ഓട്ടോ തുടങ്ങിയ 7000 ലൈറ്റ് വാഹനങ്ങള്‍ ഒരു ദിവസം ടോള്‍ വഴി കടന്നുപോകുന്നുണ്ടെന്നാണ് ഔദ്യോഗിക രേഖ. ഇതില്‍ 2500 വാഹനങ്ങള്‍ മടങ്ങിപ്പോകുന്നുണ്ട്. 1000ല്‍ താഴെ ഭാരം കുറഞ്ഞ വാണിജ്യവാഹനങ്ങളും ഇതില്‍പ്പെടും. ട്രക്ക്, ബസ് വിഭാഗങ്ങളിലായി 442 ഉം, മള്‍ട്ടി ആക്‌സില്‍ ഗണത്തില്‍പ്പെട്ട 25 വാഹനങ്ങളും ദിവസും ടോള്‍ ഗേറ്റ് പിന്നിടുന്നുണ്ട്. എന്നാല്‍, ഇതില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ നേട്ടമുണ്ടാകുന്നത് കരാറുകാര്‍ക്കാണ്. 2000ലാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നാല് വര്‍ഷത്തിനുശേഷമാണ് ടോള്‍പ്പിരിവ് ആരംഭിച്ചത്. ഏഴര രൂപ മുതല്‍ 33 രൂപ വരെയാണ് ടോള്‍നിരക്ക്. ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നില്ലെങ്കില്‍ കഴക്കൂട്ടത്തെ കൊള്ളപ്പിരിവ് തുടരാനാണ് സാധ്യത.

12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ്

12 rupa varshika preemiyathil randu lakshathinde
പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന എന്ന പേരില്‍ 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ അപകട മരണ ഇന്‍ഷ്വറന്‍സ്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ അടല്‍ പെന്‍ഷന്‍ യോജന എന്ന പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയും വിഭാവനം ചെയ്യുന്നു. പ്രകൃതിക്ഷോഭ, അപകട മരണ ഇന്‍ഷ്വറന്‍സിന് രണ്ടു ലക്ഷം രൂപയുടെ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന എന്ന പേരില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. പ്രതിവര്‍ഷം 330 രൂപയാണ് ഇതിന്റെ പ്രീമിയം. പട്ടികജാതി വികസനത്തിന് 30,851 കോടി രൂപയും പട്ടിക വര്‍ഗ വികസനത്തിന് 19,980 കോടി രൂപയും നീക്കിവച്ചു. വനിതാ സുരക്ഷയ്ക്കും ക്ഷേമ പദ്ധതികള്‍ക്കുമായി 79,258 കോടി രൂപയാണു ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തീവ്രവാദികളുടേതെന്ന് മുഖ്യമന്ത്രി


 bajat avatharippikkan anuvadhikkillenna nilapad theevravadhikaludethenn mukhyamanthri

തിരുവനന്തപുരം: കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തീവ്രവാദികളുടേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നിലപാട് സ്വീകരിക്കുന്നവരുടെ നില മോശമാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കെ.എം മാണിക്കെതിരെ പ്രതിപക്ഷം സമരം തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് സമരമല്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യം നടപ്പാക്കാന്‍ പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ട്. ആയുര്‍ ദൈര്‍ഘ്യം ഉയര്‍ന്ന സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 56 ആയി തുടരുന്നതില്‍ വിരോധാഭാസമുണ്ട്. പക്ഷേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ യുവാക്കളില്‍ അമര്‍ഷമുണ്ടാകും. പി.എസ്.സി സെക്രട്ടറി നിയമന തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ 1996ലെ പി.എസ്.സിയുടെ വിവാദ സര്‍ക്കുലര്‍ മാറ്റേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതം മാറിയ പട്ടിക ജാതിക്കാര്‍ക്ക് ഇളവ് നല്‍കുന്ന 1996 ലെ പി.എസ്.സി സര്‍ക്കുലര്‍ മാറ്റേണ്ടതില്ല. ജനസമ്ബര്‍ക്ക പരിപാടി ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 11 വരെ നടത്തും. കരുതല്‍ 2015 എന്നാണ് പരിപാടിയുടെ പേര്.സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേന്ദ്രം ഉയര്‍ത്തിയെങ്കിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിര്‍ത്തിയതും കേന്ദ്രവിഹിതം കുറയ്ക്കുന്നതും സംസ്ഥാനത്തിന് ഗുണകരമല്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമെന്ന ചിരകാല ആവശ്യം നടപ്പായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തിയതോടെ തമിഴ്‌നാട് വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു

mullapperiyar jalanirapp uyarthiyathode thamizhnad vaidhyuthi ulpadhanam
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. 13 ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് തമിഴ്‌നാട് ലോവര്‍ക്യാംപ് പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഏഴു ലക്ഷം മില്ല്യണ്‍ യൂണിറ്റ് കൂടുതലാണ് ഇത്തവണത്തെ ഉല്‍പ്പാദനം. കനത്ത തുലാവര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ ഇരുപത്തിയൊന്നാം തീയതി പുലര്‍ച്ചെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തി. 142 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാട് വെള്ളം കൊണ്ടു പോയിത്തുങ്ങിയത്. തുടക്കത്തില്‍ സെക്കന്റില്‍ 1400 ഘനയടിയായിരുന്നത് പിന്നീട് രണ്ടായിരത്തോളമായി വര്‍ദ്ധിപ്പിച്ചു. ഒപ്പം ലോവര്‍ക്യാംപിലെ നാലു ജനറേറ്ററുകളില്‍ മൂന്നെണ്ണവും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. 35 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകളാണ് ലോവര്‍ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ ശേഷി 42 മെഗാവാട്ട് അക്കി ഉയര്‍ത്തിയിരുന്നു. ഒരെണ്ണത്തിന്റ ശേഷി കൂട്ടുന്നതിനുള്ള പണികള്‍ നടക്കുകയാണ്. 420 കോടി രൂപ മുടക്കിയാണ് ഈ പണികള്‍ നടത്തുന്നത്. ജലനിരപ്പ് ഉയര്‍ത്തുകയും വൈദ്യുതി നിലയത്തിന്റെ ശേഷികൂട്ടുകയും ചെയ്തതിലൂടെയാണ് ഉല്‍പ്പാദനം 13 ലക്ഷം മില്ല്യണ്‍ യൂണിറ്റാക്കി വര്‍ദ്ധിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ആറു ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. വൈദ്യുതി നിലയം നവീകരിക്കാന്‍ ചെലവായ തുക തിരികെ ലഭിച്ചതായാണ് തമിഴ്‌നാട് വൈദ്യുതി വകുപ്പിന്റെ കണക്ക്. ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നിട്ടും തമിഴ്‌നാട് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ല. സെക്കന്റില്‍ 250 ഘനയടി വെള്ളം വീതമാണിപ്പോള്‍ തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഇതുപയോഗിച്ച്‌ ഒരു ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജലനിരപ്പ് 110 അടിയിലെത്തുന്നതു വരെ ഇതു തുടരാനാണ് തമിഴ്‌നാടിന്റെ തീരുമാനം

നിസാമുമായി ഡിജിപിക്ക് നേരിട്ട് ബന്ധം, തെളിവുകള്‍ നാളെ കൈമാറും: പി സി ജോര്‍ജ്ജ്


നിസാമുമായി ഡിജിപിക്ക് നേരിട്ട് ബന്ധം, തെളിവുകള്‍ നാളെ കൈമാറും: പി സി ജോര്‍ജ്ജ്

കോട്ടയം: ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ട്. തെളിവുകള്‍ നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറും. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടു. നിസാമിനെ രക്ഷിക്കണമെന്ന് ഡിജിപി നേരിട്ട് നിര്‍ദ്ദേശം നല്‍കി. ഡിജിപിയും നിസാമും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്.

2015, മാർച്ച് 3, ചൊവ്വാഴ്ച

സൌദി വനിതകള്‍ ബിസിനസ്സിലേക്ക് തിരിയുന്നു

saudhi vanithakal bisinassilekk thiriyunnu
സൗദി വനിതകള്‍ ഓഫീസ്​ജോലികളെ മാത്രം ആശ്രയിക്കുന്ന കാലം മാറുന്നു. വിദ്യാസമ്ബന്നരായ പുതിയ തലമുറ ഓഫീസ്​വിട്ട് വ്യവസായ രംഗത്തേക്ക്‌ കടക്കാന്‍ ധൈര്യം കാണിക്കുന്നതാണ്​റിപ്പോര്‍ട്ടുകള്‍. സ്വകാര്യ മേഖലയില്‍ വിവിധ വ്യവസായ പദ്ധതികളാണ്​സൗദി സ്ത്രീകള്‍ ഏറ്റെടുത്ത് നടത്തുന്നത്​. സ്വകാര്യ മേഖലയില്‍ വിവിധ വ്യവസായ പദ്ധതികളാണ് സൗദി സ്ത്രീകള്‍ ഏറ്റെടുത്തു നടത്തുന്നത്. പെര്‍ഫ്യും ഫാക്ടറികള്‍ സ്ഥാപിച്ചു നടത്തുന്ന വനിതാ സംരംഭകരാണ് ഈ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വനിതാ തൊഴിലന്വേഷകര്‍ സ്വകാര്യ മേഖലയില്‍ എല്ലാ രംഗങ്ങളിലും സജീവമാകണമെന്ന സൗദി സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചു കൂടിയാണ് വനിതാ തോഴിലന്വേഷകര്‍ വ്യവസായ സംരംഭങ്ങളിലേക്കു പ്രവേശിക്കുന്നത്. യൂണിവേഴ്‍സിറ്റി ബിരുദം നേടിയവരാണ് യുവതികളായ സംരംഭകരില്‍ അധികവും. പെര്‍ഫ്യൂം ഫാക്ടറികള്‍ക്ക് പുറമേ സ്ത്രീകളുടെ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ മേഖല തുടങ്ങിയ രംഗങ്ങളിലും വനിതാ സംരംഭകര്‍ പുതിയ ചരിത്രം രചിക്കുന്നുണ്ട്. വിദ്യസമ്ബന്നരായ പുതിയ തലമുറയിലെ യുവതികള്‍ ഓഫീസ് ജോലികള്‍ക്ക് കാത്തിരിക്കാതെ വ്യവസായ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തനുണര്‍വ് പകരുമെന്നാണ് സാമ്ബത്തിക വിദഗ്ദര്‍ കരുതുന്നത്. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായകരമാകും. വനിത സംരംഭകരെ ആകര്‍ഷിക്കുന്ന നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.