2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

വനിതകള്‍ക്ക് ഓണ്‍ലൈനില്‍വിജയകഥകള്‍ പങ്കുവെയ്ക്കാം .........

Image result for women online
കൊച്ചി: ഓണ്‍ലൈന്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഇബേ ഇന്ത്യ, ഷീ മീന്‍സ് ബിസിനസ് എന്ന പരിപാടിക്ക് തുടക്കമിട്ടു. പ്രമുഖ മീഡിയാ പ്ലാറ്റ് ഫോമായ ്യീൗൃേെീൃ്യ.രീാന്റെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയില്‍ വനിതാ സംരംഭകര്‍ക്ക് അവരുടെ വിജയകഥകള്‍ ഓണ്‍ലൈനായി പങ്കുവയ്ക്കാം.

വനിതാ സംരംഭകര്‍ക്ക് അവരുടെ വിജയ കഥകള്‍ ചെറിയ ലേഖനമായോ, വീഡിയോ, ഓഡിയോ ക്ലിപ്പായോ അയയ്ക്കാം. ആറ് പേര്‍ക്ക് അവരുടെ സംരംഭകത്വ മികവ് ്യീൗൃേെീൃ്യ.രീാ വഴി ലോകത്തെ അറിയിക്കാം.

സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ംംം.ലയമ്യ.ശില്‍ സൗജന്യ ലിസ്റ്റിംഗും ലഭിക്കും. ആഗസ്റ്റ് 15 വരെ ഓണ്‍ലൈന്‍ വനിതാ സംരംഭകര്‍ക്ക് അവരുടെ കഥകള്‍ പങ്കുവെയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.വലൃ.്യീൗൃേെീൃ്യ.രീാ

വിജയഗാഥകള്‍ പുതിയ വനിതാ സംരംഭകര്‍ക്ക് പ്രചോദനമേകുമെന്ന് ഇബേ ഇന്ത്യ മാര്‍ക്കറ്റിംഗ് മേധാവി ശിവാനി സൂരി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: