2015, ജനുവരി 31, ശനിയാഴ്‌ച

കുട്ടികള്‍ വേണ്ടാത്തവര്‍ സെക്‌സിലേര്‍പ്പെടരുത്: ശങ്കരാചാര്യ


 kuttikal vendathavar seksilerppedaruth: shangkaracharya
ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) പെണ്‍ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണം അബോര്‍ഷനുകള്‍ നിയമാനുസൃതമാക്കിയതിനാലാണെന്ന് ശങ്കരാചാര്യര്‍. കുട്ടികളെ ആവശ്യമില്ലാത്തവര്‍ സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് മാസത്തെ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷനുകള്‍ അനുവദനീയമാക്കിയിരിക്കുന്ന ഇന്ത്യ സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ പോലും ഇത് അനുവദിച്ചിട്ടില്ലെന്നും അബോര്‍ഷനുകള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷയായിരുന്നു നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍ ഭ്രൂണഹത്യ നടത്തുന്നവര്‍ അബോര്‍ഷന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. കുട്ടികള്‍ വേണ്ടാത്തവര്‍ ബ്രഹ്മചര്യം സ്വീകരിക്കട്ടെ ശങ്കരാചാര്യ പറഞ്ഞു. നേരത്തേ വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് പത്ത് കുട്ടികളെയെങ്കിലും പ്രസവിച്ച്‌ നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് ശങ്കരാചാര്യ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. SUMMARY: Legal sanction to abort is responsible for female foeticide in India, a top Hindu seer said on Saturday, calling for a ban on medicaltermination of pregnancies and suggesting that people abstain from having sex if they didn't want children.

ലൈംഗിക ചുവയുള്ള പരാമര്‍ശം: കുമാര്‍ ബിശ്വാസിനെതിരെ കിരണ്‍ ബേദി പരാതി നല്‍കി


 

ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് കുമാര്‍ ബിശ്വാസ് പരാമര്‍ശം നടത്തിയത്. പരാതിയില്‍ കെജ്രിവാളിനെതിരേയും കുമാര്‍ ബിശ്വാസിനെതിരേയും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കുമാര്‍ ബിസ്വാസ് ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും. താന്‍ കിരണ്‍ ബേദിയെ ബഹുമാനിക്കുന്ന ആളാണെന്നും ദീദി എന്നാണ് ഇപ്പോഴും വിളിക്കാറുള്ളതെന്നും ബിശ്വാസ് പറഞ്ഞു. നേരത്തെ റാലിയ്ക്കിടെ കുമാര്‍ ബിശ്വാസ് നടത്തിയത് അശ്ലീല ചുവയുള്ള ചില പരാമര്‍ശമാണെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും കിരണ്‍ ബേദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മൂന്ന് കുട്ടികളെ പീഡിപ്പിച്ച വീഡിയോ എഡിറ്റര്‍ പിടിയില്‍


 munn kuttikale peedippicha veediyo editar pidiyil

രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയും ലൈംഗികമായി പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍. സിനിമാരംഗത്തെ വീഡിയോ എഡിറ്ററായ അരുണ്‍ പാട്ടീലാണ് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ അറസ്‌റ്റിലായത്. അരുണ്‍ പാട്ടീലിന്റെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന അഞ്ചും ഏഴും വയസുള്ള കുട്ടികളെ മധുര പലഹാരങ്ങള്‍ തരാമെന്ന് പറഞ്ഞ് സ്വന്തം ഫ്ലാറ്റില്‍ കൊണ്ടു പോയി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച്‌ ആണ്‍കുട്ടികള്‍ സംശയകരമായി പെരുമാറുന്നത് കണ്ട് അമ്മായി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. മാതാപിതാക്കള്‍ നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലില്‍ അരുണ്‍ പാട്ടീല്‍ തങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് പൊലീസ് വ്യാഴാഴ്ച പാട്ടീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റിലെ ഒരു പെണ്‍കുട്ടിയും പരാതിയുമായി രംഗത്ത് വന്നത്. മൂന്ന് കുട്ടികളെയും വൈദ്യ പരിശോധനയ്ക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പാട്ടീലിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവാഹമോചിതനായ ഇയാള്‍ ഒറ്റയ്ക്കാണ് താമസം.

ഫോക്‌സ്വാഗണ്‍ 93,500 കാറുകള്‍ തിരിച്ചു വിളിക്കുന്നു


മുംബൈ: ഫോക്‌സ് വാഗണും ഉപകന്പനികളും വിപണിയിലെത്തിച്ച 93,500 കാറുകള്‍ ലോകമെന്പാടും തിരിച്ചു വിളിക്കുന്നു. തിരിച്ചുവിളിക്കുന്ന കൂട്ടത്തില്‍ ഫോക്‌സ്വാഗണിന്‍റെ ഉപകന്പനികളായ ഓഡിയുടെയും പോര്‍ഷെയുടെയും കാറുകളും ഉള്‍പ്പെടും. തിരിച്ചുവിളിക്കുന്ന കാറുകളിലെല്ലാം സമാനമായ മൂന്നു ലിറ്റര്‍ വി 6 എഞ്ചിനാണു ഘടിപ്പിച്ചിട്ടുള്ളത്‌. കാറുകളുടെ ഫ്യുവല്‍ ഇന്‍ജെക്‌റ്റര്‍ റെയ്‌ലുകളും സീലുകളും സൗജന്യമായി മാറ്റി നല്‍കുമെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്‌. ലോകമെന്പാടുമുള്ള ഓഡിയുടെ 80,000 കാറുകള്‍ ഇതിനകം തിരിച്ചു വിളിച്ചുകഴിഞ്ഞു. അയല്‍ രാജ്യമായ ചൈനയില്‍ നടപടി തുടങ്ങിക്കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇതു സംബന്ധിച്ച്‌ വ്യക്‌തത ഇനിയും വന്നിട്ടില്ല. ഓട്ടത്തിനിടയില്‍ വിറയല്‍ കൂടുതലായി അനുഭവപ്പെടുന്നു എന്ന പരാതിയും ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ്‌ കാറുകള്‍ തിരിച്ചു വിളിക്കുന്നതെന്നാണു കന്പനിയുടെ വിശദീകരണം. ഇന്ധനത്തിന്‍റെ മണം പരക്കുന്നുവെന്ന കാറുടമകളുടെ പരാതിയെത്തുടര്‍ന്നു രണ്ടു വര്‍ഷമായി കന്പനി പ്രശ്‌നം നിരീക്ഷിക്കുകയായിരുന്നു.

രണ്ടുവട്ടം ജനനേന്ദ്രിയം നഷ്‌ടപ്പെട്ടയാള്‍ക്ക്‌ പോണ്‍ സിനിമയില്‍ അവസരം


ലണ്ടന്‍: ഭാര്യ രണ്ടുവട്ടം ജനനേന്ദ്രിയം മുറിച്ചു കളഞ്ഞ ഫാന്‍ ലുങ്കിന്‌(32) അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ അവസരവുമായി സിനിമാ കന്പനി. ആഴ്‌ചകള്‍ക്ക്‌ മുന്പാണ്‌ ചൈനക്കാരനായ ഫാന്‍ ലുങ്കിന്‌ തന്‍റെ ജനനേന്ദ്രിയം രണ്ടുവട്ടം നഷ്‌ടമായത്‌. 21 കാരിയുമായുള്ള ഫാന്‍ ലുങ്കിന്‍റെ ബന്ധം കണ്ടെത്തിയതാണ്‌ ഭാര്യയെ ചൊടിപ്പിച്ചത്‌. ഭര്‍ത്താവ്‌ തന്നെ വഞ്ചിക്കുന്നത്‌ തിരിച്ചറിഞ്ഞ യുവതി ഉറങ്ങിക്കിടന്ന ലുങ്കിന്‍റെ ജനനേന്ദ്രിയം കത്രിക ഉപയോഗിച്ച്‌ മുറിച്ച്‌ കളയുകയായിരുന്നു. രക്‌തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ ശസ്‌ത്രക്രീയയിലൂടെ മുറിഞ്ഞുപോയ ജനനേന്ദ്രിയം ആശുപത്രി അധികൃതര്‍ ഇയാളില്‍ തുന്നിച്ചേര്‍ത്തു. എന്നാല്‍ പിന്മാറാന്‍ യുവതി തയ്യാറായിരുന്നില്ല. വീട്ടിലെത്തിയ യുവാവിന്‍റെ മുറിയില്‍ ഒളിച്ച്‌ കയറിയ ഇവര്‍ വീണ്ടും ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ഇത്തവണ ശസ്‌ത്രക്രിയയ്‌ക്ക് അവസരം കൊടുക്കാതെ മുറിച്ചെടുത്ത ഭാഗം ജനാലവഴി വലിച്ചെറിയാനും യുവതി മറന്നില്ല. സംഭവത്തില്‍ ലുങ്കിനെ ആശ്വസിപ്പിച്ച പോ
ചെയ്യുകയായിരുന്നു. ഇയാളെയും 21 കാരിയായ കാമുകിയെയും ഒരുമിപ്പിച്ചാണ്‌ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്‌. തീരുമാനം ലുങ്ക്‌ അംഗീകരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.


കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്‌.ആര്‍.ടി.സിയുടെ ഈ സൗജന്യം ലഭിക്കുക. ഇതോടെ ടൗണ്‍ ടു ടൗണ്‍ ഒഴികേയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ്‌ ലഭിക്കും. മാര്‍ച്ച്‌ 31 വരെയാണു കാര്‍ഡിന്‍റെ കാലാവധി. അടുത്ത അധ്യയനവര്‍ഷം വീണ്ടും പുതുക്കണം. നിലവില്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡ്‌ വാങ്ങേണ്ടതില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൗജന്യം ഇന്നുമുതല്‍ നടപ്പാക്കാന്‍ മാനേജ്‌മെന്‍റ്‌ നിര്‍ദേശം നല്‍കി. എന്നാല്‍ നിലവില്‍ കണ്‍സഷന്‍ ടിക്കറ്റ്‌ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമാത്രമേ സൗജന്യയാത്രയുടെ ഫലം ലഭിക്കൂവെന്നാണു വിവരം. നിലവില്‍ കണ്‍സഷന്‍ ടിക്കറ്റ്‌ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ കാര്‍ഡിന്‍റെ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക്‌ പത്തു രൂപയടച്ച്‌ സൗജന്യകൂപ്പണ്‍ വാങ്ങിയാല്‍ മതിയാകും. പുതിയ അപേക്ഷകരെ സൗജന്യയാത്രക്കാരുടെ പരിധിയില്‍ഉള്‍പ്പെടുത്തുമോയെന്ന്‌ കെ.എസ്‌.ആര്‍.ടി മാനേജ്‌മെന്‍റ്‌ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

മുകേഷും സരിതയും കുടുംബ കോടതിയില്‍


 

കൊച്ചി: ദിലീപ് -മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് തൊട്ടുപിന്നാലെ നടന്‍ മുകേഷും സരിതയും ശനിയാഴ്ച എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി.വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കാണ് ഇവരെത്തിയത്. വിവാഹമോചന നടപടി കോടതിയില്‍ പൂര്‍ത്തിയായത് താന്‍ അറിഞ്ഞിട്ടില്ലെന്നും വിധി പുന:പരിശോധിക്കണമെന്നുമാണ് സരിതയുടെ ആവശ്യം. സ്വത്തുതര്‍ക്കത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും അവ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. മുകേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. മുകേഷ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ സരിത ഹാജരാവാത്തതിനെ തുടര്‍ന്ന് 2012 ലാണ് കോടതി വിവാഹമോചനം നല്‍കിയത്. തനിക്ക് നോട്ടീസ് കിട്ടിയില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിവാഹ മോചനം നല്‍കിയതെന്നും സരിത ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ കേസില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിയാതെ വന്നതിനെ തുടര്‍ന്ന് കുടുംബ കോടതി ജഡ്‌ജി പി.മോഹന്‍ദാസ് കഴിഞ്ഞ കേസ് മാറ്റിവയ്‌ക്കാന്‍ ആഗസ്‌റ്റ് 27 ന് ഉത്തരവിട്ടിരുന്നു.

വിസ്മയം കൊതിച്ചെത്തിയവര്‍ നിരാശരായി

 
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിസ്മയം കൊതിച്ചെത്തിയവര്‍ക്ക് നിരാശമാത്രം. മൈതാനം നിറഞ്ഞിരുന്ന കാണികള്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങ് കൊഴുക്കുന്നതനുസരിച്ച്‌ വേദി വിടുന്ന കാഴ്ചയായിരുന്നു. ആരാധാകരെ ആകര്‍ഷിച്ച ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സംസാരിച്ചില്ല. സച്ചിനിരുന്ന സ്ഥലത്ത് വെളിച്ചവും ഉണ്ടായിരുന്നില്ല. സച്ചിനെ കാണാനും അദ്ദേഹം പറയുന്നത് കേള്‍ക്കാനും കാത്തിരുന്നവര്‍ നിരാശരായി മടങ്ങി. കേരളത്തിന്റെ തനത് കലാപരിപാടിയുണ്ടായിരുന്നെങ്കിലും മട്ടന്നൂരിന്റെ പഞ്ചവാദ്യം മാത്രമാണ് മികച്ച നിലവാരം പുലര്‍ത്തിയത്. അതാകട്ടെ സംസ്ഥാനത്തിന് പുറത്തുനിന്നുളളവര്‍ക്ക് ആസ്വാദ്യമായി തോന്നിതയുമില്ല. ഇരുപത് കോടി രൂപ മുടക്കി അരങ്ങേറിയ പരിപാടിയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. പരിപാടിയുടെ അവസാനത്തെ ഇനമായ ലാലിസത്തിനാകട്ടെ കാണികളും ഉണ്ടായിരുന്നില്ല. രാത്രി ഒന്‍പതിന് ശേഷം അരങ്ങേറിയ ലാലിന്റെ പരിപാടിയും അതുകഴിഞ്ഞ് നടന്ന ഗാനമേളയും കാണാനും കേള്‍ക്കാനും സ്റ്റേഡിയത്തില്‍ ആരുമുണ്ടായിരുന്നില്ല. ഉദ്ഘാടന ചടങ്ങിലെ പാസ് വിതരണത്തിലെ അപാകതകള്‍ മൂലം പലര്‍ക്കുംപരിപാടിക്കെത്താനായില്ല. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ കസേരകളേറെയായിരുന്നു.

സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്ന ആപ്പുമായി ഗൂഗിള്‍


 sambhashanangal thathsamayam paribhashappeduthunna aappumayi gugil

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിനു പിന്നാലെ, സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷനുമായി ഗൂഗിളും രംഗത്ത്. ആന്‍ഡ്രോയ്ഡ് ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ മൈക്രോസോഫ്റ്റ് സ്‌കൈപ്പ് സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തുന്ന പ്രോഗ്രാം ഇറക്കിയിരുന്നു. സംസാര ഭാഷ മനസിലാക്കുകയും പ്രമുഖ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തി അതിന്റെ ടെക്സ്റ്റ് അവതരിപ്പിക്കുകയുമാണ് ഗൂഗിള്‍ ആപ്പ് ചെയ്യുക. സംഭാഷണങ്ങള്‍ വേഗത്തില്‍ പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ 2013 ല്‍ അറിയിച്ചിരുന്നു. ഇതുകൂടാതെ റോഡുകളിലെ സൈന്‍ ബോര്‍ഡിലെ വിവരങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷനും ഗൂഗിള്‍ അടുത്തുതന്നെ അവതരിപ്പിക്കും. വിദേശങ്ങളിലെ സൈന്‍ ബോര്‍ഡുകള്‍ ഫോണില്‍ ചിത്രീകരിച്ചാല്‍ സ്‌ക്രീനില്‍ അതിന്റെ പരിഭാഷ കാണിക്കും എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും

ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും




തിരുവനന്തപുരം: ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും ഉള്‍പ്പെടുത്തി. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച്‌ മറ്റ് ഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്യാം. എന്നാല്‍ തര്‍ജമ കൃത്യമല്ല എന്ന പരിമിതി ഗൂഗിള്‍ ട്രാന്‍സ്ലേറ്റിനുണ്ട്. കേരള ഈസ് മൈ സ്റ്റേറ്റ് എന്ന് ഇംഗ്ലീഷിലെഴുതിയാല്‍ കേരളം എന്റെ സ്ഥിതി എന്നാകും ഗൂഗിള്‍ പരിഭാഷപ്പെടുത്തുക. പുതിയതായി 10 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ തര്‍ജമ ചെയ്യുന്ന ഭാഷകള്‍ 90 ആയി. ഇതുവഴി 20 കോടി ആളുകള്‍ക്ക് തര്‍ജ്ജമ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗൂഗിളിന്റെ കണക്ക്.

വിമിയോ ഉള്‍പ്പടെ 32 വെബ്‌സൈറ്റുകള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് ചെയ്തു


 

ന്യൂഡല്‍ഹി: ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് 32 ഓളം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു. വിമിയോ, ഗിറ്റ്ഹബ് തുടങ്ങിയ സൈറ്റുകളും ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളിലുള്‍പ്പെടുന്നു. യുട്യൂബ് പോലെ വീഡിയോ ഹോസ്റ്റാണ് വിമിയോ. ഗിറ്റ്ഹബ് പ്രോഗ്രാമിംഗ് കോഡ് ഷെയര്‍ ചെയ്യുന്നതിനും ഹോസ്റ്റ് ചെയ്യുന്നതിനുമായി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ഉപയോഗിക്കുന്ന സൈറ്റാണ്. ഡിസംബര്‍ 16 ന് പുറത്തുവിട്ട ഉത്തരവനുസരിച്ചാണ് നടപടി. ഇതുപ്രകാരം 32 ഓളം സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നു. വിമിയോയ്ക്കും ഗിറ്റ്ഹബിനും പുറമേ പേസ്റ്റ്ബിന്‍,ആര്‍ക്കൈവ് ഡോട്ട് ഓര്‍ജി,പേസ്റ്റി,ക്രിപ്റ്റ് ബിന്‍ തുടങ്ങിയവയും ബ്ലോക്ക് ചെയ്ത സൈറ്റുകളിലുള്‍പ്പെടുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉത്തരവ് ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവില്‍ പറയുന്നു. ഇതാധ്യമായല്ല നിരുപദ്രവകരമായ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത്. നേരത്തേ നിസ്സാരമായ പരാതിയുടെ പേരില്‍ ഒരു കൂട്ടം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ളതീരുമാനം അവിശ്വസനീയവും ഏകപക്ഷീയവുമാണെന്ന് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചു. .

ഫെയ്‌സ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കണമെന്ന് ആവശ്യം


 

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കണമെന്ന് ആവശ്യം. പുതുവര്‍ഷത്തില്‍ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനായി ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളിലാണ് ഈ ആവശ്യമുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരു വ്യക്തിയെ കണ്ടെത്താനും സൗഹൃദം പങ്കിടാനും ആളുകളെ പ്രേരിപ്പിക്കുന്നതിനായി 24 മണിക്കൂര്‍ നേരത്തേക്ക് ഫെയ്‌സ്ബുക്ക് സെറ്റ് അടക്കണമെന്നാണ് ആവശ്യം. ഭൂരിഭാഗം നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി നല്‍കിയ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ ഉപഭോക്താക്കളും മുന്നോട്ടുവെച്ച മറ്റൊരു നിര്‍ദ്ദേശം

തമിഴില്‍ അഭിനയിക്കാന്‍ മഞ്ജുവിന് സൂര്യയുടെ ക്ഷണം


 

ചെന്നൈ:മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്ന മഞ്ജുവാര്യര്‍ ഭാഷയുടെ അതിര്‍വരമ്ബുകള്‍ ഭേദിക്കുന്നു. ഇനി തമിഴ് സംസാരിക്കുന്ന മഞ്ജുവിനെ പ്രേക്ഷകര്‍ക്ക് കാണാം. തമിഴകത്തെ സൂപ്പര്‍ താരം സൂര്യയാണ് മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്. മഞ്ജുവിനെക്കുറിച്ച്‌ നേരത്തേ അറിയാമെങ്കിലും മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു' കണ്ടതിന് ശേഷമാണ് സൂര്യയ്ക്ക് ഇങ്ങനെയൊരു ആശയമുണ്ടായത്. ഉടന്‍ തന്നെ മഞ്ജുവിനെ വിളിച്ച്‌ തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചു. മഞ്ജു സമ്മതിച്ചതോടെ പിന്നെയെല്ലാം വേഗത്തിലായി. ഇതാദ്യമാണ് മഞ്ജു തമിഴില്‍ അഭിനയിക്കുന്നത്.ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. സെപ്തംബറില്‍ 'രണ്ടാമൂഴ'ത്തില്‍ മഞ്ജു അഭിനയിക്കും. സൂര്യയുടെ നായികയായല്ല മഞ്ജു എത്തുക. എന്നാല്‍ അതിശക്തമായ കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ കാത്തിരിക്കുന്നത്.ഈ സിനിമയുടെ സംവിധായകനായി മുരുഗദോസിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമയെ കുറിച്ചുള്ള എല്ലാ വിവരവും അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. വിഷുവിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അതേസമയംവെങ്കിട്പ്രഭു സംവിധാനം ചെയ്യുന്ന സൂര്യയുടെ മാസ് എന്ന സിനിമ ഉടന്‍ തിയേറ്ററില്‍ എത്തും. നയന്‍താരയാണ് നായിക. ജയറാം, സമുദ്രകനി, പാര്‍ത്ഥിപന്‍, റിയാസ്ഖാന്‍, പ്രേംജി അമരന്‍ ഉള്‍പ്പെടെ വന്‍താരനരിതന്നെയുണ്ട്. സൂര്യമഞ്ജുവാര്യര്‍ സിനിമയിലും വന്‍താരനിരയുണ്ട്.പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്ക് എത്തിയത്. ഈ സിനിമയുടെ തമിഴ്പതിപ്പ് ഇപ്പോള്‍ ഒരുങ്ങുകയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ സൂര്യയുടെ ഭാര്യ ജ്യോതികയാണ് എത്തുക. തെലുങ്ക് പതിപ്പിലും ജ്യോതികയാണ് നായിക. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. ഇനിയും പേരിടാത്ത ഈ സിനിമ വിഷുവിന് തിയേറ്ററില്‍ എത്തും.

സൗദി അറേബ്യ പിടിച്ചടക്കുമെന്ന് ഐഎസ് ഭീഷണി


 

വാഷിംഗ്ടണ്‍: സൗദി അറേബ്യയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി. ഇത് സംബന്ധിച്ച്‌ പറയുന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടു. ഇറാഖിലും സിറിയയിലുമുള്ള സൗദി സ്വദേശികളായ ഐഎസ് തീവ്രവാദികളാണ് വീഡിയോ പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘടനയോട് അനുഭാവമുള്ള സൗദി സ്വദേശികളോട് രാജ്യത്തിനകത്തുനിന്ന് യുദ്ധം ചെയ്യാനും തീവ്രവാദികള്‍ ആഹ്വാനം ചെയ്യുന്നു. മിഡില്‍ ഈസ്റ്റിലെ സമ്ബന്ന രാഷ്ട്രമായ സൗദി അറേബ്യ പിടിച്ചടക്കാനുള്ള ഐഎസ് തീവ്രവാദികളുടെ ആഗ്രഹമാണ് ഭീഷണിയിലൂടെ പ്രകടമാകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പൊതുമാപ്പ്: സൗദിയില്‍ പ്രവാസികള്‍ക്കും ആഹ്ലാദം


 

റിയാദ്: സൗദി അറേബ്യയില്‍ പുതിയ ഭരണാധികാരി സല്‍മാന്‍ രാജകുമാരന്റെ പ്രഖ്യാപനങ്ങള്‍ പ്രവാസികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചത് മലയാളികളടക്കം സൗദിയിലെ ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പ്രയോജനപ്പെടും. തടവുകാരുടെ മേലുള്ള അഞ്ചുലക്ഷം റിയാല്‍ വരെയുള്ള പിഴകള്‍ ഒഴിവാക്കി നല്‍കാനും സാമ്ബത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ ബാധ്യതകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വീട്ടാനുമാണ് രാജകല്‍പന. പൊതുമാപ്പ് നടപ്പാക്കുന്നതോടെ നിരവധി തടവുകാര്‍ മോചിതരാകും. പൊതുമാപ്പില്‍ വിട്ടയക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തും. അതേസമയം മുമ്ബ് ഒരിക്കല്‍ പൊതുമാപ്പിലൂടെ മോചിതരായി വീണ്ടും കടക്കെണിയില്‍ കുടുങ്ങി ജയിലിലായവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാവില്ല. പൊതുമാപ്പ് ഊര്‍ജ്ജിതമായി നടപ്പാക്കി തടവുകാരെ മോചിപ്പിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ഹംസി വ്യക്തമാക്കി. തീര്‍ത്തും ജനപ്രിയമായ പ്രഖ്യാപനങ്ങളാണ് സല്‍മാന്‍രാജാവ് നടത്തിയിരിക്കുന്നത്. സര്‍ക്കാല്‍ ജീവനക്കാര്‍ക്കുംസ്‌റ്റൈപ്പന്റും ധനസഹായവും അധികമായി നല്‍കാനും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സാഹിത്യക്ലബ്ബുകള്‍ക്കും ഒരു കോടി റിയാല്‍ വീതം സഹായം നല്‍കും. സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കും വന്‍ ധനസഹായങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ രാജകല്‍പനകളില്‍ സൗദിയിലെ വിദേശികളും സ്വദേശികളും ഒരു പോലെ സന്തുഷ്ടരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ രാജകല്‍പനകളെ അനുകൂലിച്ച്‌ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഉണ്ടായത്. പുതിയ പ്രഖ്യാപനങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ തെരുവുകളില്‍ നിരവധി പേര്‍ തെരുവുകളിലിറങ്ങി.

'ബോളിവുഡ് സ്റ്റൈലില്‍' സ്ത്രീകളെ പിന്തുടര്‍ന്ന ഇന്ത്യക്കാരനെ വെറുതെ വിട്ടു


 

മെല്‍ബണ്‍: ബോളിവുഡ് സിനിമകളുടെ 'പ്രചോദനത്തില്‍' ഇഷ്ടം പിടിക്കാന്‍ രണ്ട് യുവതികളുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയ ഇന്ത്യക്കാരനെ കോടതി വെറുതെവിട്ടു. സന്ദേശ് ബലിഗ എന്ന യുവാവിനെയാണ് അദ്ദേഹത്തിന്‍െറ സാംസ്കാരിക പശ്ചാത്തലം കണക്കിലെടുത്ത് ഹൊബാര്‍ട്ട് മജിസ്ട്രേറ്റ് വെറുതെവിട്ടത്. ബോളിവുഡ് സിനിമകളുടെ തെറ്റായ സ്വാധീനത്തിലാണ് യുവതികളെ പിന്തുടര്‍ന്നതെന്ന ബലിഗയുടെ വാദമാണ് കോടതി അംഗീകരിച്ചത്. 2012-13 വര്‍ഷങ്ങളില്‍ ബലിഗ ഒരു യുവതിയെ 18 മാസവും മറ്റൊരു യുവതിയെ നാലുമാസവും പിന്തുടര്‍ന്നിരുന്നു. തുടര്‍ച്ചയായി പിറകെ നടക്കുകയും അഭ്യര്‍ഥന നടത്തുകയും ചെയ്താല്‍ ക്രമേണ യുവതിയുടെ പ്രണയം സ്വന്തമാക്കാന്‍ കഴിയുമെന്ന ചിന്ത ഹിന്ദി സിനിമകളില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്ന് ബലിഗ കോടതിയില്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ യുവാവിനെ സംബന്ധിച്ച്‌ തികച്ചും സാധാരണമായ ഒരു പ്രവൃത്തിയാണ് താന്‍ നടത്തുന്നതെന്നും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുമെന്ന് ബലിഗ കരുതിയിരുന്നില്ളെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഗ്രെഗ് ബാണ്‍സ് വാദിച്ചു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് നല്ലനടപ്പിന്‍െറ നിബന്ധന വെച്ചാണ് മജിസ്ട്രേറ്റ് മൈക്കല്‍ ഹില്‍ബലിഗയെ വെറുതെവിടാന്‍ തീരുമാനിച്ചത്. യുവാവ് സ്വയം കുറ്റമേറ്റതും വിധി അനുകൂലമാകുന്നതില്‍ നിര്‍ണായകമായി. മൂന്നുവര്‍ഷം മുമ്ബ് അക്കൗണ്ടിങ്ങ് വിദ്യാര്‍ഥിയായാണ് ബലിഗ ആസ്ട്രേലിയയില്‍ എത്തിയത്.

ഫെയര്‍ മീറ്ററിനൊപ്പം ടിക്കറ്റ് പ്രിന്‍ററും; മുജീബിന്‍െറ ഓട്ടോക്ക് പുതിയ വഴി


 pheyar meetarinoppam dikkat prindarum; mujeebinera ottokk

മഞ്ചേരി: ടിക്കറ്റ് സംവിധാനം ഓട്ടോറിക്ഷയില്‍ പ്രായോഗികമാണെന്ന് സ്ഥാപിക്കുകയാണ് മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ ട്രഷററുമായ മുജീബ്റഹ്മാന്‍ പത്തിരിയാല്‍. ഫെയര്‍ മീറ്ററും ടിക്കറ്റ് പ്രിന്‍ററും ഓട്ടോയില്‍ സ്ഥാപിച്ച്‌ ഇത് നിയമാനുസൃതമാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനെ ബോധ്യപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് മുജീബ്. സാധാരണ ഉപയോഗിക്കുന്ന ഫെയര്‍ മീറ്റര്‍ തന്നെയാണ് മുജീബ് റഹ്മാന്‍െറ ഓട്ടോറിക്ഷയിലും. ഇത് നിര്‍മിക്കുന്ന കമ്ബനിയുമായി ബന്ധപ്പെട്ട് യാത്രക്കാരന് അറിയേണ്ട മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് അനുബന്ധ പ്രിന്‍ററും ഘടിപ്പിച്ചിരിക്കുകയാണ്. വാഹന നമ്ബര്‍, യാത്ര തുടങ്ങിയ സമയം, അവസാനിച്ച സമയം, ദൂരം, വെയിറ്റിങ് സമയം, മീറ്റര്‍ ഫെയര്‍, അഡീഷനല്‍ ചാര്‍ജ്, ആകെ ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്ത ടിക്കറ്റാണ് യാത്രയുടെ അവസാനം ലഭിക്കുക. പൂര്‍ണമായും സുതാര്യം. യാത്രാനിരക്ക് രേഖപ്പെടുത്തി ടിക്കറ്റ് പ്രിന്‍റ് എടുക്കാനുള്ള ലളിത സംവിധാനം നടപ്പാക്കിയാല്‍ ഓട്ടോ സര്‍വീസിന്‍െറ പേരില്‍ ചൂഷണമോ തര്‍ക്കമോ ഉണ്ടാവില്ളെന്ന് മുജീബ് റഹ്മാന്‍ പറയുന്നു. പണം മുടക്കി യാത്രചെയ്യുന്നയാള്‍ക്ക് എത്ര ദൂരം യാത്ര ചെയ്തെന്നും നിയമാനുസൃതം ഇതിന്‍െറ ചാര്‍ജ് എത്രയാണെന്നും അറിയാന്‍ അവകാശമുണ്ട്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാതെയും മീറ്ററുണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കാതെയും യാത്രക്കാരെ ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ട്. ഓടിയ ദൂരത്തിന് കൃത്യമായി പണം കിട്ടാതെ ഓട്ടോറിക്ഷക്കാര്‍ മടങ്ങേണ്ട സാഹചര്യമുണ്ടാവാറുണ്ട്. തര്‍ക്കത്തിന് ഇടയില്ലാതെ മുഴുവന്‍ വിവരങ്ങളും ടിക്കറ്റില്‍ പ്രിന്‍റ് ചെയ്താല്‍ ആധികാരിക രേഖയായിരിക്കുമെന്നും അധികം പണച്ചെലവില്ലാതെ ഇത് നടപ്പാക്കാമെന്നും മുജീബ് റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ സുഷമനെ ഓട്ടോയില്‍ കയറ്റി അല്‍പദൂരം ഓടി ടിക്കറ്റ് മുറിച്ച്‌ കൊടുത്താണ് മുജീബ് റഹ്മാന്‍ ചോദിച്ചത് എന്തുകൊണ്ട് ഇത് നടപ്പാക്കിക്കൂടെന്ന്. നേരത്തെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാത്ത വിഷയത്തില്‍ അന്യായമായി ഓട്ടോ ഡ്രൈവര്‍മാരില്‍നിന്ന് സര്‍ക്കാര്‍ പണം പിരിച്ചത് തിരിച്ചു കൊടുക്കാതായതോടെ നിയമയുദ്ധം നടത്തി ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ച്‌ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ബോധ്യപ്പെടുത്തിയയാളാണ് മുജീബ് റഹ്മാന്‍. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വര്‍ഷാവസാനം നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ളെന്നും വിവരാവകാശ കമീഷന്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നുമുള്ള വിവരങ്ങള്‍ മുജീബ് റഹ്മാന്‍ പുറത്ത് കൊണ്ടുവന്നിരുന്നു. പുതിയ ഓട്ടോമീറ്റര്‍ സംവിധാനം ഗതാഗത വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഓട്ടോ ഡ്രൈവര്‍.

എണ്ണവില 60 ശതമാനം കുറഞ്ഞിട്ടും വിമാനക്കമ്ബനികള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നു


 

മസ്കത്ത്: എണ്ണവിലയില്‍ 60 ശതമാനം കുറവുണ്ടായിട്ടും വിമാനക്കമ്ബനികള്‍ ഇന്ധന സര്‍ചാര്‍ജുകള്‍ ഈടാക്കുന്നു. ആറു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ അസംസ്കൃത എണ്ണ എത്തിയിട്ടും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കാന്‍ വിമാനക്കമ്ബനികള്‍ തയാറായിട്ടില്ല. പല ഏഷ്യന്‍ വിമാനക്കമ്ബനികളും സര്‍ചാര്‍ജ് കുറച്ചിട്ടും ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ കുറക്കാന്‍ തയാറായിട്ടില്ല. ആസ്ട്രേലിയന്‍ വിമാനക്കമ്ബനിയായ കണ്ടാസ് എയര്‍വേസ് കഴിഞ്ഞ ദിവസം ഇന്ധന സര്‍ചാര്‍ജ് കുറച്ചിരുന്നു. മലേഷ്യയുടെ എയര്‍ഏഷ്യ, ഫിലിപ്പൈന്‍ എയര്‍, ഫിലിപ്പീന്‍സിന്‍െറ സെബു എയര്‍ എന്നിവയും കഴിഞ്ഞ മാസം സര്‍ചാര്‍ജ് കുറച്ചിരുന്നു. ചൈന എയര്‍ലൈന്‍സ്, ഇവ എയര്‍ലൈന്‍സ് എന്നിവ അടുത്തിടെ ഇന്ധന ചാര്‍ജ് 40 ശതമാനം കുറച്ചിരുന്നു. വിമാന നിരക്ക് കുറയുന്നത് വിനോദസഞ്ചാര മേഖലക്ക് അനുഗ്രഹമാവുമെന്നതിലാണ് ചില വിമാനക്കമ്ബനികള്‍ നിരക്കുകള്‍ കുറക്കുന്നത്. എന്നാല്‍ വിമാനക്കമ്ബനികള്‍ ഇന്ധന ചാര്‍ജ് കുറച്ചെങ്കിലും അത് യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ളെന്ന പരാതിയും ഉയരുന്നുണ്ട്. ഇതു സംബന്ധമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ഉപഭോക്തൃ കമീഷന്‍ അന്വേഷണംനടത്തുന്നുണ്ട്. ഇന്ധനവില കുറഞ്ഞതോടെ വിമാനക്കമ്ബനികളുടെ മൊത്തം ലാഭം അഞ്ച് ബില്യന്‍ ഡോളറില്‍നിന്ന് 25 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് അയാട്ട കണക്കാക്കുന്നു. എന്നാല്‍, ഒരു ബില്യന്‍ ഡോളര്‍ മുതല്‍ ഏഴു ബില്യന്‍ ഡോളര്‍ വരെ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 2004 മുതലാണ് വിമാന നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. 2008 ലെ പ്രതിസന്ധി കാലത്ത് എണ്ണ വില വര്‍ധന വിമാനക്കമ്ബനികള്‍ക്ക് നഷ്ടമുണ്ടാക്കിയിരുന്നു. എന്നാല്‍, എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇത് കുറക്കാത്തതാണ് യാത്രക്കാര്‍ക്ക് സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നത്.ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ പലതും ഇന്ധന ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്പ്രസ് വണ്‍വേക്ക് കുറഞ്ഞ നിരക്കായി 25 റിയാലാണ് അധിക നിരക്ക് ഈടാക്കുന്നത്. വിമാനത്താവളം ഉപയോഗിക്കുന്നതിനുള്ള സേവന നികുതിയാണ് ഇതില്‍ അഞ്ച് റിയാല്‍. ബാക്കി 20 റിയാലും വൈ.ക്യു എന്ന കോഡുള്ള ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് ഈടാക്കുന്നത്. ഇന്ധന നിരക്കുകളും വിമാനക്കമ്ബനികളുടെ പോക്കറ്റിലേക്കു തന്നെയാണ് പോവുന്നത്. എയര്‍പോര്‍ട്ട് സേവന നിരക്ക് മാത്രമാണ് അതാത് വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് 43 റിയാല്‍ നിരക്ക് ഈടാക്കുമ്ബോള്‍ 25 റിയാലും നികുതിയിനത്തിലാണ് പോവുന്നത്. റിട്ടേണ്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 17.500 റിയാലാണ് നികുതി ഈടാക്കുന്നത്. ഒമാനില്‍നിന്ന് ഇന്ത്യന്‍ സെക്ടറില്‍ സര്‍വിസ് നടത്തുന്ന മറ്റു വിമാനക്കമ്ബനികളും ഉയര്‍ന്ന ഇന്ധന നിരക്കുകള്‍ ഈടാക്കുന്നുണ്ട്. ചില വിമാനക്കമ്ബനികള്‍ നിരക്കുകള്‍ വേര്‍തിരിച്ച്‌ കാണിക്കാതെയാണ് നികുതികള്‍ ഈടാക്കുന്നത്. ഈ ഇനത്തില്‍ 31 റിയാല്‍ വരെയാണ് നിരക്കുകള്‍ ഈടാക്കുന്നത്. ഇന്‍ഷുറന്‍സ് അടക്കം ഉള്‍പ്പെടുത്തിയാണ് പല കമ്ബനികളും നിരക്ക് വസൂലാക്കുന്നത്. എന്നാല്‍, ടിക്കറ്റു നിരക്കുകളില്‍ മത്സരം വരുമ്ബോള്‍ ചില വിമാനക്കമ്ബനികള്‍ ഇന്ധന ചാര്‍ജ് കുറച്ചാണ് ഓഫറുകള്‍ നല്‍കുന്നത്. ഒമാനില്‍നിന്നുള്ള ഒരു പ്രമുഖ വിമാനക്കമ്ബനി ഇന്ധന നികുതി പകുതിയാക്കി നിരക്ക് കുറച്ചിരുന്നു. ഇത് താല്‍ക്കാലിക സംവിധാനം മാത്രമാണ്. അടുത്തിടെ തങ്ങള്‍ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സെക്ടറിലേക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നതായി ജെറ്റ് എയര്‍വേസ് ജനറല്‍ മാനേജര്‍ റിയാസ് കുട്ടിയേരി പറഞ്ഞു. ഇന്ധന നിരക്കുകള്‍ കുറച്ചാണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് താല്‍ക്കാലികമാണെന്നും ഈ ഓഫറിന് മാത്രമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു.